പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഒഡിഷയിലെഫോനി ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി

ആയിരംകോടിരൂപയുടെഅടിയന്തരസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു

Posted On: 06 MAY 2019 11:49AM by PIB Thiruvananthpuram

ഫോനി ചുഴലിക്കാറ്റ് ഈ മാസംമൂന്നിന് നാശംവിതച്ച ഒഡിഷയിലെസ്ഥിതിഗതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഇന്ന്‌വിലയിരുത്തി. പിപ്പിലി, പുരി, കൊണാര്‍ക്, നിമപാദ, ഭുവനേശ്വര്‍എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി. ഗവര്‍ണര്‍ പ്രൊഫ. ഗണേശിലാല്‍, മുഖ്യമന്ത്രി ശ്രീ. നവീന്‍ പട്‌നായിക്, കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ശ്രീ. ധര്‍മ്മേന്ദ്രേ പ്രധാന്‍ എന്നിവരുംവ്യോമ നിരീക്ഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയൊടൊപ്പംഉണ്ടായിരുന്നു.


പിന്നീട്‌സംസ്ഥാനത്തെയും, കേന്ദ്രത്തിലെയുംമുതിര്‍ന്ന ഒരുഉദ്യോഗസ്ഥരുടെഒരുയോഗത്തില്‍ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളും, രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. സംസ്ഥാനത്തിന് സാധ്യമായഎല്ലാസഹായവും പ്രധാനമന്ത്രി  ഉറപ്പ്‌നല്‍കി. ആയിരംകോടിരൂപയുടെഅടിയന്തിരസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം 29 ന് സംസ്ഥാന ഗവണ്‍മെന്റിന് അനുവദിച്ച 341 കോടിരൂപയ്ക്ക് പുറമെയാണിത്. കേന്ദ്രത്തില്‍ നിന്നുള്ള അന്തര്‍ മന്ത്രാലയസംഘത്തിന്റെവിലയിരുത്തലിന് ശേഷംകൂടുതല്‍വാഗ്ദാനം അദ്ദേഹംഉറപ്പ് നല്‍കി.


ഒഡിഷയിലെ ജനങ്ങളോട് പ്രധാനമന്ത്രി പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അടിയന്തിരസഹായംലഭ്യമാക്കുന്നതില്‍ മാത്രമല്ലസംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണം ഉറപ്പാക്കുന്നതിലുംകേന്ദ്ര ഗവണ്‍മെന്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ജീവഹാനി ഒഴിവാക്കുന്നതില്‍ ഉപഗ്രഹ ചിത്രങ്ങളും ആധുനികകാലാവസ്ഥാ പ്രവചന സങ്കേതങ്ങളുംവഹിച്ച പങ്കിനെ അദ്ദേഹംഅഭിനന്ദിച്ചു.

ഒരുദശലക്ഷത്തിലധികം പേരെ ഒഴിപ്പിച്ച്‌ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക്മാറ്റുന്നതിന് സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രമങ്ങളെയും, സൂക്ഷ്മമായകാലാവസ്ഥാ പ്രവചനങ്ങള്‍ നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. പൂര്‍വ്വാവസ്ഥയില്‍ എത്താനുള്ള ജനങ്ങളുടെകഴിവിനെയുംതീരമേഖലകളില്‍കഴിയുന്ന മത്സ്യതൊഴിലാളികളെയുംഅദ്ദേഹംഅഭിനന്ദിച്ചു.

ജീവഹാനി പരമാവധി കുറയ്ക്കുന്നതില്‍കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മില്‍ ഉണ്ടായമികച്ച ഏകോപനത്തിനും അദ്ദേഹംസംതൃപ്തിരേഖപ്പെടുത്തി. ഒരുതീരസംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന തനിക്ക്ഇത്തരംഒരുചുഴലിക്കാറ്റ് വരുത്താന്‍ ഇടയുള്ള നാശ നഷ്ടങ്ങളുടെതോത്‌വ്യക്തമായിഅറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍, ഭവനങ്ങള്‍, മത്സ്യതൊഴിലാളിമേഖല എന്നിവയ്ക്ക്ഉണ്ടായ നാശനഷ്ടങ്ങളുടെഉണ്ടായതോത്‌വിലയിരുത്താനും ഒരുകേന്ദ്ര സംഘംഅടുത്ത്തന്നെ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. വൈദ്യുതി, വാര്‍ത്താവിനിമയം, റെയില്‍വെമുതലായസേവനങ്ങള്‍ എത്രയുംവേഗം പുനസ്ഥാപിക്കാന്‍ കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക്അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ താറുമാറായറോഡുകള്‍ നന്നാക്കുന്നതിന് ഫലപ്രദമായ നടപടികള്‍കൈക്കൊള്ളാനും സംസ്ഥാനത്തിന് സാധ്യമായഎല്ലാസഹായവും നല്‍കാനും കേന്ദ്ര റോഡ് ഉപരിതലഗതാഗത മന്ത്രാലയത്തിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍സന്ദര്‍ശിച്ച് വിളഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട കൃഷിക്കാരുടെക്ലെയിമുകള്‍ പരിശോധിക്കുന്നതിന് നിരീക്ഷകരെ ഉടനെ അയയ്ക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.


ചുഴലിക്കാറ്റില്‍ ഗുരുതരമായി പരിക്കേറ്റവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷംരൂപ ആശ്വാസ ധനം പ്രഖ്യാപിച്ചു. ഈ ദുരിതവേളയില്‍ കേന്ദ്ര ഗവണ്‍മെന്റ്‌സംസ്ഥാനത്തെ ജനങ്ങളോടൊപ്പം തോളോട്‌തോള്‍ചേര്‍ന്ന് നില്‍ക്കുകയാണെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
ND/MRD

 



(Release ID: 1571628) Visitor Counter : 154