മന്ത്രിസഭ
വിജയ, ദേന, ബാങ്ക് ഓഫ് ബറോഡ് എന്നിവ സംയോജിച്ച് ഒന്നാക്കുന്നതിനായി രാജ്യത്തെ ആദ്യത്തെ ത്രിതല ബാങ്ക് ലയനത്തിന് മന്ത്രിസഭയുടെ അനുമതി
Posted On:
02 JAN 2019 5:55PM by PIB Thiruvananthpuram
ബാങ്ക് ഓഫ് ബറോഡയെ മറ്റ് രണ്ടുബാങ്കുകളെയും കൈമാറ്റം ചെയ്യപ്പെടേണ്ട ബാങ്കായും ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയെ കൈമാറ്റം ചെയ്യുന്ന ബാങ്കുകളായും നിശ്ചയിച്ചുകൊണ്ട് ബാങ്ക് ഓഫ് ബറോഡ, വിജയബാങ്ക്, ദേനാബാങ്ക് എന്നിവ ലയിച്ച് ഒന്നാകുന്നതിനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഈ സംയോജനത്തിലൂടെ കൂടുതല്‍ ലാഭം നേടാന്‍ കഴിയുന്ന വിശാലമായ ലയനം സാദ്ധ്യമാക്കുന്നതിലൂടെ ആഗോള മത്സരങ്ങള്‍ നേരിടാന്‍ സഹായിക്കുന്ന ഒരു ബാങ്കായി മാറാനും കഴിയും. ശക്തമായ ശൃംഖല, കുറഞ്ഞനിരക്കിലുള്ള നിക്ഷേപം, മൂന്ന് ബാങ്കുകളുടെ സബ്സിഡിയറികള്‍ എന്നിവയാല്‍ ഉപഭോക്താക്കളുടെ അടിത്തറ , വിപണി സാന്നിധ്യം, പ്രവര്‍ത്തനക്ഷമത എന്നിവ വിശാലമാക്കുന്നതിനും ഉല്‍പ്പന്നങ്ങളും സേവനന്നങ്ങളും വ്യാപിപ്പിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ലഭ്യത ഉറപ്പാക്കുന്നതിനും സവിശേഷമായ ലയനത്തിലൂടെ സാധിക്കും.
സംയോജനപദ്ധതിയുടെ പ്രധാന വസ്തുതകള്‍
എ) വിജയ ബാങ്കും ദേനാബാങ്കും കൈമാറ്റം ചെയ്യപ്പെടുന്ന ബാങ്കുകളും ബാങ്ക് ഓഫ് ബറോഡ ഇവയെ കൈമാറ്റം ചെയ്യപ്പെടേണ്ട ബാങ്കുമായിരിക്കും.
ബി) 2019 ഏപ്രില്‍ ഒന്നിന് ഈ പദ്ധതി നിലവില്‍ വരും.
സി) പദ്ധതി നിലവില്‍ വരുന്നതോടെ, ഇല്ലാതാകുന്ന സ്ഥാപനങ്ങള്‍ എന്നതിന്റെ അടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ വസ്തുക്കളും കൈമാറ്റം ചെയ്യുന്ന ബാങ്കിന്റെ അധീനതയില്‍ വരും. എല്ലാ വ്യാപാരവും, ആസ്തികള്‍, അവകാശങ്ങള്‍, ഉടമസ്ഥാവകാശങ്ങള്‍, ക്ലെയിമുകള്‍, ലൈസന്‍സുകള്‍, അംഗീകാരങ്ങള്‍, മറ്റ് വിശേഷാധികാരങ്ങളും വസ്തുക്കളും, എല്ലാ വായ്പകളും ബാധ്യതകളും ഉത്തരവാദിത്തങ്ങളും എന്നിവ ഇതില്‍പ്പെടും.
ഡി) കൈമാറ്റം ചെയ്യുന്ന ബാങ്കിലെ എല്ലാ സ്ഥിരം ജീവനക്കാരും ഓഫീസര്‍മാരും മറ്റ് തൊഴിലാളികളും അതുമുതല്‍ അവരുടെ പ്രവര്‍ത്തനം ഏത് ബാങ്കിനാണോ കൈമാറ്റം ചെയ്യപ്പെടുന്നത് അതിന്റെ ഭാഗമായിരിക്കും. കൈമാറ്റം ചെയ്യപ്പെടുന്ന ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതില്‍ കുറയാന്‍ പാടില്ല.
ഇ) കൈമാറ്റം ചെയ്യുന്ന ബാങ്കുകളുടെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും എല്ലാ താല്‍പര്യങ്ങളും ഏത് ബാങ്കിനാണോ കൈമാറ്റം ചെയ്യപ്പെടുന്നത് അവര്‍ ഉറപ്പാക്കണം.
എഫ്) ഏത് ബാങ്കിലാണോ കൈമാറ്റം ചെയ്യപ്പെടുന്നത് അവര്‍ കൈമാറ്റം ചെയ്യുന്ന ബാങ്കുകളുടെ ഓഹരിപങ്കാളികള്‍ക്ക് ഓഹരി വിപണിയിലെ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരികള്‍ വിതരണം ചെയ്യണം. ഏത് ബാങ്കിനാണോ കൈമാറ്റം ചെയ്യപ്പെടുന്നത് അവരുടെയും കൈമാറ്റം ചെയ്യുന്ന ബാങ്കുകളുടെയും ഓഹരിപങ്കാളികള്‍ക്ക് ഓഹരി വിപണി അനുപാതം(ഷെയര്‍ എക്സ്ചേഞ്ച് റേഷ്യോ) സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അത് വിദഗ്ധസമിതിക്ക് മുന്നില്‍ ഉയര്‍ത്താന്‍ അവകാശമുണ്ടാകും.
സ്ഥാപനങ്ങളുടെ വിഭാവനം ചെയ്തിരിക്കുന്ന സംയോജനത്തിന്റെ ചില കരുത്തുകള്‍:
- മാറിവരുന്ന പരിതസ്ഥിതിയില്‍ ബാങ്കുകള്‍ സംയോജിക്കുന്നത് വളരുന്ന സമ്പദ്ഘടനയുടെ ആവശ്യത്തിനനുസരിച്ച് വായ്പ ലഭ്യമാക്കാനും പ്രത്യാഘാതങ്ങള്‍ ഉള്‍ക്കൊള്ളാനും വിഭവങ്ങള്‍ വര്‍ധിപ്പിക്കാനും അവരെ കൂടുതല്‍ ശക്തരാക്കും. കൂടുതല്‍ വലിയ മാറ്റങ്ങള്‍ ഉപയോഗപ്പെടുത്തി നേടുന്ന ആനുപാതിക ലാഭങ്ങളും വിശാലമായ സാധ്യതകളും കൂടുതല്‍ ലാഭം നേടുന്നതിനും വിവിധ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും സാങ്കേതികവിദ്യ നേടിയെടുക്കുന്നതിനും സംയോജിക്കുന്ന സ്ഥാപനങ്ങളുടെ ചെലവ് കുറയ്ക്കുന്നതിനു വേണ്ട മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച പ്രതിസന്ധി തരണം ചെയ്യുന്നതിനും കൂടുതല്‍ പേരിലേക്ക് എത്തിച്ചേരുന്നതിലൂടെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ സാധ്യമാക്കുന്നതിനും ഉതകുന്ന സാഹചര്യമൊരുക്കും.
- ആഗോള ബാങ്കുകളുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ബാങ്കിന്റെ സൃഷ്ടിക്കും ഇന്ത്യയിലും ആഗോളതലത്തിലും കാര്യക്ഷമമായി മത്സരിക്കുന്നതിനും സഹായിക്കും.
- ഓരോ ബാങ്കുകളുടെ ശക്തി, അതായത് ദേനാബാങ്കിന് കുറഞ്ഞ ചെലവിലുള്ള കാസ നിക്ഷേപങ്ങളില്‍ ആപേക്ഷികമായ വലിയ ലഭ്യത, വിജയ ബാങ്കിന്റെ ലാഭസാധ്യതയും മൂലധനവളര്‍ച്ചയും, ബാങ്ക് ഓഫ് ബറോഡയുടെ വിശാലമായ ആഗോള ശൃംഖലയും വാഗ്ദാനങ്ങളും ചേര്‍ന്ന് വിപണിസാന്നിധ്യം, പ്രവര്‍ത്തനകാര്യക്ഷമത, ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളൂം സംബന്ധിച്ച കൂടുതല്‍ വാഗ്ദാനങ്ങള്‍ എന്നിവയ്ക്ക് വേണ്ട സഹായം നല്‍കാന്‍ കഴിയും.
- സയോഗജിത ബാങ്കുകള്‍ക്ക് വളരെ വിശാലമായ പ്രതിഭകളുടെ സഞ്ചിതനിക്ഷേപവും വിശാലമായ രേഖാടിത്തറകളും ഉണ്ടാകും. ഇത് മത്സരാധിഷ്ഠിത നേട്ടങ്ങള്‍ക്കും ബാങ്കിങ് സാഹചര്യങ്ങളുടെ അതിവേഗ ഡിജിറ്റല്‍വല്‍ക്കരണത്തിനും വേണ്ട വിലയിരുത്തലിന് കരുത്ത് പകരും. വിശാലമായ സാന്നിധ്യത്തിന്റെയും വിതരണ ശൃംഖലയുടെയും ഫലമായി ഗുണഫലങ്ങള്‍ വര്‍ധിക്കുകയും സേവനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വിതരണ ചെലവ് സബ്സിഡികളിലൂടെ കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും.
- കടുതല്‍ ശക്തമായ ശൃംഖലയിലൂടെ ബാങ്കിങ് സേവനങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതും കൂടുതല്‍ വിശാലമായ വാഗ്ദാനങ്ങളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉറപ്പാക്കാനുള്ള കഴിവും വര്‍ധിക്കുകയും വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ഏറെ ഗുണകരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്യും.
MRD – 12
(Release ID: 1558581)
Visitor Counter : 236