മന്ത്രിസഭ

എന്‍.എച്ച്.പി.സി ലിമിറ്റഡ്, നോര്‍ത്ത് ഈസ്റ്റ് ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍, ടി.എച്ച്.ഡി.സി ഇന്ത്യാ ലിമിറ്റഡ് എസ്.ജെ.വി.എന്‍ ലിമിറ്റഡ് എന്നിവയിലെ ബോര്‍ഡ് തല ഉദ്യോഗസ്ഥര്‍ക്ക് താഴെയുള്ളവരുടെ ശമ്പളം ക്രമവല്‍ക്കരിച്ചു

Posted On: 16 JAN 2019 4:07PM by PIB Thiruvananthpuram

നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍.എച്ച്.പി.സി), നോര്‍ത്ത് ഈസ്റ്റ് ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍.ഇ.ഇ.പി.സി.ഒ), ടി.എച്ച്.ഡി.സി ഇന്ത്യാ ലിമിറ്റഡ് (പഴയ തെഹ്‌രി ഹൈഡ്രോ ഇലക്ട്രിക്ക് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമി) സത്‌ലജ് ജല്‍ വൈദ്യുതി നിഗം ലിമിറ്റഡ് (എസ്.ജെ.വി.എന്‍) എന്നിവയിലെ ബോര്‍ഡ്തല എക്‌സിക്യൂട്ടിവുകള്‍ക്ക് താഴെയുള്ളവരുടെ ശമ്പളം ക്രമവല്‍ക്കരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
 നടപ്പാക്കല്‍ തന്ത്രം:
അംഗീകരിച്ചതിന് ശേഷം ഹൈഡ്രോ സി.പി.എസ്.ഇകള്‍ സ്വീകരിച്ചിട്ടുള്ള ശമ്പളസ്‌കെയിലുകള്‍ ഊര്‍ജ്ജമന്ത്രാലയം 2006 ഏപ്രില്‍ 4ലെയും 2006 സെപ്റ്റംബര്‍ 1ലെയും ഉത്തരവ് പ്രകാരം നിയമനം ലഭിച്ചവരെ ക്രമവല്‍ക്കരിക്കും.

നേട്ടം:
2007 ജനുവരി ഒന്നിന് മുമ്പ് ജോലിയില്‍ ചേര്‍ന്ന 5,254 എക്‌സിക്യൂട്ടീവുകള്‍ക്ക് ഈ അംഗീകാരത്തിന്റെ ഗുണം ലഭിക്കും. ഇത് ഹൈഡ്രോ സി.പി.എസ്.ഇകളിലെ എക്‌സിക്യൂട്ടിവുകളുടെ ആത്മവീര്യം പ്രചോദിപ്പിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ചെലവ്
ഇവരുടെ ശമ്പള സ്‌കെയില്‍ ക്രമവല്‍ക്കരിക്കുന്നതിനായി 323 കോടി രൂപയുടെ മൊത്തം ചെലവ് വരും.
പശ്ചാത്തലം
എന്‍.ടി.പി.സി/ എണ്ണ മേഖല എന്നിവിടങ്ങളിലേതിനനുസൃതമായി യുണിനൈസ്ഡ് വിഭാഗത്തിലെ വര്‍ക്ക്‌മെന്‍/ എക്‌സിക്യൂട്ടീവ് എന്നിവര്‍ക്ക് 1997 ജനുവരി ഒന്നുമുതല്‍ നടത്തിയ ശമ്പളപരിഷ്‌ക്കരണംമൂലം എന്‍.എച്ച്.പി.സി, എന്‍.ഇ.ഇ.പി.സി.ഒ, ടി.എച്ച്.ടി.സി.ഐ.എല്‍, എസ്.ജെ.വി.എന്‍.എല്‍ എന്നിവയിലെ എക്‌സിക്യൂട്ടീവുകളുടെ ശമ്പള സ്‌കെയിലുകളില്‍ അപാകതകള്‍ നിലനിന്നിരുന്നു. വര്‍ക്ക് മെന്നിന്റെയൂം സൂപ്പര്‍വൈസറുമാരുടെയും ശമ്പളസ്‌കെയില്‍ ഇ-1 ഗ്രേഡിലെ എക്‌സിക്യൂട്ടീവുകള്‍ക്ക് മുകളിലായിരുന്നു.

സെക്രട്ടറിമാരുടെ കമ്മിറ്റിയും (സി.ഒ.എസ്) മന്ത്രിസഭയും മുമ്പ് പലപ്പോഴും ഈ നിര്‍ദ്ദേശം പരിഗണിച്ചിരുന്നു. 2013 ഡിസംബറിലെ മന്ത്രിസഭായോഗം താഴെപ്പറയുന്ന തീരുമാനങ്ങള്‍ എടുത്തു.
- 1997 ജനുവരി ഒന്നിന് നിശ്ചയിച്ച വ്യതിചലിച്ച ശമ്പള സ്‌കെയിലുകള്‍ ക്രമവല്‍ക്കരിച്ചില്ല.
-എന്നാല്‍ 1997 ജനുവരി ഒന്നുമുതല്‍ കൂടുതല്‍ കൈപ്പറ്റിയ ശമ്പളം തിരിച്ചുപിടിച്ചില്ല. തിരിച്ചുപിടിക്കല്‍ നടപ്പില്‍ വന്നാല്‍ അത് ജീവനക്കാരെ നിരാശരാക്കുമെന്ന് പരിഗണിച്ചായിരുന്നു അത്.
- 1997 ജനുവരി ഒന്നിന് നിശ്ചയിച്ച ശമ്പള സ്‌കെയിലിലെ തെറ്റുകള്‍ തിരുത്തിയശേഷം 2007 ജനുവരി ഒന്നുമുതല്‍ ശമ്പള സ്‌കെയിലുകള്‍ നിശ്ചയിക്കാം.
ഈ ഉത്തരവില്‍ പരാതിയുള്ള ഹൈഡ്രോ പി.എസ്.ഇകളിലെ വിവിധ തൊഴിലാളി സംഘടനകള്‍ വിവിധ ഹൈക്കോടതികളില്‍ റിട്ട് പെറ്റീഷനുകള്‍ ഫയല്‍ ചെയ്തു. ഉത്തരാഖണ്ഡിലേയും മേഘാലയയിലേയും ഹൈക്കോടതികള്‍ മുകളിലെ തീരുമാനം റദ്ദാക്കി. 2017 ഏപ്രില്‍ 12ന് സുപ്രീംകോടതിയില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിക്കെതിരെ എസ്.എല്‍.പി ഫയല്‍ ചെയ്തു. അത് 2017 മേയ് എട്ടിന് തള്ളി. മേഘാലയ ഉത്തരാഖണ്ഡ് ഹൈക്കോടതികളില്‍ കോര്‍ട്ടലക്ഷ്യ ഹര്‍ജ്ജികളും ഫയല്‍ ചെയ്തു. ഊര്‍ജ്ജ മന്ത്രാലയത്തിന്റെ 2006 ഏപ്രില്‍ നാല്, 2006 സെപ്റ്റംബര്‍ 1 എന്നി ദിവസങ്ങളിലെ ഉത്തരവിലൂടെ എന്‍.എച്ച്.പി.സി, എസ്.ജെ.വി.എന്‍.എല്‍, എന്‍.ഇ.ഇ.പി.സി.ഒ, ടി.എച്ച്.ഡി.സി.ഐ.എല്‍ എന്നിവിടങ്ങളില്‍ സ്വീകരിക്കപ്പെട്ടവര്‍ക്ക് 1997 ജനുവരി ഒന്നിന് സ്വീകരിച്ച ശമ്പളസ്‌കെയില്‍ ക്രമവല്‍ക്കരിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി തേടുകയല്ലാതെ ഊര്‍ജ്ജ മന്ത്രാലയത്തിന് മുന്നില്‍ മറ്റ് വഴിയുണ്ടായിരുന്നില്ല.
AM/RS   MRD - 48
***

 

 



(Release ID: 1560754) Visitor Counter : 180