മന്ത്രിസഭ

ഖനികളിലെ സുരക്ഷ, പരിശോധന ഗവേഷണ്‍ സ്‌റ്റേഷന്‍ എന്നിവയ്ക്കായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 16 JAN 2019 4:10PM by PIB Thiruvananthpuram

ഖനികളിലെ സുരക്ഷ, പരിശോധനാ ഗേ്രവഷണ സ്‌റ്റേഷനുകള്‍ (എസ്.ഐ.എം.ടി.എ.ആര്‍.എസ്) എന്നിവയ്ക്കായി ഇന്ത്യാ ഗവണ്‍മെന്റിന്റെ തൊഴില്‍ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഖനി സുരക്ഷയും (ഡി.ജി.എം.എസ്), ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ല്‌ലാന്‍ഡ് ഗവണ്‍മെന്റിന്റെ പ്രകൃതിവിഭവ ഖനിയും ഊര്‍ജ്ജവും (നാച്ചുറല്‍ റിസോഴ്‌സ് മൈന്‍സ് ആന്റ് ഏനര്‍ജി) വകുപ്പും തമ്മില്‍ ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

നേട്ടങ്ങള്‍:-
ഡി.ജി.എം.എസും എസ്.ഐ.എം.ടി.എ.ആര്‍.എസും തമ്മിലുള്ള പങ്കാളിത്തം സ്ഥാപിക്കുന്നതിന് ധാരണാപത്രത്തിലൂടെ കഴിയും.
-അപകടാടിസ്ഥാനത്തിലുള്ള സുരക്ഷാ പരിപാലന സംവിധാനം നടപ്പാക്കുക, പരിശീലനം ലഭ്യമാക്കുക.
- കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍ മറ്റ് സാങ്കേതിക യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുക, തൊഴില്‍ സുരക്ഷയും ആരോഗ്യ അക്കാദമിയും ദേശീയ ഖനി ദുരന്ത കേന്ദ്രം എന്നിവ രൂപീകരിക്കുകയും
-ഡി.ജി.എം.എസിന്റെ ആര്‍ ആന്‍ഡ് ഡി ലാബോറട്ടറി നവീകരിക്കുക.

നടപ്പാക്കല്‍ തന്ത്രം:
ഒപ്പിടുന്ന തീയതിമുതല്‍ ധാരണാപത്രം നിലവില്‍വരികയും മൂന്ന് വര്‍ഷം അത് നിലനില്‍ക്കുകയും ചെയ്യും.

പശ്ചാത്തലം
ലോകത്ത് ഏറ്റവും കുറവ് ഖനി അപകടനിരക്കുള്ളത് ഓസ്‌ട്രേലിയയിലാണ്. ഖനനമേഖലയില്‍ അപകടം തരിച്ചറിയല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചും അപകട വിലയിരുത്തലിലൂടെയും സുരക്ഷാ പരിപാലന പദ്ധതികള്‍ വികസിപ്പിച്ച് നടപ്പാക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് ഓസ്‌ട്രേലിയയാണ്. എസ്.ഐ.എം.ടി.എ.ആര്‍.എസ് ഖനി സുരക്ഷ പരിപാലന സംവിധാനത്തില്‍ വൈദഗ്ധ്യത്തിന് വേണ്ടി മാത്രമുള്ളതായാണ് അറിയപ്പെടുന്നത്.
NS/RS  MRD - 44
***

 



(Release ID: 1560757) Visitor Counter : 112