യുവജനകാര്യ, കായിക മന്ത്രാലയം

വര്‍ഷാന്ത്യ അവലോകനം: കായികവകുപ്പ് (യുവജനകാര്യ, കായികമന്ത്രാലയം)

രാജ്യംകായിക മികവിന്റെ ഉയരങ്ങളില്‍

Posted On: 10 DEC 2018 11:20AM by PIB Thiruvananthpuram

 

കായികമേഖലയിലെ നേട്ടങ്ങളുടെകാര്യത്തില്‍ ഇന്ത്യയ്ക്ക് നാഴികക്കല്ലായ ഒരുവര്‍ഷമായിരുന്നു 2018. കായിക പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കുക, താഴേത്തട്ടില്‍നിന്ന് പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരികഎന്നിങ്ങനെയുള്ള ഗവണ്‍മെന്റിന്റെദ്വിമുഖ സമീപനം നേട്ടംകൊയ്ത വര്‍ഷംകൂടിയായിരുന്നു 2018. കായിക വകുപ്പിന്റെ2018 ലെസുപ്രധാന നേട്ടങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം: 
പ്രഥമ 'ഖേലോ ഇന്ത്യ'സ്‌കൂള്‍ഗെയിംസ് 2018 ജനുവരി 31 മുതല്‍ ഫെബ്രുവരി 8 വരെന്യൂഡല്‍ഹിയില്‍നടന്നു. 29 സംസ്ഥാനങ്ങളില്‍നിന്നും 7 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍നിന്നുമായി 3507 കായികതാരങ്ങള്‍ പങ്കെടുത്തു. ഗെയിംസില്‍ ആകെ 102 മെഡലുകള്‍ നേടിയ ഹരിയാനയാണ്ഒന്നാംസ്ഥാനത്തെത്തിയത്. ഗെയിംസില്‍മികവു പ്രകടിപ്പിച്ച 1178 പ്രതിഭകളെകായിക മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്ക് അടുത്ത 8 വര്‍ഷത്തേക്ക് പ്രത്യേക പരിശീലനം നല്‍കും. ഒരോകായികതാരത്തിനുമായി പ്രതിവര്‍ഷം 5 ലക്ഷം രൂപ ചെലവഴിക്കും,. ഇതിനു പുറമെ ഈ കായിക താരങ്ങള്‍ക്ക് 1.2 ലക്ഷം രൂപ വാര്‍ഷിക സ്റ്റെപ്പന്റായും നല്‍കും.
ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെനിശ്ചലദൃശ്യം ഏറ്റവും മികച്ചതായിതിരഞ്ഞെടുക്കപ്പെട്ടു. 'ഖേലോ ഇന്ത്യ' ആസ്പദമാക്കിയായിരുന്നു മന്ത്രാലയംനിശ്ചലദൃശ്യം ഒരുക്കിയത്. 
ഒളിമ്പിക്‌സ്, മറ്റു അന്താരാഷ്ട്ര മത്സരങ്ങള്‍ എന്നിവയില്‍മെഡല്‍ സാധ്യതയുള്ള താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും കായിക അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനുമായിരൂപീകരിച്ച ദേശീയ കായിക വികസന നിധിയിലേക്ക് ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ടര്‍ ഫിനാന്‍സ് ലിമിറ്റഡ് (ഐ.ഐ.എഫ്.സി.എല്‍) 10 കോടിരൂപ സംഭാവന നല്‍കി. ഇതടക്കം ആകെ 30 കോടിരൂപ ഐ.ഐ.എഫ്.സി.എല്‍ ഇതുവരെ 30 കോടിരൂപ ദേശീയ കായിക വികസന നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ബാഡ്മിന്റണ്‍, അമ്പെയ്ത്ത്, പാരാ സ്‌പോര്‍ട്‌സ്‌വിഭാഗങ്ങളിലെ കായികതാരങ്ങള്‍ക് പരിശീലനം നല്‍കാനും അക്കാദമികള്‍ സ്ഥാപിക്കാനും നിലവില്‍ ഉള്ളവയ്ക്ക് പിന്തുണ നല്‍കാനുമാണ് ഈ ഫണ്ട് വിനിയോഗിക്കുക. 
ഈ വര്‍ഷം ഏപ്രില്‍ 4 മുതല്‍ 15 വരെ ആസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മികച്ച പ്രകടനമാണ്കാഴ്ചവെച്ചത്.  26 സ്വര്‍ണമെഡല്‍, 20 വെള്ളിമെഡല്‍, 20 വെങ്കലം എന്നിവയടക്കം ആകെ 66 മെഡലുകള്‍ നേടിയ ഇന്ത്യ മൂന്നാംസ്ഥാനത്തെത്തി. 2010 നു ശേഷംകോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഗ്വാളിയോറിലെ ലക്ഷ്മിബായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌കമ്മീഷന്റെകല്‍പ്പിതസര്‍വകലാശാലാ പദവിലഭ്യമായി.
കായിക മേഖലയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സര്‍വകലാശാലകള്‍ക്കു നല്‍കുന്ന മൗലാനാ അബ്ദുല്‍കലാം ആസാദ് ട്രോഫിയുടെ മാനദണ്ഡങ്ങളില്‍കായിക മന്ത്രാലയം ഭേദഗതികള്‍ വരുത്തി. നേരത്തെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് ആയിരുന്നു സര്‍വകലാശാലകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുകയുംസൂക്ഷ്മ പരിശോധന നടത്തുകയുംചെയ്തിരുന്നത്. പുതുക്കിയ ഭേദഗതിയനുസരിച്ച് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയവുംസ്‌പോര്‍ട്‌സ് അതോറിറ്റിഓഫ് ഇന്ത്യയുംചേര്‍ന്നാണ് ഇനി അപേക്ഷകള്‍ ക്ഷണിക്കുകയുംസൂക്ഷ്മ പരിശോധന നടത്തുകയുംചെയ്യുക. വര്‍ഷത്തില്‍ ഒന്നില്‍ക്കൂടുതല്‍ തവണ നടക്കുന്ന ടൂര്‍ണ്ണമെന്റുകള്‍ മാര്‍ക്ക് കണക്കുകൂട്ടുന്നതിന് ഇനി പരിഗണിക്കില്ല. ഒന്നാംസ്ഥാനത്തെത്തുന്ന സര്‍വകലാശാലയ്ക്ക് നല്‍കുന്ന അവാര്‍ഡ്തുക 10 ലക്ഷത്തില്‍നിന്ന് 15 ലക്ഷമായും ഫസ്റ്റ് റണ്ണര്‍ അപ്പിനുള്ള സമ്മാനത്തുത 5 ലക്ഷത്തില്‍നിന്ന് 7.5 ലക്ഷമായുംസെക്കന്റ് റണ്ണര്‍ അപ്പിനുള്ള അവാര്‍ഡ്തുക 3 ലക്ഷത്തില്‍ നിന്ന് 4.5 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 
മികവു പ്രകടിപ്പിച്ച കായികതാരങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ തുക കേന്ദ്ര ഗവണ്‍മെന്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 12000 രൂപയും പരമാവധി പെന്‍ഷന്‍ 20,000 രൂപയും ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാരാ ഒളിമ്പിക്‌സ്, പാരാ ഏഷ്യന്‍ ഗെയിംസ് എന്നിവയിലെ മെഡല്‍ ജേതാക്കള്‍ക്കും ഒിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ്‌ജേതാക്കള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ തുക തന്നെ ലഭിക്കും. 2018 ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. 
കായികമേഖലയിലെ ഉത്തേജക ഉപയോഗം കണ്ടെത്താനും ബോധവത്കണത്തിനുമുള്ള ശ്രമങ്ങളില്‍ നാഷണല്‍ആന്റിഡോപ്പിംഗ് ഏജന്‍സി(നാഡ) സജീവമായിരുന്നു. 'ഖേലോ ഇന്ത്യ'സ്‌കൂള്‍ഗെയിംസ്‌വേളയില്‍ നാഡ  377 ഡോപ്പിംഗ്‌ടെസ്റ്റുകളാണ് നടത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയ്ക്കു മുന്നോടിയായി ഇന്ത്യന്‍താരങ്ങളുടെ 377 ഡോപ്പിംഗ്‌ടെസ്റ്റുകളാണ് നാഡ നടത്തിയത്. നാഡയുടെ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷംവേള്‍ഡ്ആന്റിഡോപിംഗ് ഏജന്‍സിയുടെ (വാഡ) ഓഡിറ്റിംഗ് സംഘംവിലയിരുത്തിയിരുന്നു. വാഡഓഡിറ്റിംഗ് സംഘം നിര്‍ദ്ദേശിച്ച തിരുത്തല്‍ നടപടികള്‍ നാഡ നടപ്പിലാക്കിയിട്ടുണ്ട്. വാഡയുടെവാര്‍ഷിക സ്ഥിതിവിവര റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ ഉത്തേജകനിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 

മണിപ്പൂരില്‍ദേശീയ കായിക സര്‍വകലാശാലയ്ക്ക് ഈ വര്‍ഷംമാര്‍ച്ച് 16 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടിരുന്നു. കായിക ശാസ്ത്രം, കായിക സാങ്കേതികവിദ്യ, കായിക മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ്‌കോച്ചിംഗ് എന്നീ മേഖലകളില്‍കായിക വിദ്യാഭ്യാസം നല്‍കുന്ന ആദ്യസര്‍വകലാശയാണ് മണിപ്പൂരില്‍വിഭാവനം ചെയ്തിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട കായിക വിഭാഗങ്ങളുടെദേശീയ പരിശീലഢകേന്ദ്രമായും ഇത് വര്‍ത്തിക്കും. 
സ്‌പോര്‍ട്‌സ്‌കോച്ചിംഗ്, സ്‌പോര്‍ട്‌സ് സയന്‍സസ്, ഫിസിക്കല്‍ എജുക്കേഷന്‍ തുടങ്ങിയവിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ ഈ സര്‍വകലാശാലയിലുണ്ടാകും. ഇംഫാലിലെ ഖുമന്‍ താംപകിലെ താല്‍ക്കാലിക കാമ്പസില്‍ സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ബാച്ചിലര്‍ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ്‌സ്‌പോര്‍ട്‌സ, ബി.എസ്.സി (സ്‌പോര്‍ട്‌സ്‌കോച്ചിംഗ്) എന്നീ കോഴ്‌സുകളാണ് 2018 ജനുവരി 15 മുതല്‍സര്‍വകലാശാലയില്‍ ആരംഭിച്ചത്.2018-19 ലേക്കുള്ള പ്രവേശനവും പൂര്‍ത്തിയായിക്കഴിഞ്ഞു. 

2018 ലെ രാജീവ് ഗാന്ധിഖേല്‍ രത്‌നാ പുരസ്‌കാരംഎസ്. മിരാബായി ചാനുവിനും (ഭാരോദ്വഹനം) വിരാട്‌കോഹ്‌ലിക്കും (ക്രിക്കറ്റ്) സമ്മാനിച്ചു. വിവിധ വിഭാഗങ്ങളിലായ 32 കായികതാരങ്ങള്‍ക്കും/പരിശീലകര്‍ക്കും ദ്രോണാചാര്യ, അര്‍ജുന, ധ്യാന്‍ചന്ദ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
ഇന്തൊനേഷ്യയിലെ ജക്കാര്‍ത്തയിലും പലംബാഗിലുമായി ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടന്ന ഏഷ്യന്‍ ഗെയിംസില്‍മൊത്തം 69 മെഡലുകളുമായി (15 സ്വര്‍ണ്ണം, 24 വെള്ളി, 30 വെങ്കലം) ഇന്ത്യ എട്ടാംസ്ഥാനത്തെത്തി. ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാക്കളെ 2018 സെപ്റ്റംബര്‍ 5 ന് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ആദരിച്ചു. കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍വെച്ച് ഏഷ്യന്‍ഗെയിംസിലെ സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ക്ക് 30 ലക്ഷം രൂപ വീതവും, വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് യഥാക്രമം 20 ലക്ഷം രൂപയും 10 ലക്ഷം രൂപയുംവീതംകാഷ് അവാര്‍ഡ്‌വിതരണംചെയ്തു.
ഏഷ്യന്‍ പാരാ ഗെയിംസില്‍ 72 മെഡലുകള്‍ നേടിയ ഇന്ത്യ ഒന്‍പതാംസ്ഥാനത്തെത്തി. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന യൂത്ത് ഒളിമ്പിക്‌സ് ഗെയിംസില്‍ 13 മെഡലുകളോടെ 14ാം സ്ഥാനത്തെത്താന്‍ ഇന്ത്യക്ക് സാധിച്ചു.
രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള, നിലവില്‍ സാമ്പത്തിക,ആരോഗ്യ പ്രയാസമനുഭവിക്കുന്ന കായികതാരങ്ങള്‍ക്ക്‌കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം പണ്ഡിറ്റ്ദീനദയാല്‍ ഉപാധ്യായ നാഷണല്‍ വെല്‍ഫെയര്‍ ഫണ്ട് ഫോര്‍സ്‌പോര്‍ട്‌സ്‌പേര്‍സണ്‍സില്‍ നിന്ന് സാമ്പത്തികസഹായം നല്‍കുന്നുണ്ട്. 
നവംബര്‍ 15 മുതല്‍ 24 വരെ ന്യൂഡല്‍ഹിയില്‍ നടന്ന ലോകബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലെ ലൈറ്റ് ഫ്‌ളൈവെയ്റ്റ്‌വിഭാഗത്തില്‍ ഇന്ത്യയുടെ മേരികോം കിരീടംചൂടി. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ആറുസ്വര്‍ണ്ണം നേടുന്ന ആദ്യ വനിതാബോക്‌സറാണ്‌മേരികോം. 
രാജ്യത്തെ കായിക അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും വിവിധ കായിക മഖലകളില്‍വൈദഗ്ധ്യം വളര്‍ത്തുന്നതിനുമായിരോഹ്തക്കിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ 2 വര്‍ഷത്തെ ഒരുകോഴ്‌സ് ആരംഭിക്കുന്നതിന് കായികവകുപ്പ് ധനസഹായം നല്‍കി. മികച്ച അത്‌ലറ്റുകളുടെ ഉന്നത നിലവാരമുള്ള പ്രകടനം പഠനവിധേയമാക്കി, അതില്‍ ഗവേഷണം, നവീനാശയം എന്നിവയ്ക്ക് പന്തുണ നല്‍കുന്ന ഒരു പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. നാഷണല്‍ സെന്റര്‍ഓഫ് സ്‌പോര്‍ട്‌സ് സയന്‍സസ് ആന്റ്‌റിസര്‍ച്ച് ആണ് പദ്ധതി നടപ്പിലാക്കുന്നത്. 
അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ അവാര്‍ഡ് നടുന്നവര്‍ക്കും അവരുടെ പരിശീലകര്‍ക്കുംകാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിക്കു കീഴില്‍ 2018-19 ല്‍ ഇതുവരെ 11.02 കോടിരൂപ വിതരണംചെയ്തിട്ടുണ്ട്.

AM/MRD


(Release ID: 1556792) Visitor Counter : 137