മന്ത്രിസഭ

വിവരങ്ങള്‍ കൈമാറുന്നതിനായി ഇന്ത്യയും വിദേശ സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റു(എഫ്.ഐ.യു.)കളുമായുള്ള മാതൃകാ ധാരണാപത്രത്തിനു മന്ത്രിസഭാ അനുമതി

Posted On: 06 DEC 2018 9:38PM by PIB Thiruvananthpuram

സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റ് ഇന്ത്യ(എഫ്.ഐ.യു.-ഇന്‍ഡ്)യും വിദേശ സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റു(എഫ്.ഐ.യു.)കളും തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിനായുള്ള പുതുക്കിയ മാതൃകാ ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. എഗ്മോണ്ട് ഗ്രൂപ്പ് സെക്രട്ടേറിയറ്റ് റിവൈസ്ഡ് മാതൃകാ ധാരണാപത്രം 2014ന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ മാതൃകാ ധാരണാപത്രം തയ്യാറാക്കിയത്.

പശ്ചാത്തലം:
എഫ്.ഐ.യു.-ഇന്‍ഡും വിദേശ എഫ്.ഐ.യുകളും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തില്‍ മുഖ്യമായും വിദേശ സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റുകളില്‍നിന്നുള്ള അപേക്ഷകള്‍ പരിശോധിക്കലും ആവശ്യമായ നടപടികള്‍ കൈക്കൊള്ളലും, വിദേശ എഫ്.ഐ.യുകളുമായി ബന്ധം സ്ഥാപിക്കലും പരിപാലിക്കലും, വിദേശ എഫ്.ഐ.യുകളുമായി ധാരണാപത്രത്തിനു സൗകര്യമൊരുക്കലും നടപ്പാക്കലും ധാരണാപത്രം സംബന്ധിച്ചു ചര്‍ച്ച നടത്തലും എന്നിവ ഉള്‍പ്പെടുന്നു. വിവരം പങ്കുവെക്കുന്നതിനു ധാരണാപത്രം ഒപ്പുവെക്കണമെന്നതാണു പല വിദേശ എഫ്.ഐ.യുകളുടെയും വ്യവസ്ഥ.
AKA   MRD - 892
***



(Release ID: 1555105) Visitor Counter : 112