പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊറിയസന്ദര്‍ശന വേളയില്‍ഇന്ത്യ-കൊറിയ ബിസിനസ്സ്‌സിംപോസിയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 21 FEB 2019 12:31PM by PIB Thiruvananthpuram

'യുവര്‍ എക്‌സലന്‍സി
വ്യാപാര വ്യവസായഊര്‍ജ്ജ മന്ത്രി യുന്‍മോ സുംഗ്
വിശിഷ്ടരായ ബിസിനസ്സ് നേതാക്കളെ,സുഹൃത്തുക്കളെ

സോളില്‍ഇന്ന് നിങ്ങളെയെല്ലാം കാണാന്‍ കഴിഞ്ഞതില്‍ എനിക്ക്ആഹ്ലാദമുണ്ട്. കേവലം 12 മാസങ്ങള്‍ക്കിടെ കൊറിയന്‍ ബിസിനസ്സ് നേതാക്കളുമൊത്തുള്ളഎന്റെമൂന്നാമത്തെ ആശയവിനിമയമാണിത്. ഈ തീവ്രതബോധപൂര്‍വ്വമാണ്. കൂടുതല്‍കൂടുതല്‍ കൊറിയന്‍ ബിസിനസ്സുകള്‍തങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേയ്ക്ക്തിരിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗുജറാത്ത്മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഞാന്‍ കൊറിയയില്‍വന്നിട്ടുണ്ട്.കൊറിയ എനിക്കെന്നും സാമ്പത്തിക വളര്‍ച്ചയുടെആദര്‍ശമാതൃകയായിട്ടുണ്ട്. ഇപ്പോഴുംഎപ്പോഴുംഅത്തുടരുകയുംചെയ്യും.

സുഹൃത്തുക്കളെ,
        1.25 ബില്യണ്‍ ജനങ്ങളുള്ളഇന്ത്യ എന്ന രാജ്യംഒരുവന്‍ പരിവര്‍ത്തനത്തിലൂടെഇന്ന്കടന്ന് പോവുകയാണ്.
കാര്‍ഷിക പ്രധാനമായ സമ്പദ്ഘടനയില്‍ നിന്ന്‌വ്യവസായങ്ങളുംസേവനങ്ങളും നയിക്കുന്ന സമ്പദ്ഘടനയിലേയ്ക്കും;
അടഞ്ഞ സമ്പദ്ഘടനയില്‍ നിന്ന്ആഗോളതലത്തില്‍അന്തര്‍ബന്ധിത സമ്പദ്ഘടനയിലേയ്ക്കും ;
ചുവപ്പ് നാടയ്ക്ക് പേര്‌കേട്ട ഒരു സമ്പദ്ഘടനയില്‍നിന്ന്ചുവപ്പ് പരവതാനിക്ക്‌കേള്‍വികേട്ട ഒരു സമ്പദ്ഘടനയിലേയ്ക്ക്
അത്മാറിക്കൊണ്ടിരിക്കുകയാണ്.

        അവസരങ്ങളുടെ നാടായിഇന്ത്യഉരുത്തിരിഞ്ഞ്കഴിഞ്ഞു. ഇന്ത്യന്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കവെസമാന മനസ്‌ക്കരായ പങ്കാളികളെയും ഞങ്ങള്‍ തേടുകയാണ്. അവരില്‍ദക്ഷിണകൊറിയയെയാണ്ഒരുശരിയായസ്വാഭാവിക പങ്കാളിയായി ഞങ്ങള്‍ കാണുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ഇന്ത്യ-കൊറിയ ബിസിനസ്സ് ബന്ധങ്ങള്‍ വളരെയധികംമെച്ചപ്പെടുകയുംകഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍അത്കൂടുതല്‍അടുക്കുകയുംചെയ്തു. കൊറിയയുടെ 10 പ്രമുഖവ്യാപാര പങ്കാളികളില്‍ഇന്ത്യഉള്‍പ്പെടും. കൊറിയന്‍ ഉല്‍പ്പന്നങ്ങളുടെആറാമത്തെ ഏറ്റവുംവലിയകയറ്റുമതിലക്ഷ്യസ്ഥാനമാണ്ഇന്ത്യ. 2018 ല്‍ നമ്മുടെ വ്യാപാരം 21.5 ബില്ല്യണ്‍ ഡോളറില്‍എത്തി. 2030 ഓടെഉഭയകക്ഷിവ്യാപാര ലക്ഷ്യം 50 ബില്ല്യണ്‍ ഡോളറാക്കുക എന്ന ലക്ഷ്യത്തോടെസമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പുതുക്കാനുള്ള ചര്‍ച്ചകള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. വ്യാപാരത്തിന് മാത്രമല്ല, നിക്ഷേപത്തിനായി അനുകൂലമായൊരുമാറ്റംകാണുന്നുണ്ട്. ഇന്ത്യയില്‍ഏകദേശംആറ് ബില്ല്യണ്‍ ഡോളറിന്റെ കൊറിയന്‍ നിക്ഷേപമുണ്ട്.

സുഹൃത്തുക്കളെ,
        2015 ലെ  എന്റെ കൊറിയന്‍ സന്ദര്‍ശനത്തിന് ശേഷം നിക്ഷേപകര്‍ക്ക്മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനായി ഇന്‍വെസ്റ്റ് ഇന്ത്യയ്ക്ക്കീഴില്‍കൊറിയയ്ക്ക് മാത്രമായികൊറിയ പ്ലസ് എന്ന പേരില്‍ഒരു പ്രത്യേക ഫെസിലിറ്റേഷന്‍ സെല്‍രൂപീകരിച്ചു. ഹുണ്ടായി, സാംസഗ്, എല്‍.ജിഎന്നിവഇന്ത്യയില്‍വിശ്വാസയോഗ്യ ബ്രാന്റുകളായിമാറി. കിയയുംഇതോടൊപ്പം ഉടന്‍ ചേരും. 60 ല്‍പരം കൊറിയന്‍ കമ്പനികളാണ്ഇന്ത്യയില്‍ നിക്ഷേപം ഇറക്കിയിട്ടുള്ളത്. കൂടുതല്‍കമ്പനികളെസ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ പാത സുഗമമാക്കാന്‍ കഴിഞ്ഞ വര്‍ഷംഒക്‌ടോബര്‍മുതല്‍ കൊറിയന്‍ പൗരന്‍മാര്‍ക്ക് വിസഓണ്‍ അറൈവല്‍ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കൊറിയന്‍ വ്യാവസായികഓഫീസുകളെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരത്തില്‍ആറാമത്തെ ഓഫീസ് അഹമ്മദാബാദില്‍ അടുത്തിടെഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യയില്‍ഇപ്പോള്‍ നടക്കുന്നതിനെ കുറിച്ച് നിങ്ങളോട്അല്‍പ്പംകൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സമ്പദ്ഘടനയുടെഅടിത്തറ ഭദ്രമാണ്. സമീപ ഭാവിയില്‍അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്ഘടനയായി മാറാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഓരോവര്‍ഷവുംഏഴ്ശതമാനത്തിലധികംവളരുന്ന മറ്റൊരു സമ്പദ്ഘനടയുംലോകത്തില്ല. ചരക്ക്‌സേവന നികുതിആരംഭിച്ചതു പോലുള്ള കനപ്പെട്ട നയപരമായതീരുമാനങ്ങള്‍ കൊക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ നാല്‌വര്‍ഷത്തിനിടെലോകബാങ്കിന്റെ ബിസിനസ്സ്‌ചെയ്യല്‍സുഗമമാക്കല്‍റാങ്കിംഗില്‍ ഞങ്ങള്‍ 65 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 77-ാമത് എത്തി.അടുത്ത വര്‍ഷംഏറ്റവും മുന്‍പന്തിയിലെ 50 ല്‍ എത്താന്‍ ഞങ്ങള്‍ ദൃഢനിശ്ചയമെടുത്തിരിക്കുകയാണ്. ഇന്ന് നേരിട്ടുള്ളവിദേശ നിക്ഷേപകാര്യത്തില്‍ഏറ്റവുംതുറന്ന സമീപനമുള്ളരാജ്യമാണ്ഞങ്ങളുടേത്.ഞങ്ങളുടെ 90 ശതമാനത്തിലധികംമേഖലകളുംഇന്ന്‌സ്വാഭാവിക അനുമതിയുടെ പാതയിലാണ്. ഇതിന്റെ ഫലമായുംഇന്ത്യയിലുള്ളവിശ്വാസത്തിന്റെ പുറത്തുംകഴിഞ്ഞ നാല്‌വര്‍ഷത്തിനിടെ 250 ബല്ല്യണ്‍ ഡോളറിലധികം നേരിട്ടുള്ളവിദേശ നിക്ഷേപം ഞങ്ങള്‍ക്ക്‌ലഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,
ഇന്ത്യയില്‍ ഞങ്ങള്‍ ഞങ്ങളുടെവളര്‍ച്ച സംശ്ലേഷിതമാക്കാനും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ കാരണംകൊണ്ടാണ് സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന് കരുത്തുറ്റ ശ്രമങ്ങള്‍ ഞങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. കഴിഞ്ഞ മൂന്ന്‌വര്‍ഷത്തിനിടെഒരിക്കല്‍ പോലും ബാങ്ക്അക്കൗണ്ട്ഇല്ലാതിരുന്നവര്‍ക്ക് 300 ദശലക്ഷത്തിലധികം ബാങ്ക്അക്കൗണ്ടുകള്‍ ഞങ്ങള്‍ തുറന്നു. ഇപ്പോള്‍ഇന്ത്യയിലെ 99 ശതമാനം കുടുംബങ്ങള്‍ക്കും ബാങ്ക്അക്കൗണ്ട്ഉണ്ട്.ഇതില്‍ 12 ബില്ല്യണ്‍ ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇത്‌വഴിഅവര്‍ക്ക് പെന്‍ഷനുകളും, ഇന്‍ഷ്വറന്‍സും പ്രാപ്യവുമാണ്. കഴിഞ്ഞ മൂന്ന്‌വര്‍ഷത്തിനിടെമുദ്രാ പദ്ധതിയില്‍ 125 ലക്ഷം പേര്‍ക്ക് 90 ബില്ല്യണ്‍ ഡോളറിന്റെവായ്പ അനുവദിച്ചു. ഈ വായ്പകളില്‍ 74 ശതമാനവുംവനികള്‍ക്കാണ് അനുവദിച്ചത്. ബയോമെട്രിക്തിരിച്ചറിയല്‍സംവിധാനം, ബാങ്ക്അക്കൗണ്ടുകള്‍, മൊബൈല്‍ഫോണുകള്‍എന്നിവയുടെശക്തി ഉപയോഗിച്ചുകൊണ്ട്‌സബ്‌സിഡികളുംസേവനങ്ങളും ബാങ്ക്അക്കൗണ്ടുകള്‍വഴിലഭ്യമാക്കുന്നു. 50 ബില്യണ്‍ ഡോളറിലധികംവരുന്ന ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ചോര്‍ച്ച ഒഴിവാക്കിക്കൊണ്ട്ഇന്ന്ഗുണഭോക്താക്കള്‍ക്ക് നേരിട്ട്‌കൈമാറുന്നു. ഗ്രാമീണവൈദ്യുതീകരണത്തില്‍ ഞങ്ങള്‍ കൂറ്റന്‍ കാല്‍വെപ്പുകളാണ്‌നടത്തിയിട്ടുള്ളത്. 2018 ല്‍ ഗ്രാമീണ ജനങ്ങള്‍ക്ക്‌വൈദ്യുതിലഭ്യമാക്കിയഏറ്റവുംവലിയവിജയകഥകളില്‍ഒന്നായിഅന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി ഇന്ത്യയെഅംഗീകരിച്ചിട്ടുണ്ട്. പുനരുപയോഗഊര്‍ജ്ജഉല്‍പ്പാദനരംഗത്ത്‌ലോകത്ത്ആറാംസ്ഥാനമാണ്ഇന്ത്യയ്ക്ക്. ഇതുംഅന്താരാഷ്ട്ര സൗരസഖ്യമെന്ന ഞങ്ങളുടെസംരംഭവുംഒരുഹരിതആഗോള സമ്പദ് ഘടനയിലേക്കുള്ളയാത്രയില്‍ഇന്ത്യയെ നേതൃസ്ഥാനത്തെത്തിക്കും. ഹരിതാഭവുംസുസ്ഥിരവുമായഒരു ഭാവിക്കായുള്ളഞങ്ങളുടെ പ്രതിബദ്ധതയാണിത്. ഇത്തരം നടപടികളിലൂടെരാജ്യത്തിന്റെഎല്ലാകോണുകളിലുമുള്ളഞങ്ങളുടെ ജനങ്ങളുടെജീവിതരീതികളില്‍ പരിവര്‍ത്തനം വന്നുകൊണ്ടിരിക്കുകയാണ്. ഇത് ഫലത്തില്‍ ഭരണനിര്‍വ്വഹണത്തെയും പൊതുസേവനങ്ങളെയും പരിവര്‍ത്തിപ്പിക്കുന്നു.
സുഹൃത്തുക്കളേ, 
സാമ്പത്തിക പുരോഗതിലോകോത്തരഅടിസ്ഥാനസൗകര്യങ്ങളുമായിഅടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഗതാഗതം, ഊര്‍ജ്ജം, തുറമുഖങ്ങള്‍, കപ്പല്‍ നിര്‍മ്മാണം, ഭവന നിര്‍മ്മാണം, നഗരഅടിസ്ഥാനസൗകര്യംഇവയില്‍ഏതായാലുംഇന്ത്യയില്‍ഇന്ന് വമ്പിച്ച ആവശ്യക്കാരാണ്. കൊറിയയില്‍ആണെങ്കില്‍ഇതിനുതക്ക കരുത്തുറ്റസാങ്കേതികശേഷിയുമുണ്ട്. 2028 ഓടെഅടിസ്ഥാനസൗകര്യമേഖലയില്‍ 700 ബില്യണ്‍ ഡോളറിലധികം നിക്ഷേപം വേണ്ടിവരുമെന്നാണ് ഞങ്ങള്‍ കണക്കാക്കിയിട്ടുള്ളത്. സാഗര്‍മാല പദ്ധതിക്കു കീഴില്‍ 10 ബില്യണിലധികംഡോളറിന്റെ നിക്ഷേപമുള്ളതുറമുഖ പദ്ധതികള്‍ വരുന്ന 5 വര്‍ഷത്തിനുള്ളില്‍ അനുമതി നല്‍കുന്നതിനായികണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ 500 ദശലക്ഷത്തിലധികം ജനങ്ങളും 2025 ഓടെ നഗരവാസികളാകും. ഇന്ത്യയില്‍സ്മാര്‍ട്ട് സൊല്യൂഷന്‍സിന്റെ നിര്‍മ്മിതിക്കുള്ള സഹകരണത്തില്‍ വമ്പിച്ച സാധ്യതയാണ്ഇത്തുറന്നിടുന്നത്. ഇന്ത്യയിലെഅടിസ്ഥാനസൗകര്യവികസനത്തെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യംതിരിച്ചറിഞ്ഞുകൊണ്ട്‌കൊറിയയുടെ സാമ്പത്തിക വികസന, സഹകരണനിധി മുഖേന 10 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ഇന്ത്യയുംദക്ഷിണകൊറിയയും തമ്മില്‍ ധാരണയായിട്ടുണ്ട്. 
സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താനുള്ളഅടിസ്ഥാന പ്രമാണങ്ങളിലുംഇന്ത്യഉറച്ചുനില്‍ക്കുന്നു. ഉദാഹരണത്തിന് ഓട്ടോമൊബൈല്‍മേഖലയില്‍താങ്ങാവുന്ന നിരക്കിലുള്ളതുംകാര്യക്ഷമതയുള്ളതുമായഇലക്ട്രിക്‌വാഹനങ്ങളെയാണ്‌ദേശീയഇലക്ട്രിക്‌മൊബിലിറ്റിദൗത്യംലക്ഷ്യമിടുന്നത്. ഇലക്ട്രിക്‌വാഹനങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കളായ ദക്ഷിണകൊറിയക്ക് ഈ രംഗത്ത് വമ്പിച്ച സാധ്യതകളാണ്ഇന്ത്യയിലുള്ളത്. 

സുഹൃത്തുക്കളേ, 
നാലാംവ്യവസായ വിപ്ലവ കാലഘട്ടത്തെ നയിക്കുകഗവേഷണവും നൂതനാശയവുമാണ്.ഇതിന് പിന്തുണ നല്‍കുന്ന ഒരു സമ്പ്രദായം സൃഷ്ടിക്കുകയാണ്ഗവണ്‍മെന്റിന്റെ പങ്കെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ഒരുസ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിസൃഷ്ടിക്കുന്നതിന് 1.4 ബില്യണ്‍ ഡോളറിന്റെഒരു ഫണ്ടോടെസ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്ന സുപ്രധാന പരിപാടി ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രസിഡന്റ്മൂണിന്റെകരുത്തുറ്റ നേതൃത്വത്തിനു കീഴില്‍ 2020 ഓടെസ്റ്റാര്‍ട്ടപ്പുകള്‍ക്കുളളമൂലധന വിതരണം വര്‍ദ്ധിപ്പിക്കുന്നതിനും വെന്‍ച്വര്‍ സൗഹൃദ പരിസ്ഥിതിസൃഷ്ടിക്കുന്നതിനും 9.4 ബില്യണ്‍ ഡോളര്‍ചെലവുവരുന്ന ഒരു പരിപാടിക്ക്ദക്ഷിണകൊറിയയുംതുടക്കമിട്ടിട്ടുണ്ട്. നയപരമായകാര്യങ്ങളിലെ ഈ സമാനത ഇന്ത്യക്കുംകൊറിയക്കും പൊതുതാല്‍പര്യമുള്ളമേഖലകളുടെ പ്രതിഫലനം കൂടിയാണ്. ഇന്ത്യ-കൊറിയസ്റ്റാര്‍ട്ടപ്പ് സെന്റര്‍ എന്ന ഞങ്ങളുടെദര്‍ശനം കൊറിയന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്ത്യന്‍ പ്രതിഭകള്‍ക്കുംസ്വതന്ത്രമായിആശയവിനിമയം നടത്താനുള്ളഒരുകേന്ദ്രമായിമാറും. ഇന്ത്യയിലെ കൊറിയന്‍ സ്റ്റാര്‍ട്ടപ്പുകളെസഹായിക്കുന്നതിന് ദക്ഷിണകൊറിയയിലെദേശീയഐ.ടിവ്യവസായപ്രോത്സാഹന ഏജന്‍സി ബംഗളൂരുവില്‍ഇന്ത്യയിലെതങ്ങളുടെഓഫീസ്തുറന്നിട്ടുണ്ട്. നവീനാശയത്തിന്റെരംഗത്ത്ഇന്ത്യ-കൊറിയ ഫ്യൂച്ചര്‍സ്ട്രാറ്റജി ഗ്രൂപ്പും, ഇന്ത്യാ-കൊറിയസെന്റര്‍ഫോര്‍റിസര്‍ച്ച്ആന്റ് ഇന്നൊവേഷന്‍ കോഓപറേഷനും തുടങ്ങാനും ഇരുരാജ്യങ്ങളുംതമ്മില്‍ ധാരണയായിട്ടുണ്ട്. ഗവേഷണം, നൂതനാശയങ്ങള്‍, സംരംഭകത്വംഎന്നീമേഖലകളിലെ ഭാവിസഹകരണത്തിനുള്ളഒരുസ്ഥാപനവത്കൃത ചട്ടക്കൂടായിരിക്കുംഇത്.

സുഹൃത്തുക്കളേ, 
ഞങ്ങളുടെ പൗരന്‍മാരുടെസ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കൊറിയയുമായികൂടുതല്‍അടുക്കണമെന്നത്ഞങ്ങളുടെആത്മാര്‍ത്ഥമായ ആഗ്രഹമാണ്. നിങ്ങലെപ്പോലുളള ബിസിനസ് നേതാക്കള്‍അതേസ്വപ്നങ്ങള്‍ പങ്കിട്ടാല്‍ മാത്രമേഗവണ്‍മെന്റുകളുടെ ശ്രമങ്ങള്‍ ഫലംകാണുകയുള്ളൂ. ഒരു കൊറിയന്‍ ചൊല്ലോടെ ഉപസംഹരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: 

हुंजा खाम्योन पल्ली खाजीमन
हमके खाम्योन मल्ली खम्निदा

'നിങ്ങള്‍ഒറ്റക്കാണെങ്കില്‍വേഗത്തില്‍ പോകും, പക്ഷേ ഒരുമിച്ചാണെങ്കില്‍ നിങ്ങള്‍ ബഹുദൂരം പോകും' എന്ന അതിന്റെഅര്‍ത്ഥത്തോട് ഞാന്‍ പൂര്‍ണമായുംയോജിക്കുന്നു.
നന്ദി, 
വളരെയധികം നന്ദി'

ND/MRD 



(Release ID: 1565920) Visitor Counter : 87