തെരഞ്ഞെടുപ്പ് കമ്മീഷന്‍

14സംസ്ഥാനങ്ങളിലും, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുംമൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ വിധിയെഴുത്ത് 116മണ്ഡലങ്ങളില്‍

Posted On: 22 APR 2019 4:46PM by PIB Thiruvananthpuram

 

കേരളത്തിലെ 20 സീറ്റുകളടക്കം 116ലോകസഭാമണ്ഡലങ്ങളിലേയ്ക്കുള്ളവോട്ടെടുപ്പ് നാളെ (2019 ഏപ്രില്‍ 23) നടക്കും. 14സംസ്ഥാനങ്ങളും, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നാളെമൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. 18കോടി 85 ലക്ഷത്തിലധികം സമ്മതിദായകര്‍ 1640 സ്ഥാനാര്‍ത്ഥികളുടെ ഭാവി നിര്‍ണ്ണയിക്കും. രണ്ട് ലക്ഷത്തിലേറെ പോളിംഗ്ബൂത്തുകള്‍വോട്ടെടുപ്പിനായിസജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ 20 സീറ്റുകള്‍ക്ക് പുറമെഗുജറാത്തിലും (26) ഗോവയിലും (2) മുഴുവന്‍ സീറ്റുകളിലുംമൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും. 

കര്‍ണ്ണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 14 വീതവും, ഉത്തര്‍പ്രദേശില്‍ 10 ഉം, ഛത്തീസ്ഗഢില്‍ഏഴും, ഒഡിഷയില്‍ആറും, ബീഹാര്‍, പശ്ചിമ ബംഗാള്‍എന്നിവിടങ്ങളില്‍അഞ്ച്‌വീതവും, അസമില്‍ നാലും, ജമ്മുകാശ്മീര്‍, ത്രിപുര, കേന്ദ്ര ഭരണ പ്രദേശങ്ങളായദാദര്‍ നാഗര്‍ഹാവേലി, ദമന്‍ ആന്റ്ദിയൂഎന്നിവിടങ്ങളില്‍ഓരോസീറ്റിലും നാളെവോട്ടെടുപ്പ് നടക്കും.


സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം    മൂന്നാം ഘട്ടത്തിലെ പാര്‍ലമെന്റ്മണ്ഡലങ്ങളുടെഎണ്ണം    മൊത്തം സമ്മതിദായകര്‍    പുരുഷവോട്ടര്‍മാര്‍    വനിതാവോട്ടര്‍മാര്‍    ഭിന്നലിംഗക്കാരായവോട്ടര്‍മാര്‍    മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെഎണ്ണം    പോളിംഗ് ബൂത്തുകളുടെഎണ്ണം    
അസം    4    7477062    3815335    3661570    157    54    9577    
ബീഹാര്‍    5    8909263    4655306    4244284    225    82    9076    
ഛത്തീസ്ഗഢ്    7    12713816    6416252    629699    572    123    15408    
ഗോവ    2    1135811    555768    580043    0    12    1652    
ഗുജറാത്ത്    26    45125680    23428119    21696571    990    371    51709    
ജമ്മുകാശ്മീര്‍    1    527154    269603    257540    11    18    714    
കര്‍ണ്ണാടകം    14    23968905    12103742    11863204    1959    237    27776    
കേരളം    20    26151534    12684839    13466521    174    227    24970    
മഹാരാഷ്ട്ര    14    25789738    13319010    12470076    652    249    28691    
ഒഡിഷ    6    9256922    4799030    4456729    1163    61    10464    
ത്രിപുര    1    1257944    637649    620291    4    10    1645    
ഉത്തര്‍പ്രദേശ്    10    17810946    9620644    8189378    924    120    20120    
പശ്ചിമ ബംഗാള്‍    5    8023846    4106010    3917624    212    61    8528    
ദാദ്ര നാഗര്‍ഹവേലി    1    240858    127628    113230    0    11    288    
ദമന്‍ ആന്റ്ദിയു    1    119677    59977    59700    0    4    152    
മൊത്തം    116    188509156    96598912    86226460    7043    1640    210770    
മൂന്നാം ഘട്ടത്തില്‍വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങള്‍    16    

ND/MRD


(Release ID: 1571093) Visitor Counter : 222