ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശകളെ ആസ്പദമാക്കി നിയന്ത്രിതമല്ലാത്ത നിക്ഷേപ പദ്ധതികള്‍ നിരോധന ബില്‍ (ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം)2018ല്‍ ഔദ്യോഗിക ഭേദഗതിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. 2018 ജൂലൈ 18ന് ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ബില്‍ 2018 പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരുന്നു. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ബില്ലുമായി ബന്ധപ്പെട്ട അതിന്റെ ഏഴാമത്തെ റിപ്പോര്‍ട്ട് 2019 ജനുവരി 3ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിരുന്നു. ഔദ്യോഗിക ഭേദഗതി രാജ്യത്ത് നടക്കുന്ന നിയമവിരുദ്ധ നിക്ഷേപങ്ങളുടെ ഭീഷണി കാര്യക്ഷമമായി തടയുകയെന്ന ലക്ഷ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. പാവപ്പെട്ടവരുടെയും പച്ചപരമാര്‍ത്ഥികളെയും വഞ്ചിച്ച് അവരുടെ കഠിനാധ്വാന സമ്പാദ്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന പദ്ധതികള്‍ തടയുകയും ചെയ്യും.
പ്രധാന സവിശേഷതകള്‍:
-നിക്ഷേപം സ്വീകരിക്കുന്നവരെ നിയന്ത്രിതമല്ലാത്ത നിക്ഷേപപദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയോ, നടത്തുകയോ, പരസ്യങ്ങള്‍ നല്‍കുകയോ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നതിന് വേണ്ട ശക്തമായ വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കൂട്ടി കണക്കാക്കുന്ന ഒരു കുറ്റമായി കണക്കാക്കി എല്ലാ നിയന്ത്രിതമല്ലാത്ത നിഷേപ പദ്ധതികളെയും ഒന്നായി ബില്‍ നിരോധിക്കുന്നുണ്ട്. ഇന്നത്തെ നിയമ-നിയന്ത്രണ സംവിധാനങ്ങള്‍ യഥാര്‍ഥ കുറ്റത്തെ അടിസ്ഥാനമാക്കിയാണ് നിലവില്‍വരുന്നത്. അത് ധാരാളം സമയമെടുക്കുകയും ചെയ്യും.
-നിയന്ത്രിതമല്ലാത്ത നിക്ഷേപപദ്ധതികള്‍ നടത്തുക, നിയന്ത്രിക്കപ്പെടുന്ന നിക്ഷേപ പദ്ധതികളില്‍ തട്ടിപ്പിന്റെ ഭാഗമായ വീഴ്ചകള്‍ വരുത്തുക, നിയന്ത്രിമല്ലാത്ത നിക്ഷേപ പദ്ധതികളില്‍ തെറ്റായ രീതിയില്‍ ബന്ധിപ്പിക്കുക എന്നീ മൂന്ന് വ്യത്യസ്തമായ കുറ്റങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
-ഇത് തടയുന്നതിന് വേണ്ട പ്രവര്‍ത്തനത്തിനായി ബില്ലില്‍ ശക്തമായ ശിക്ഷയും വലിയ പിഴയും വ്യവസ്ഥചെയ്തിട്ടുണ്ട്.
-എന്നിരുന്നാലും നിയമവിരുദ്ധമായി നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതിന് കഴിഞ്ഞാല്‍ അന്യായമായി നേടിയ അത് തിരിച്ചുകൊടുക്കുന്നതിനോ പണം മടക്കികൊടുപ്പിക്കുന്നതിനോ ആവശ്യം വേണ്ട വ്യവസ്ഥകളും ബില്ലിലുണ്ട്.
-നിയമപരമായ ഒരു അധികാരിക്ക് വസ്തുക്കള്‍/ആസ്തികള്‍ എന്നിവ കണ്ടുകെട്ടുന്നതിനും നിക്ഷേപകര്‍ക്ക് മടക്കിക്കൊടുക്കുന്നതിനായി അത് വിക്രയം ചെയ്യാനുമുള്ള അധികാരവും ബില്‍ നല്‍കുന്നുണ്ട്.
-വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനും അത് നിക്ഷേപകര്‍ക്ക് മടക്കിക്കൊടു്കുന്നതിനായി ഉപയോഗിക്കുന്നതിനും വ്യക്തമായ സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്.
-രാജ്യത്ത് നിക്ഷേപം സ്വീകരിക്കല്‍ പ്രവൃത്തികളുടെ വിവരങ്ങള്‍ ശേഖരിക്കാനും അത് പങ്കുവയ്ക്കാനുമായി ഒരു ഓണ്‍ലൈന്‍ കേന്ദ്ര ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനും നിയമം അനുശാസിക്കുന്നു.
-രാജ്യത്ത് നിക്ഷേപം സ്വീകരിക്കുവരേയും നിക്ഷേപത്തേയും ബില്‍ സമഗ്രമായി തന്നെ നിര്‍വചിക്കുന്നുണ്ട്.
-നിഷേപം സ്വീകരിക്കുന്നതോ, സമാഹരിക്കുന്നതോ ആയ (വ്യക്തികള്‍ ഉള്‍പ്പെടെ) നിയമംമൂലം ബന്ധിപ്പിച്ചിട്ടുള്ളവ ഉള്‍പ്പെടെയുള്ള ചില പ്രത്യേക സ്ഥാപനങ്ങള്‍ ഒഴികെ എല്ലാ സാദ്ധ്യമായ മറ്റെല്ലാ സംരംഭങ്ങളും നിക്ഷേപം സ്വീകരിക്കല്‍ എന്ന വ്യവസ്ഥയില്‍ ഉള്‍പ്പെടും.
-പൊതു നിക്ഷേപങ്ങളെ വരവായി കണക്കാക്കി നിക്ഷേപം സ്വീകരിക്കുന്നവര്‍ക്ക് ഒളിപ്പിക്കാന്‍ കഴിയാത്ത തരത്തിലാണ് നിക്ഷേപത്തെ നിര്‍വചിച്ചിരിക്കുന്നത്. അതേസമയം ഒരു സ്ഥാപനം അതിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിന്റെയോ, വ്യാപാരത്തിന്റെയോ ഭാഗമായി പണം സ്വീകരിക്കുതിനെ തടയുന്നുമില്ല.
-സമഗ്രമായ ഒരു കേന്ദ്ര നിയമം എതിന്റെ അടിസ്ഥാനത്തില്‍ ബില്ലില്‍ സംസ്ഥാന ഗവമെന്റുകളുടെ നിയമങ്ങളിലെ മികച്ച വ്യവസ്ഥകളും സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുമാണ്.
പശ്ചാത്തലം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തകാലത്തായി നിയമവിരുദ്ധ നിക്ഷേപപദ്ധതികളിലൂടെ തട്ടിപ്പ് വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായ നിഷേപങ്ങള്‍ സ്വീകരിക്കുന്ന പദ്ധതികളുടെ ഭീതിയെ നേരിടുന്നതിനായി സമഗ്രമായ കേന്ദ്ര നിയമം കൊണ്ടുവരുമെന്ന് 2016-17ലെ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. പാവപ്പെട്ടവരും സാമ്പത്തിക സാക്ഷരതയില്ലാത്തവരുമായിരുന്നു ഈ പദ്ധതികളിലെ ഏറ്റവും ബാധിക്കപ്പെട്ട ഇരകള്‍, അത്തരം പദ്ധതികള്‍ സാധാരണയായി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപിച്ചുകിടക്കുകയുമാണ്. 2014 ജൂലൈക്കും 2018 മേയ്ക്കുമിടയില്‍ അംഗീകാരമില്ലാത്ത പദ്ധതികളില്‍പ്പെട്ട 978 കേസുകള്‍ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണരപദേശങ്ങളുടെയും സംസ്ഥാന തല ഏകോപന സമിതിയില്‍ (എസ്.എല്‍.സി.സി) ചര്‍ച്ചചെയ്തുവെന്നും സംസ്ഥാനങ്ങളുടെ ബന്ധപ്പെട്ട നിയമംനടപ്പാക്കുന്ന/നിയന്ത്രിക്കുന്ന ഏജന്‍സികള്‍ക്ക് അനന്തരനടപടികള്‍ക്കായി കൈമാറിയെന്നും ആര്‍.ബി.ഐ. വിവരം നല്‍കിയിരുന്നു. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുനിന്നാണ് അത്തരത്തിലുള്ള കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും. അതിനെത്തുടര്‍ന്നു 2017-18ലെ ബജറ്റ് പ്രസംഗത്തില്‍ നിയമവിരുദ്ധമായ നിക്ഷേപ പദ്ധതികളുടെ ഭീതിയില്ലാതാക്കുതിനായി ഒരു കരട് ബില്‍ പൊതുസമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കുമെന്നും അത് അംഗീകരിച്ചശേഷം അവതരിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
എ) നിയന്ത്രിതമല്ലാത്ത നിക്ഷേപപ പദ്ധതികളെ സമ്പൂര്‍ണമായി നിരോധിക്കുന്നു ബി) നിയന്ത്രിതമല്ലാത്ത നിക്ഷേപപദ്ധതികള്‍ നടത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്താല്‍ അത് തടയുന്നതിനുവേണ്ടിയുള്ള ശിക്ഷ വ്യവസ്ഥ ചെയ്തിട്ടുണ്ട് സി) നിക്ഷേപകള്‍ക്ക് പണം തിരിച്ചുനല്‍കുന്നതില്‍ തട്ടിപ്പിന്റെ ഭാഗമായി വീഴ്ചവരുത്തിയാല്‍ കടുത്ത ശിക്ഷ ഡി) നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനം വീഴ്ചവരുത്തിയാല്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ചുകിട്ടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റ് യോഗ്യരായ അധികാരികളെ ഇതിനായി ചുമതലപ്പെടുത്തണം. ഇ) വീഴ്ചവരുത്തു സ്ഥാപനങ്ങളുടെ സ്വത്ത് കണ്ടുകെട്ടുതിനുള്‍പ്പെടെയുള്ള അധികാരവും പ്രവര്‍ത്തനരീതിയും ബന്ധപ്പെട്ട അധികാരികള്‍ക്ക് ഉണ്ടാകും ജി) കേന്ദ്ര ഗവണ്‍മെന്റിന് പട്ടിക വികസിപ്പിക്കാനോ വെട്ടിമാറ്റാനോ ഉള്ള വ്യവസ്ഥയോടൊപ്പം ബില്ലില്‍ നിയന്ത്രിത നിക്ഷേപ പദ്ധതികളുടെ പട്ടിക രാജ്യത്തെ നിയമവിരുദ്ധ നിക്ഷപപദ്ധതികളുടെ പട്ടികയും നല്‍കിയിട്ടുണ്ട്. 2018 ജൂലൈ 18ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയന്ത്രിതമല്ലാത്ത നിക്ഷേപപദ്ധതികള്‍ നിരോധന ബില്ലിലെ വ്യവസ്ഥകളിലൂടെ ഇവയുടെ ഭീഷണി ഇല്ലാതാക്കുകയാണ് ബില്‍ ലക്ഷ്യമാക്കുന്നത്.