മന്ത്രിസഭ

ഇന്ത്യാ- ഓസ്ട്രിയ ധാരണാ പത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 07 MAR 2019 2:20PM by PIB Thiruvananthpuram

റോഡ് ഉപരിതല ഗതാഗത മേഖലയില്‍ സാങ്കേതിക സഹകരണം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയവും ഓസ്ട്രിയയിലെ ഫെഡറല്‍ - ഗതാഗത മന്ത്രാലയവും തമ്മില്‍ ധാരണാ പത്രം ഒപ്പു വയ്ക്കുന്നതിന്  പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.

ഫലം :
ഉപരിതല ഗതാഗതം, റോഡുകള്‍, ദേശീയപാതകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യവികസനം, റോഡ് സുരക്ഷ, ഇരു രാജ്യങ്ങളും തമ്മിലുള്ള വിവേകപൂര്‍വമായ ഗതാഗത സംവിധാനം എന്നിവയില്‍ ഉഭയ കക്ഷി സഹകരണത്തിനുള്ള ഫലപ്രദമായ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് ധാരണാ പത്രത്തിന്റ ലക്ഷ്യം.
അതിനുപരി ഈ ധാരണാപത്രം വഴി ഓസ്ട്രിയ - ഇന്ത്യ റിപ്പബ്ലിക്കുകള്‍ തമ്മിലുള്ള  പ്രാദേശിക വ്യാപാരഏകീകരണത്തിന്റെ വളര്‍ച്ച, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ പ്രോത്സാഹനം,  ബന്ധങ്ങളുടെ ശാക്തീകരണം എന്നിവ ലക്ഷ്യമിടുന്നു.

പ്രയോജനങ്ങള്‍
റോഡ് ഗതഗാത മേഖലയിലെ ആധുനിക  സുരക്ഷാ സംവിധാനവും,  ആകര്‍ഷകമായ  സാമ്പത്തിക സഹായ സാധ്യതകളും  മൂലം നിര്‍ദ്ദിഷ്ട ധാരണാപത്രം  ഇന്ത്യാ - ഓസ്ട്രിയ  സഹകരണം ഇരു രാജ്യങ്ങള്‍ക്കും വളരെ ഉപകാരപ്രദമാകും. നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം കൂടുതല്‍ ശക്തവും ദൃഢവുമാകും.

പശ്ചാത്തലം
1949 മുതല്‍  ഇരു രാജ്യങ്ങളും തമ്മില്‍ സ്ഥാപിച്ചിട്ടുള്ള ഉഭയകക്ഷി ബന്ധം വഴി ഇന്ത്യയ്ക്കും  ഓസ്ട്രിയയ്ക്കും മധ്യേ നല്ല നയതന്ത്ര സൗഹൃദമാണ് നിലവിലുള്ളത്.  ഇരു രാജ്യങ്ങളും തമ്മില്‍ വളരെ ആഴത്തിലുള്ള സാമ്പത്തിക നയതന്ത്ര ബന്ധമാണ് ഇതുവരെയുള്ള ചരിത്ര പശ്ചാത്തലം. റോഡുകള്‍ ദേശീയ പാതകള്‍, ഇലക്ട്രോണിക് ടോള്‍, ഗതാഗതം, ഗതാഗത നിര്‍വ്വഹണം, ടണല്‍ നിരീക്ഷണം, ഭൗമ ഭൂപട നിര്‍മ്മാണം, മണ്ണിടിച്ചില്‍ നിയന്ത്രണം തുടങ്ങിയവയില്‍ ഓസ്ട്രിയയുടെ പക്കല്‍  ആധുനിക സാങ്കേതിക വിദ്യകള്‍ ലഭ്യമാണ്.

AB MRD- 190



(Release ID: 1568160) Visitor Counter : 102