പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊച്ചിയിലെ ഐ.ആര്‍.ഇ.പിയുടെ ഉദ്ഘാടനം കേരളത്തിന് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനനിമിഷം : പ്രധാനമന്ത്രി

Posted On: 27 JAN 2019 6:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് കൊച്ചി സന്ദര്‍ശിക്കുകയും വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും വിവിധ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
രാജ്യത്തിന് സമര്‍പ്പിച്ച പദ്ധതികളില്‍ കൊച്ചിയിലെ സമഗ്ര റിഫൈനറി വികസന പദ്ധതി സമുച്ചയവും (ഐ.ആര്‍.ഇ.പി) ഉള്‍പ്പെടുന്നു. ഐ.ആര്‍.ഇ.പി. ആധുനിക വികസന കോംപ്ലക്‌സ് ആയിരിക്കും. അത് കൊച്ചിന്‍ റിഫൈനറിയെ ലോകനിലവാരമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കേന്ദ്രമാക്കി മാറ്റും. ഇന്ത്യയില്‍ ശുദ്ധ ഇന്ധനത്തിന്റെ ഉല്‍പ്പാദനത്തിന് വേണ്ടിയുള്ള സംവിധാനം ഇവിടെ ഒരുങ്ങുകയാണ്. അത് എല്‍.പി.ജിയുടെയും ഡീസലിന്റെയും ഉല്‍പ്പാദനം ഇരട്ടിയാക്കുകയും ഈ പ്ലാന്റിലെ പെട്രോ കെമിക്കല്‍, പദ്ധതികള്‍ക്ക് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യും.

”ഇതൊരു ചരിത്ര നിമിഷമാണ്, കേരളത്തിലെ ഏറ്റവും വലിയ വ്യവസായ യൂണിറ്റ് അതിന്റെ വികസനത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുന്ന ഈ സമയം. ഇത് ദൈവത്തിന്റെ സ്വന്തം നാടിന് മാത്രമല്ല, മറിച്ച് രാജ്യത്തിനാകെ തീര്‍ച്ചയായും അഭിമാനനിമിഷമാണ്.” ഐ.ആര്‍.ഇ.പി. പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും ബഹുജനങ്ങള്‍ക്കിയില്‍ ശുദ്ധ ഇന്ധനം ജനകീയമാക്കുന്നതിന് വഹിക്കുന്ന പങ്കിന് അദ്ദേഹം കൊച്ചിയിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡി (ബി.പി.സി.എല്‍)നെ അഭിനന്ദിക്കുകയും ചെയ്തു.

ഉജ്വല നിരവധി പേര്‍ക്ക് ആനന്ദം കൊണ്ടുവരികയും 2016 മേയ്ക്ക് ശേഷം പാവങ്ങളില്‍ പാവങ്ങളായ കുടുംബങ്ങളിലേക്ക് ഏകദേശം ആറു കോടി എല്‍.പി.ജി. കണക്ഷനുകള്‍ എത്തിപ്പെടുകയും ചെയ്തുവെന്ന് ഗവണ്‍മെന്റിന്റെ കാല്‍വയ്പ്പുകളെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. 23 കോടിയിലധികം എല്‍.പി.ജി. ഉപഭോക്താക്കള്‍ പഹാല്‍ പദ്ധതിയില്‍ ചേരുകയും ചെയ്തു. ഈ പദ്ധതിയിലെ സുതാര്യത വ്യാജ അക്കൗണ്ടുകള്‍, ഒന്നിലധികം അക്കൗണ്ടുകള്‍, പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ എന്നിവ കണ്ടെത്തുന്നതിന് സഹായിച്ചു. ‘ഗിവ് ഇറ്റ് അപ്’ പദ്ധതിക്ക് കീഴില്‍ ഒരുകോടി ഉപഭോക്താക്കള്‍ എല്‍.പി.ജി. സബ്‌സിഡി വേണ്ടെന്നുവെച്ചു. പ്രധാനമന്ത്രി കൊച്ചി റിഫൈനറിയുടെ പങ്കിനെ അഭിനന്ദിച്ചുകൊണ്ട്, സമീപകാല വികസനത്തിലെൂടെ എല്‍.പി.ജി ഉല്‍പ്പാദനം ഇരട്ടിയാക്കി ഉജ്ജ്വലയോജനയ്ക്കു വലിയ സംഭാവന നല്‍കുന്നുവെന്നു ചൂണ്ടിക്കാട്ടി.
സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ (സി.ജി.ഡി)യുടെ പരിധി വിശാലമാക്കികൊണ്ട് ശുദ്ധ ഇന്ധനമായ സി.എന്‍.ജി പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 10സി.ജി.ഡി ബിഡിംഗ് റൗണ്ട് പൂര്‍ത്തിയായാല്‍ രാജ്യത്തെ 400 ജില്ലകളെ പൈപ്പ്‌ലൈനിലൂടെ ഗ്യാസ് വിതരണം നടുത്തുന്നതിനായി ബന്ധിപ്പിക്കും.

വാതകാധിഷ്ഠിത സമ്പദ്ഘടന യാഥാര്‍ഥ്യമാക്കുന്നതിനും ഊര്‍ജ ശേഖരത്തില്‍ വാതകത്തിന്റെ പങ്ക് ഉയര്‍ത്തുന്നതിനുമായി ദേശീയ ഗ്യാസ് ഗ്രിഡ് അല്ലെങ്കില്‍ പ്രധാനമന്ത്രി ഊര്‍ജ ഗംഗ സൃഷ്ടിച്ചിട്ടുണ്ട്. 15,000 കിലോമീറ്റര്‍ കൂടി വാതക പൈപ്പലൈന്‍ ശൃംഖല വികസിപ്പിക്കുന്നതിന് ഗവണ്‍മെന്റ് ചിന്തിക്കുന്നതായി അദ്ദേഹം വെളിവാക്കി. അതിനുപുറമെ എണ്ണ ഇറക്കുതിയില്‍ 10% കുറവു വരുത്തിക്കൊണ്ട് വിലപ്പെട്ട വിദേശനാണ്യശേഖരം സംരക്ഷിച്ചു.

ഏഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണ ശുദ്ധീകരണ രാജ്യമായ ഇന്ത്യ ഒരു എണ്ണ ശുദ്ധീകരണ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐ.ആര്‍.ഇ.പി. സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് പ്രത്യേകിച്ച് നിര്‍മ്മാണത്തിനായി രാവും പകലും പ്രവര്‍ത്തിച്ച തൊഴിലാളികളെ അദ്ദേഹം അഭിനന്ദിച്ചു. പദ്ധതിനിര്‍മാണം ഏറ്റവും സജീവമായിരുന്ന വേളയില്‍ 20,000ലധികം തൊഴിലാളികള്‍ സൈറ്റില്‍ പ്രവര്‍ത്തിച്ചു. അവരാണ് ഈ പദ്ധതിയുശട യഥാര്‍ത്ഥ നായകരെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ പദ്ധതിയിലൂടെ ഇന്ധനേതര മേഖലയിലേക്ക് വൈവിധ്യവല്‍ക്കരിക്കപ്പെടാനുള്ള ബി.പി.സി.എല്ലിന്റെ തന്ത്രത്തെ അദ്ദേഹം അഭിനന്ദിച്ചു. ”സുഹൃത്തുക്കളെ,
പെട്രോകെമിക്കല്‍ എന്നത് നമ്മള്‍ അധികം സംസാരിക്കാത്ത തരം രാസവസ്തുക്കളാണ്, അവ അദൃശമായി നിലനില്‍ക്കുകയും അവ പ്രതിദിനം നമ്മെ പല സന്ദര്‍ഭത്തിലും സ്പര്‍ശിക്കുന്നുമുണ്ട്. എന്നാല്‍ ഈ രാസവസ്തുക്കളില്‍ ഭൂരിഭാഗവും മറ്റ് രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഈ പെട്രോ കെമിക്കലുകള്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുകയെന്ന നമ്മുടെ പരിശ്രമമാണിത്.” അദ്ദേഹം പറഞ്ഞു.

ഐ.ആര്‍.ഇ.പി. നടപ്പാക്കിയശേഷം കൊച്ചിന്‍ റിഫൈനറിക്ക് ഇനി പ്രൊപ്പലൈന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. അതിന് പുറമെ പെയിന്റുകള്‍, മഷികള്‍, ആവരണങ്ങള്‍, ഡിറ്റര്‍ജന്റ്, മറ്റ് വസ്തുക്കള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ക്ക് യോഗ്യമായ പെട്രോകെമിക്കലുകള്‍ കണ്ടെത്താനും കഴിയും. ഇത്തരത്തിലുള്ള അനുബന്ധ വ്യവസായങ്ങള്‍ കൊച്ചിയില്‍ വരികയും വ്യാപാരാവസങ്ങള്‍ വികസിപ്പിക്കപ്പെടുകയും ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

കൊച്ചിന്‍ റിഫൈനറിയുടെ പ്രവര്‍ത്തനത്തില്‍ രാജ്യം അഭിമാനിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 100 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തിലൂടെ കഴിഞ്ഞ ഓഗസ്റ്റില്‍ കേരളം കടന്നുപോയപ്പോള്‍ എല്ലാ പ്രതിസന്ധികളും മാറ്റിവച്ചുകൊണ്ട് പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ തുടര്‍ച്ചയായ ഉല്‍പ്പാദനം നടത്താന്‍ ബി.പി.സി.എല്ലിന് കഴിഞ്ഞു.

രാഷ്ട്രനിര്‍മാണത്തിനുള്ള കൊച്ചിന്‍ റിഫൈനറിയുടെ സംഭാവനയില്‍ ഞങ്ങള്‍ അതീവമായി അഭിമാനിക്കുന്നു. എന്നാല്‍ ഇപ്പോള്‍ നമുക്ക് വലിയ പ്രതീക്ഷകളുണ്ട്.’ പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിന്‍ റിഫൈനറി ദക്ഷിണേന്ത്യയിലെല്‍ ഒരു പെട്രോ കെമിക്കല്‍ വിപ്ലവത്തെ നയിക്കുമെന്നും നവ ഇന്ത്യയുടെ വളര്‍ന്നുവരുന്ന ആവശ്യങ്ങളെ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു.

ഏറ്റുമാനൂരില്‍ ബി.പി.സി.എല്‍. ആരംഭിക്കുന്ന നൈപുണ്യവികസന കേന്ദ്രത്തിന്റെ രണ്ടാം കാമ്പസിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. അത് നൈപുണ്യവികസനത്തെ സഹായിക്കുമെന്നും യുവജനങ്ങള്‍ക്ക് തൊഴില്‍സാധ്യത സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഓയിലിന്റെ കൊച്ചി എല്‍.പി.ജി. കേന്ദ്രത്തിലെ ബോട്ട്‌ലിങ് പ്ലാന്റില്‍ 50 കോടി ചെലവില്‍ നിര്‍മിച്ച മൗണ്ടഡ് സംഭരണ സംവിധാനവും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഇത് എല്‍.പി.ജി. സംഭരണശേഷി വര്‍ധിപ്പിക്കുകയും റോഡിലൂടെയുള്ള എല്‍.പി.ജി ടാങ്കറുകളുടെ സഞ്ചാരം കുറയ്ക്കുകയും ചെയ്യും.

***


(Release ID: 1561614)