മന്ത്രിസഭ
സംയുക്തമായി തപാല്‍ സ്റ്റാംപ് പുറത്തിറക്കാന്‍ ഇന്ത്യയും അര്‍മേനിയയും ഒപ്പുവെച്ച കരാറിന് മന്ത്രിസഭയുടെ അനുമതി
Posted On:
06 DEC 2018 9:22PM by PIB Thiruvananthpuram
സംയുക്തമായി തപാല്‍ സ്റ്റാംപ് പുറത്തിറക്കാനായി ഇന്ത്യയും അര്‍മേനിയയും തമ്മിലുള്ള കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍പാകെ അവതരിപ്പിക്കപ്പെട്ടു. 2018 ജൂണിലായിരുന്നു കരാര്‍ ഒപ്പുവെച്ചത്.
ധാരണ പ്രകാരം വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴിലുള്ള തപാല്‍ വകുപ്പും അര്‍മേനിയയുടെ ദേശീയ തപാല്‍ ഓപ്പറേറ്റും ('ഹേപോസ്റ്റ്' സി.ജെ.എസ്.സി.) ഡാന്‍സ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സംയുക്തമായി തപാല്‍ സ്റ്റാംപുകള്‍ പുറത്തിറക്കാന്‍ ധാരണയിലെത്തി. 2018 ഓഗസ്റ്റില്‍ സംയുക്ത സ്റ്റാംപുകള്‍ പുറത്തിറക്കപ്പെട്ടു. ഇന്ത്യയില്‍നിന്നുള്ള 'മണിപ്പൂരി ഡാന്‍സും' അര്‍മേനിയയിലെ 'ഹൊവാര്‍ക്ക് ഡാന്‍സും' ആണ് സ്മാരക തപാല്‍ സ്റ്റാംപില്‍ മുദ്രണം ചെയ്തിരിക്കുന്നത്.
AKA MRD - 892
***
(Release ID: 1555099)
Visitor Counter : 117