മന്ത്രിസഭ

വിനോദസഞ്ചാരമേഖലയില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം

Posted On: 13 FEB 2019 9:08PM by PIB Thiruvananthpuram

വിനോദസഞ്ചാരമേഖലയിലെ സഹകരണം ശക്തിപ്പെടുത്തുതിനായി കേന്ദ്ര ടൂറിസം മന്ത്രാലയവും സൗദി കമ്മിഷന്‍ ഫോര്‍ ടൂറിസവും, നാഷണല്‍ ഹെറിറ്റേജ് ഓഫ് ദി കിംഗ്ഡം ഓഫ് സൗദി അറേബ്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
ഈ ധാരണാപത്രത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങള്‍:
എ) വിനോദസഞ്ചാര വികസനം, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വിനോദസഞ്ചാരികള്‍ക്കുള്ള താമസസൗകര്യങ്ങള്‍, വിനോദസഞ്ചാരം സംബന്ധിച്ച അടിസ്ഥാനവിവരങ്ങള്‍, സ്ഥിതിവിവര കണക്കുകള്‍, പ്രദര്‍ശന പരിപാടികളും ബന്ധപ്പെട്ട കക്ഷികളിലെ രാജ്യത്തെ മറ്റ് പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാര വികസനം, ആസൂത്രണവും നിക്ഷേപവും, ലൈസന്‍സ് നല്‍കുന്നതും പ്രവര്‍ത്തിക്കുന്നതും, വിനോദസഞ്ചാര സൗകര്യങ്ങളുടെ വിപണനം, കാര്‍ഷിക വിനോദസഞ്ചാരം, മരൂഭൂമി ടൂറിസം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും നിയമങ്ങളിലെ വൈദഗ്ധ്യവും കൈമാറ്റം ചെയ്യുക.
ബി) മാധ്യമങ്ങളിലെ പ്രസിദ്ധീകരണങ്ങള്‍, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങള്‍ എന്നിവയുടെ വിനിമയവും ബന്ധപ്പെട്ടു കക്ഷികളുടെ രാജ്യങ്ങളില്‍ വിദഗ്ധരുടെയും വിനോദസഞ്ചാര മാധ്യമപ്രതിനിധികളുടെയും സന്ദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
സി) കക്ഷികളുടെ രാജ്യങ്ങളില്‍ ലഭ്യമായിട്ടുള്ള വിനോദസഞ്ചാര നിക്ഷേപാവസരങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുക; വിനോദസഞ്ചാരപദ്ധതികളില്‍ പരസ്പര വിനോദസഞ്ചാര നിക്ഷേപം പ്രോത്സാഹിപ്പിക്കുക.
ഡി) സംയുക്ത വിനോദസഞ്ചാര പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക, ബന്ധപ്പെട്ട കക്ഷികളുടെ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനങ്ങള്‍, കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിലൂടെ വിനോദസഞ്ചാര വികസനത്തിന് സംഭാവന നല്‍കുകയും സംയുക്ത വിനോദസഞ്ചാര വീക്ഷണത്തിനു രൂപം നല്‍കുകയും ചെയ്യുക.
ഇ) ബന്ധപ്പെട്ട കക്ഷികളുടെ രാജ്യങ്ങളില്‍ വിനോദസഞ്ചാരത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഈ മേഖലയിലെ പരിശീലനങ്ങളെയും സംബന്ധിച്ച പൊതു-സ്വകാര്യ വിദ്യാഭ്യാസ സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
എഫ്) വിനോദസഞ്ചാരമേഖലയിലെ നൂതനാശയ പരിചയവും സാങ്കേതികവിദ്യകളുടെയും വിനിമയവും കണ്‍സള്‍ട്ടന്‍സി സേവനവും.
ജി) വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വേദികളുടെയും സംഘടനകളുടെയും സഹകരണവും ഏകോപനവും.
പശ്ചാത്തലം
ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ശക്തമായ നയതന്ത്രബന്ധവും നീണ്ട സാമ്പത്തികബന്ധവുമുണ്ട്. ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള ബന്ധം വിനോദസഞ്ചാരമേഖലയില്‍ സഹകരണം ശക്തമാക്കുന്നതിന് കേന്ദ്ര ടൂറിസം മന്ത്രാലയവും സൗദി കമ്മിഷന്‍ ഫോര്‍ ടൂറിസവും നാഷണല്‍ ഹെരിറ്റേജ് ഓഫ് ദി കിംഗ്ഡം ഓഫ് സൗദി അറേബ്യയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ട് ഈ ബന്ധം കൂടുതല്‍ ശക്തവും കൂടുതല്‍ വികസിതവും ആക്കുന്നതിനു രണ്ടു കക്ഷികളും ആഗ്രഹിക്കുന്നു.
മധ്യപൂര്‍വേഷ്യയില്‍ ഇന്ത്യന്‍ ടൂറിസത്തിന് വിപണി സൃഷ്ടിക്കുന്നതിന് ഏറെ ശേഷിയുള്ള പ്രദേശമാണ് സൗദി അറേബ്യ. ധാരണാപത്രം ഒപ്പിടുന്നത് ഈ വിപണി സ്രോതസില്‍ നിന്നുള്ള വരവ് വര്‍ധിക്കുന്നതിന് കാരണമാകും.



(Release ID: 1564713) Visitor Counter : 39