ആഭ്യന്തരകാര്യ മന്ത്രാലയം

വായുചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അവലോകനം ചെയ്തു

Posted On: 12 JUN 2019 4:57PM by PIB Thiruvananthpuram

അറബിക്കടലില്‍രൂപംകൊണ്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്ന വായുചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള മുന്നൊരുക്കങ്ങള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ. രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹില്‍ ചേര്‍ന്ന ഉന്നതതലയോഗം അവലോകനം ചെയ്തു.
അതിതീവ്ര ചുഴലിക്കാറ്റായ വായു നാളെ ഉച്ചയ്ക്കു മുമ്പ് പോര്‍ബന്ദറിനും ദിയുവിനുമിടയ്ക്ക് ഗുജറാത്ത് തീരം കടക്കുമെന്നാണ്‌കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെമുന്നറിയിപ്പ്. കരയോടടുക്കുമ്പോള്‍ കാറ്റിന്റെവേഗം മണിക്കൂറില്‍ 170 കിലോമീറ്റര്‍ വരെ ആകാനിടയുണ്ട്. രണ്ടു മീറ്ററിലധികം ഉയരമുള്ള തിരമാലകളടിക്കാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായികച്ച്, ദേവഭൂമിദ്വാരക, പോര്‍ബന്ദര്‍, ജാംനഗര്‍, രാജ്‌കോട്ട്, ജുനഗഢ്, ദിയു, ഗിര്‍സോമനാഥ്, അംറേലി, ഭാവ്‌നഗര്‍ ജില്ലകളിലെ തീരദേശ മേഖലകളില്‍വെള്ളം കയറാനിടയുണ്ട്.
ഗുജറാത്തില്‍കൈക്കൊണ്ട മുന്നൊരുക്കങ്ങള്‍ വീഡിയോകോണ്‍ഫറന്‍സിംഗിലൂടെ സംസ്ഥാന ചീഫ് സെക്രട്ടറിയോഗത്തെ അറിയിച്ചു. ഗുജറാത്തില്‍ ഇതിനകം 1.2 ലക്ഷം ജനങ്ങളെതാഴ്ന്ന പ്രദേശങ്ങളില്‍നിന്ന്‌സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൊത്തം 3 ലക്ഷത്തോളം പേരെയാണ് മാറ്റാനുള്ളത്. ദിയുവില്‍ പതിനായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ദേശീയദുരന്ത നിവാരണ സേനയുടെ 52 ടീമുകള്‍ സര്‍വസന്നാഹങ്ങളോടെ നിലയുറപ്പിച്ചിട്ടുണ്ട്.
തീര സംരക്ഷണ സേന, നാവിക, കര, വ്യോമസേനാ വിഭാഗങ്ങള്‍ മുതലായവയുംവിമാനങ്ങളുംഹെലികോപ്റ്ററുകളുമായി സജ്ജമായിട്ടുണ്ട്.
ഒരു മനുഷ്യ ജീവന്‍ പോലും നഷ്ടപ്പെടില്ലെന്നും അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള നാശനഷ്ടങ്ങള്‍ പരമാവധി കുറയ്ക്കുമെന്നും ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളുംകൈക്കൊള്ളുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, കുടിവെള്ളം, മരുന്നുകള്‍, മുതലായവയുടെ ലഭ്യതയും അദ്ദേഹംവിലയിരുത്തി. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തകരാര്‍ സംഭവിച്ചാല്‍വൈദ്യുതി, വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ ഉടന്‍തന്നെ പുനസ്ഥാപിക്കുന്നതിനുള്ള നടപടികളും ഉന്നതതലയോഗം ചര്‍ച്ച ചെയ്തു.
ND MRD– 320
***

 



(Release ID: 1574246) Visitor Counter : 71