മന്ത്രിസഭ
റജിസ്ട്രേഷന്‍ ഓഫ് മാര്യേജ് ഓഫ് എന്‍.ആര്‍.ഐ ബില്ല്-2019 അവതരിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
Posted On:
13 FEB 2019 9:16PM by PIB Thiruvananthpuram
ഇന്ത്യന്‍ പൗരന്മാര്‍ക്ക്, വിശേഷിച്ച് സ്ത്രീകള്‍ക്ക്, വിദേശികളായ ജീവിതപങ്കാളിയില്‍നിന്നുള്ള ചൂഷണങ്ങളില്‍ നിന്ന് കുടുതല്‍ സംരക്ഷണം നല്‍കുന്നതിനും വിദേശപങ്കാളികളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കുന്നതിനും പ്രവാസി ഇന്ത്യക്കാരുടെ വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ബില്‍ (റജിസ്ട്രേഷന്‍ ഓഫ് മാര്യേജ് ഓഫ് നോണ്‍ റെസിഡന്റ് ഇന്ത്യന്‍-എന്‍.ആര്‍.ഐ) ബില്‍ 2019 അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
വിശദാംശങ്ങള്‍:
എന്‍.ആര്‍.ഐ. ജീവിതപങ്കാളികളുടെ തെറ്റുകളെയും ആക്രമണങ്ങളെയും തടയുന്നതിനായി പ്രവര്‍ത്തിക്കുന്നതിന് വേണ്ട ഒരു നിയമചട്ടക്കൂടായും
ഒപ്പം കൂടുതല്‍ ഉത്തരവാദിത്തമുണ്ടാക്കുകയും എന്‍.ആര്‍.ഐകളെ വിവാഹം കഴിച്ച ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉണ്ടാകുന്ന ചൂഷണങ്ങളില്‍നിന്നു് സംരക്ഷണവും നല്‍കുന്നതിന് വേണ്ടിയുള്ള ഭേദഗതിയാണ് ഈ ബില്ലില്‍ ലഭ്യമാക്കുന്നത്.
ബില്‍ പാസായിക്കഴിഞ്ഞാല്‍ എന്‍.ആര്‍.ഐകളുമായുള്ള വിവാഹം ഇന്ത്യയിലോ അല്ലെങ്കില്‍ വിദേശത്തുള്ള ഇന്ത്യന്‍ മിഷണനുകളും പോസ്റ്റുകളിലുമോ രജിസ്റ്റര്‍ ചെയ്യാം.
1. പാസ്പോര്‍ട്ട് ആക്ട് 1967,
2. വകുപ്പ് 86എ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ക്രിമിനല്‍ പ്രൊസീജര്‍ കോഡ് 1973 എന്നിവയില്‍ വേണ്ടപ്പെട്ട മാറ്റങ്ങള്‍ വരുത്തും.
പ്രധാന നേട്ടം:
ഇന്ത്യയിലെ കോടതി നടപടികള്‍ക്കായി സമന്‍സ് നല്‍കുകയെന്നത് ഒരു വലിയ പ്രശ്നമാണ്, ക്രിമിനല്‍ പ്രൊസീജര്‍ കോഡ് 1973 ഭേദഗതി
ചെയ്യുന്നതിലൂടെ ആ പ്രശ്നത്തിന് പരിഹാരമുണ്ടാകും. അങ്ങനെ ഈ ബില്‍ എന്‍.ആര്‍.ഐമാരെ വിവാഹംചെയ്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍
സുരക്ഷ വാഗ്ദാനം ചെയ്യുകയും എന്‍.ആര്‍.ഐമാര്‍ ജീവിതപങ്കാളികളെ ആക്രമിക്കുന്നത് തടയുന്നതിനുള്ളതായി പ്രവര്‍ത്തിക്കുകയും ചെയ്യും.
ലോകത്താകമാനം എന്‍.ആര്‍.ഐമാരെ വിവാഹം ചെയ്ത ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
***
(Release ID: 1564609)