മന്ത്രിസഭ

ബഹിരാകാശം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സഹകരണത്തിനായി ഇന്ത്യയും ഫിന്‍ലന്‍ഡും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടതിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 13 FEB 2019 9:28PM by PIB Thiruvananthpuram

ബഹിരാകാശം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സഹകരണത്തിനായി ഇന്ത്യയും ഫിന്‍ലന്‍ഡും തമ്മില്‍ ധാരണാപത്രത്തിലേര്‍പ്പെടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. 2019 ജനുവരി 10ന് ഡല്‍ഹിയില്‍ വച്ച് നേരത്തെ തന്നെ ധാരണാപത്രം ഒപ്പിട്ടിരുന്നു.
നേട്ടങ്ങള്‍:
ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹ വാര്‍ത്താവിനിമയം, ഉപഗ്രഹ ഗതിനിയന്ത്രണം, ബഹിരാകാശ ശാസ്ത്രവും പര്യവേഷണവും എന്നീ മേഖലകളില്‍ പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങളും പ്രയോഗ സാദ്ധ്യതകളും പര്യവേക്ഷണം നടത്തുന്നതിന്റെ വേഗത ധാരണാപത്രം വര്‍ധിപ്പിക്കും.
ഫിന്‍ലന്‍ഡ് ഗവണ്‍മെന്റുമായുള്ള സഹകരണം മാനവരാശിയുടെ നന്മയ്ക്കായി ബഹിരാകാശ സാങ്കേതികവിദ്യകളുടെ പ്രയോഗത്തില്‍ല്‍ സംയുക്ത പ്രവര്‍ത്തനം വികസിപ്പിക്കുന്നതിലേക്ക് നയിക്കും.
വിശദാംശങ്ങള്‍:
ധാരണാപത്രത്തില്‍ താഴെപ്പറയുന്ന സഹകരണ താല്‍പര്യമുള്ള സാദ്ധ്യമായ മേഖലകളായ:
-ഭൂമിയുടെ വിദൂര സംവേദനം.
-ഉപഗ്രഹ വാര്‍ത്താവിനിമയവും ഉപഗ്രഹാടിസ്ഥാനത്തിലുള്ള ഗതിനിയന്ത്രണവും
-ബഹിരാകാശ ശാസ്ത്രവും ഗ്രഹസംബന്ധമായ പര്യവേക്ഷണവും.
-വികസനം, ബഹിരാകാശ വസ്തുക്കളുടെയും ഭൂമിയിലെ സംവിധാനത്തിന്റേയും പരിശോധനയും പ്രവര്‍ത്തിപ്പിക്കലും
-ഇന്ത്യന്‍ ഉപഗ്രഹവാഹിനികളിലൂടെ ഫിന്‍ലന്‍ഡിന്റെ ബഹിരാകശവസ്തുക്കളുടെ വിക്ഷേപണം.
-ബഹിരാകാശ വിവരങ്ങളുടെ പരിശോധനയും ഉപയോഗവും
-ബഹിരാകാശ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവും കൃത്രിമബുദ്ധി ഉപയോഗിച്ചുകൊണ്ടും നൂതനാശയ പ്രായോഗിതകളും പരിഹാരങ്ങളും വികസിപ്പിക്കുക.
-ഉയര്‍ന്നുവരുന്ന പുതിയ ബഹരാകാശ അവസരങ്ങള്‍, പരിസ്ഥിതി സംബന്ധിച്ച അടിസ്ഥാനവിവരങ്ങള്‍, ബഹിരാകാശത്തെ ഉപയോഗിച്ചുകൊണ്ടുള്ള സുസ്ഥിരത എന്നിവയ്ക്കായി സഹകരിക്കുക.
ഈ ധാരണാപത്രത്തിന്റെ കീഴില്‍ പങ്കാളികള്‍ അല്ലെങ്കില്‍ അവരുടെ അധികാരികള്‍, നടത്തിപ്പ് ഏജന്‍സികള്‍, എന്നിവര്‍ക്ക് നടത്തിപ്പ് സംവിധാനങ്ങളുടെ കീഴില്‍ ഏറ്റെടുക്കുന്ന പ്രത്യേക പദ്ധതികള്‍ക്ക് ആവശ്യമെങ്കില്‍ ഒരു പ്രോജക്ട് ടീമിനെ രൂപീകരിക്കാം.
നടത്തിപ്പ് തന്ത്രവും ലക്ഷ്യവും
-ഈ ധാരണാപത്ത്രിന്റെ കീഴിലുള്ള സഹകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്ന ആവശ്യത്തിനായി ഓരോ പങ്കാളികള്‍ക്കും ഓരോ ഏകോപനംചെയ്യുന്ന വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യാം. ഈ ധാരണാപത്രത്തിന്റെ നടത്തിപ്പിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പങ്കാളികള്‍ക്ക് പരസ്പരമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാറിമാറി ഫിന്‍ലന്‍ഡിലോ ഇന്ത്യയിലോ വച്ചോ അല്ലെങ്കില്‍ വിഡിയോകോഫറന്‍സിംഗിലൂടെയോ കൂടിക്കാഴ്ച നടത്താം.
-പങ്കാളികള്‍ക്കോ, അല്ലെങ്കില്‍ അവര്‍ ഏര്‍പ്പെടുത്തിയ അധികാരികള്‍ക്കോ, നടത്തിപ്പ് ഏജന്‍സികള്‍ക്കോ  നടത്തിപ്പ് സൗകര്യങ്ങളുടെ കീഴില്‍ ഏറ്റെടുക്കുന്ന ഒരു പ്രത്യേ സഹകരണ പദ്ധതിയുടെ പരിപാലനത്തിനായി ആവശ്യമെങ്കില്‍ ഒരു പ്രോജക്ട് ടീമിനെ രൂപീകരിക്കാം.
ബഹിരാകാശമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ഗവമെന്റ് പ്രകടിപ്പിച്ച താല്‍പര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കമുണ്ടായത്.
***



(Release ID: 1564738) Visitor Counter : 101