മന്ത്രിസഭ

കൃഷിയിലും ഭക്ഷ്യ വ്യവസായത്തിലും സഹകരിക്കുന്നതിനാല്‍ സഹകരിക്കുന്നതിനുള്ള ഇന്ത്യ ഉക്രൈന്‍ കരാര്‍ ഒപ്പുവെക്കുന്നത് മന്ത്രിസഭയുടെ അനുമതി

Posted On: 06 FEB 2019 9:50PM by PIB Thiruvananthpuram

കൃഷിയിലും ഭക്ഷ്യ വ്യവസായത്തിലും സഹകരിക്കുന്നതിനായി ഇന്ത്യയും ഉക്രൈനും തമ്മില്‍ കരാര്‍ ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. കൃഷിയും ഭക്ഷ്യ വ്യവസായവും ആയി ബന്ധപ്പെട്ട പലമേഖലകളിലും സഹകരണം സാധ്യമാക്കുന്നതാണ് പ്രസ്തുത കരാര്‍. തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ സഹകരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനു ചര്‍ച്ചകള്‍ നടത്തുന്നതിനുമായി ഇരു രാഷ്ട്രങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട സംയുക്ത പ്രവര്‍ത്തക സംഘം രൂപീകരിക്കും. ഈ സംഘത്തിന്റെ യോഗം കുറഞ്ഞത് രണ്ടു വര്‍ഷത്തെ ഇടവേളകളിലെങ്കിലും ഇന്ത്യയിലോ ഉക്രൈനിലെ മാറിമാറി നടക്കും. കരാര്‍ ഒപ്പുവെക്കുന്ന ദിവസം തന്നെ അതു പ്രാബല്യത്തില്‍ വരികയും അഞ്ചുവര്‍ഷത്തേക്ക് നിലനില്‍ക്കുകയും ചെയ്യും. തുടര്‍ന്നുള്ള അഞ്ചു വര്‍ഷത്തേക്ക് സ്വമേധയാ കാര്‍ ദീര്‍ഘിപ്പിക്കപ്പെടും. കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇരു രാഷ്ട്രങ്ങളില്‍ ഏതെങ്കിലുമൊന്ന് തീരുമാനിക്കുന്ന പക്ഷം ആ വിവരം അറിയിച്ച് ആറു മാസംകൊണ്ട് കരാര്‍ അവസാനിപ്പിക്കാവുന്നതാണ്.



(Release ID: 1563276) Visitor Counter : 105