മന്ത്രിസഭ

എന്‍.എച്ച്.എം സംരംഭങ്ങളുടെ പുരോഗതി കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി

Posted On: 02 JAN 2019 6:00PM by PIB Thiruvananthpuram

ദേശീയ ആരോഗ്യ ദൗത്യ(എന്‍.എച്ച്.എം.)ത്തിന്റെ കീഴിലുള്ള പുതിയ സംരംഭങ്ങളുടെ പുരോഗതിയും ശാക്തീകരണ പരിപാടി സമിതി (എംപവേര്‍ഡ് പ്രോഗ്രാം കമ്മിറ്റി) തീരുമാനങ്ങളും എന്‍.എച്ച്.എം. മിഷന്‍ സ്റ്റിയറിങ് ഗ്രൂപ്പും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി.
പ്രധാന സവിശേഷതകള്‍:
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടും 2017-18 വര്‍ഷത്തിലും എന്‍.എച്ച്.എമ്മിലൂടെ കൈവരിച്ച നേട്ടങ്ങള്‍:
1. 2010-12ലെ 178ല്‍നിന്നും മാതൃമരണനിരക്ക് 2.7% കുറഞ്ഞ് 2014-15ല്‍ 130 ആയി.
2. 2011ലെ 44 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ശിശുമരണനിരക്ക് കുറഞ്ഞ് 2016ല്‍ 34 ആയി കുറഞ്ഞു. 2015നും 2018നും ഇടയ്ക്ക് പ്രതിവര്‍ഷം ശിശുമരണനിരക്കിലുണ്ടായ കുറവ് 8.1%.
3) അഞ്ചുവയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 2011ലെ 55ല്‍ നിന്നും 2016ല്‍ 39 ആയി കുറഞ്ഞു. 2015നും 2018നും ഇടയ്ക്ക് ഈ വിഭാഗത്തിലെ മരണനിരക്കില്‍ പ്രതിവര്‍ഷമുണ്ടായ കുറവ് 9.3% ആണ്.
4) ഒരു മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുട്ടികളുടെ എണ്ണത്തില്‍ (ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ്) 2011ല്‍ 2006ലേതിനെ അപേക്ഷിച്ചു കുറഞ്ഞു. 2011-16 വരെ പ്രതിവര്‍ഷം കോമ്പൗണ്ട് റേറ്റിലുണ്ടായ കുറവ് 1.7% ആയാണ് കണക്കാക്കുന്നത്.
രോഗങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിവിധ ആരോഗ്യ സൂചികകളും മെച്ചപ്പെട്ടിട്ടുണ്ട്:
എ) മലേറിയ സംബന്ധിച്ച്: വാര്‍ഷിക രോഗബാധിതരുടെ എണ്ണം 2011ലെ 1.10ല്‍ നിന്നും 2016ല്‍ 0.84 ആയി കുറഞ്ഞു. 2017ല്‍ മലേറിയയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ 30 ശതമാനത്തില്‍ താഴെപ്പോകുകയും മലമ്പനി ബാധിച്ചുള്ള മരണം 70% ആയി കുറയുകയും ചെയ്തു.
ബി) ക്ഷയരോഗം 2013ലെ ഒരു ലക്ഷത്തില്‍ 234 എന്നതില്‍ നിന്നും 2017 ആയപ്പോഴേക്കും ഒരുലക്ഷത്തില്‍ 204 ആയി കുറഞ്ഞു. ക്ഷയരോഗ ബാധ 2016ലെ ഒരു ലക്ഷത്തിന് 21 എന്നതില്‍ നിന്ന് 2017ല്‍ 204 ആയി കുറഞ്ഞു. ക്ഷയരോഗം മൂലമുള്ള മരണം 2016ലെ 32ല്‍ നിന്നും 2017ല്‍ 21 ആയി കുറഞ്ഞു.
സി) കുഷ്ഠരോഗത്തിന്റെ വ്യാപ്തി ഒരുലക്ഷം ജനസംഖ്യയില്‍ ഒന്നിന് താഴെ എന്ന നിരക്ക് ദേശീയതലത്തില്‍ തന്നെ കൈവരിക്കാന്‍ കഴിഞ്ഞു. കുഷ്ഠരോഗം നിര്‍മ്മാര്‍്ജനം ചെയ്യപ്പെട്ട ജില്ലകളുടെ എണ്ണം 2017ലെ 571ല്‍ നിന്നും 2018ല്‍ 571 ആയി ഉയര്‍ന്നു.
ഡി) കരിമ്പനിബാധ എല്ലാ ബ്ലോക്കുകളിലും 10,000 ജനസംഖ്യയില്‍ ഒരു കേസിന് താഴെ എന്ന നിലയിലെത്തിക്കാനായി. പതിവായി 10,000 ജനസംഖ്യയില്‍ ഒന്നില്‍ കൂടുതല്‍ രോഗം കാണുന്ന ബ്ലോക്കുകളുടെ എണ്ണം 2016ലെ 94ല്‍ നിന്ന് 2017ല്‍ 72 ആയി കുറഞ്ഞു.
ഇ) പുകയില ഉപയോഗം കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍, പകര്‍ച്ചവ്യാധികളില്ലാത്ത നാലു പ്രധാന അസുഖങ്ങളായ കാന്‍സര്‍, പ്രമേഹം, സ്ട്രോക്സ് (തളര്‍വാതം), കാര്‍ഡിയോവാസ്‌കുലാര്‍(ഹൃദയസംബന്ധിയായ) അസുഖങ്ങള്‍, തീവ്രമായ ശ്വാസകോശ രോഗങ്ങള്‍ എന്നിവ കുറച്ചുകൊണ്ടുവരാനായി. പുകയില ഉപയോഗത്തിന്റെ വ്യാപ്തി ശരാശി ഉപയോഗത്തില്‍ 6% കുറച്ച് 2009-10ലെ 34.6%ല്‍നിന്ന് 2016-17ല്‍ 28.6% ആക്കിയാണ് രോഗങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞത്.

MRD - 09



(Release ID: 1558579) Visitor Counter : 149