പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഫോനി ചുഴലിക്കാറ്റ് : മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗംചേര്‍ന്നു

Posted On: 02 MAY 2019 2:39PM by PIB Thiruvananthpuram

ഫോനി ചുഴിലിക്കാറ്റ് നേരിടുന്നതിനുള്ളമുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഒരുഉന്നതതലയോഗംഇന്ന് ന്യൂഡല്‍ഹിയില്‍ചേര്‍ന്നു. ക്യാബിനറ്റ്‌സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രധാനമന്ത്രിയുടെഅഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തരസെക്രട്ടറിഎന്നിവരുംകേന്ദ്ര കാലാവസ്ഥാവകുപ്പ്, കേന്ദ്ര ദുരന്തര നിവാരണസേന, കേന്ദ്ര ദുരന്ത നിവാരണഅതോറിറ്റി, പ്രധാനമന്ത്രിയുടെഓഫീസ്എന്നിവിടങ്ങളില്‍ നിന്നുള്ളമുതിര്‍ന്ന ഉദ്യോഗസ്ഥരുംയോഗത്തില്‍സംബന്ധിച്ചു.


ചുഴലിക്കാറ്റ് സഞ്ചരിക്കാന്‍ ഇടയുള്ള പാതയെകുറിച്ചും, ഇപ്പോള്‍ നടന്ന്‌വരുന്ന സുരക്ഷാമുന്നൊരുക്കങ്ങളെകുറിച്ചുംഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
മതിയായ സാമ്പത്തിക സഹായം, ദേശീയദുരന്ത നിവാരണസേന, സായുധ സേനകള്‍ മുതലായവയുടെവിന്യാസം, കുടിവെള്ളംലഭ്യമാക്കാനുള്ളസംവിധാനം, വൈദ്യുതി, വാര്‍ത്താവിനിമയ സേവനങ്ങള്‍ പുനസ്ഥാപിക്കുന്നതിനുള്ള ബദല്‍ സംവിധാനങ്ങള്‍ മുതലായവഇതില്‍ഉള്‍പ്പെടും.


ഉരുത്തിരിഞ്ഞ്‌വരുന്ന സാഹചര്യംവിലയിരുത്തിയശേഷം, ചുഴലിക്കാറ്റ് ബാധിക്കാന്‍ ഇടയുള്ളസംസ്ഥാനങ്ങളിലെഉദ്യോഗസ്ഥരുമായിഉറ്റഏകോപനം നിലനിറുത്താനും മുന്‍കരുതല്‍ നടപടികള്‍ഉറപ്പാക്കാനും, ആവശ്യാനുസരണംരക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായനടപടികള്‍കൈക്കൊള്ളാനും കേന്ദ്ര ഗവണ്‍മെന്റിന്റെമുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.
ND MRD- 262
***

 



(Release ID: 1571537) Visitor Counter : 88