മന്ത്രിസഭ
ഇന്റര്‍ ഡിസിപ്ലിനറി സൈബര്‍-ഫിസിക്കല്‍ സിസ്റ്റംസ് ദേശീയ ദൗത്യത്തിനു മന്ത്രിസഭയുടെ അനുമതി
പോസ്റ്റഡ് ഓണ്‍:
06 DEC 2018 9:14PM by PIB Thiruvananthpuram
15 ടെക്നോളജി ഇന്നവേഷന്‍ ഹബുകളും ആറ് ആപ്ലിക്കേഷന്‍ ഇന്നവേഷന്‍ ഹബുകളും നാല് ടെക്നോളജി ട്രാന്‍സ്ലേഷന്‍ റിസര്‍ച്ച് ഹബുകളും ആരംഭിക്കും
അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ടതും ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കേണ്ടതുമായ 3660 കോടി ചെലവു പ്രതീക്ഷിക്കുന്ന ഇന്റര്‍ ഡിസിപ്ലിനറി സൈബര്‍-ഫിസിക്കല്‍ സിസ്റ്റംസ് ദേശീയ മിഷന്‍ (എന്‍.എം.-ഐ.സി.പി.എസ്.) ആരംഭിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
വിശദാംശങ്ങള്‍:
സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന സാങ്കേതിക ആവശ്യകതകള്‍ സാധ്യമാക്കുന്നതിനുള്ള മിഷന്‍ രാജ്യാന്തര പ്രവണതകള്‍ ഗൗരവത്തിലെടുക്കുകയും വരുംതലമുറ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ മുന്‍നിര രാഷ്ട്രങ്ങള്‍ പിന്‍തുടരുന്ന പാത മനസ്സിലാക്കുകയും ചെയ്യും. മിഷന്‍ നടപ്പാക്കുക വഴി താഴെ പറയുന്ന നേട്ടങ്ങള്‍ ഉണ്ടാവും.
രാജ്യത്തു സൈബര്‍ ഫിസിക്കല്‍ സിസ്റ്റങ്ങളും (സി.പി.എസ്.) അനുബന്ധിത സാങ്കേതിക വിദ്യകളും കയ്യെത്തും ദൂരത്തു ലഭ്യമാകും.
ഇന്ത്യയുടെ സവിശേഷ ദേശീയ, മേഖലാതല ആവശ്യങ്ങള്‍ക്കായുള്ള സി.പി.എസ്. സാങ്കേതികവിദ്യ സ്വീകരിക്കാന്‍ സാധിക്കും.
സി.പി.എസില്‍ നൈപുണ്യമുള്ള വരുംതലമുറ മനുഷ്യവിഭവശേഷി സൃഷ്ടിക്കാന്‍ സാധിക്കും.
ട്രാന്‍സ്ലേഷണല്‍ ഗവേഷണത്തിനു പ്രോല്‍സാഹനമേകും.
സി.പി.എസില്‍ സംരംഭകതവും സ്റ്റാര്‍ട്ടപ്പിന് അനുയോജ്യമായ പരിതസ്ഥിതിയും രൂപപ്പെട്ടുവരുന്നതിന് ഉത്തേജനമേകും.
സി.പി.എസില്‍ വൈദഗ്ധ്യമേറിയ ഗവേഷണത്തിനും സാങ്കേതികവിദ്യാ വികസനത്തിനുമൊപ്പം ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ് എന്നീ വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനും ഊര്‍ജം പകരും.
ഇന്ത്യയെ മറ്റു വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം എത്തിക്കുകയും അതുവഴി ഒട്ടേറെ പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.
നടത്തിപ്പുരീതി:
സി.പി.എസിലും അനുബന്ധ സാങ്കേതികവിദ്യകളിലും ഉള്ള സാങ്കേതികവിദ്യ വികസിപ്പിക്കല്‍, ആപ്ലിക്കേഷന്‍ വികസിപ്പിക്കല്‍, മനുഷ്യവിഭവശേഷി വികസിപ്പിക്കലും നൈപുണ്യം വര്‍ധിപ്പിക്കലും, സംരംഭകത്വം, സ്റ്റാര്‍ട്ടപ്പ് വികസിപ്പിക്കല്‍ എന്നിവയ്ക്കായുള്ള സമഗ്ര മിഷനാണ് എന്‍.എം.-ഐ.സി.പി.എസ്. മിഷനിലൂടെ 15 ടെക്നോളജി ഇന്നവേഷന്‍ ഹബുകളും (ടി.ഐ.എച്ച്.) ആറ് ആപ്ലിക്കേഷന്‍ ഇന്നവേഷന്‍ ഹബുകളും (എ.ഐ.എച്ച്.) നാല് ടെക്നോളജി ട്രാന്‍സ്ലേഷന്‍ റിസര്‍ച്ച് പാര്‍ക്കുകളും (ടി.ടി.ആര്‍.പി.) സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു. ഹബ് ആന്‍ഡ് സ്പോക്ക് മാതൃകയില്‍ രാജ്യത്താകമാനമുള്ള പ്രശസ്തമായ അക്കാദമിക, ഗവേഷണ-വികസന സ്ഥാപനങ്ങളിലും സമാന സ്ഥാപനങ്ങളിലും പോംവഴികള്‍ വികസിപ്പിച്ചെടുക്കുന്നതിനായി ഈ ഹബുകളും ടി.ടി.ആര്‍.പികളും വിദ്യാഭ്യാസ മേഖല, വ്യവസായം, കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്ഥാന ഗവണ്‍മെന്റ് എന്നിവയുമായി ബന്ധിപ്പിക്കും. അക്കാദമിക വ്യവസായ മേഖലകളെയും ഗവണ്‍മെന്റിനെയും ഉള്‍പ്പെടുത്തിയുള്ള അനുയോജ്യമായ കൂടിച്ചേരലിനുള്ള നയപരമായ സമീപനം സ്വീകരിക്കും. മിഷന്‍ ഗവേണിങ് ബോര്‍ഡ് (എം.ജി.ബി.), വിവിധ മന്ത്രാലയങ്ങള്‍ ഉള്‍പ്പെട്ട ഏകോപന സമിതി (ഐ.എം.സി.സി.), ശാസ്ത്ര ഉപദേശക സമിതി (എസ്.എ.സി.), മറ്റ് ഉപസമിതികള്‍ എന്നിവ മിഷന്‍ നടത്തിപ്പിനെ നയിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. മിഷന്‍ നടത്തിപ്പ് പുരോഗമിക്കുന്നതിന് അനുസരിച്ച് ഹബുകളും ടി.ടി.ആര്‍.പികളും നാലു മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും: 1. സാങ്കേതികവിദ്യ വികസിപ്പിക്കല്‍ 2. മനുഷ്യവിഭവശേഷി വികസനവും നൈപുണ്യ വികസനവും 3. നവീന ആശയവും സംരംഭകത്വും സ്റ്റാര്‍ട്ടപ്പിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കലും 4. രാജ്യാന്തര സഖ്യങ്ങള്‍.
ഫലം:
സി.പി.എസ്. സാങ്കേതികവിദ്യ രാജ്യത്തിന്റെ ശാസ്ത്ര, എന്‍ജിനീയറിങ്, സാങ്കേതിക രംഗങ്ങളിലെ നവീന ശേഷികളിലെ മികവിലേക്കു നയിക്കുകയും ഗവണ്‍മെന്റിന്റെ മറ്റു ദൗത്യങ്ങളെ പിന്‍തുണയ്ക്കുകയും വ്യവസായിക, സാമ്പത്തിക മല്‍സര ക്ഷമത പകരുകയും തന്ത്രപ്രധാനമായ വിഭവസ്രോതസ്സായിത്തീരുകയും ചെയ്തിരിക്കുന്നു. പുതിയ ആപ്ലിക്കേഷനുകളുടെ വ്യാപ്തിയും മാനവും സങ്കീര്‍ണതയും ഭാവികാലത്തേക്കു പുതിയ സാങ്കേതിക വിദ്യകളുടെ തുടര്‍ച്ചയായ പരിണാമം ആവശ്യപ്പെടുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജം, പരിസ്ഥിതി, കൃഷി, തന്ത്രപരമായ പ്രാധാന്യവും സുരക്ഷയും, വ്യവസായ മേഖലകള്‍, ഇന്‍ഡ്രസ്ട്രി 4.0, സ്മാര്‍ട്ട് സിറ്റികള്‍, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി.) എന്നീ മേഖലകളിലുള്ള ദേശീയ ദൗത്യങ്ങള്‍ക്കു ഗുണം ചെയ്യുന്ന വളര്‍ച്ചയുടെ എന്‍ജിനായി മിഷന്‍ മാറും. വികസനത്തിനായുള്ള ഓട്ടത്തില്‍ രാജ്യങ്ങള്‍ മുന്‍ഗണന കല്‍പിച്ചു സ്വീകരിച്ചുവരുന്ന, വരുംകാല സാങ്കേതികവിദ്യയുടെ സമഗ്ര സംവിധാനങ്ങളില്‍ ഒന്നാണ് സി.പി.എസ്. നൈപുണ്യ ആവശ്യകതയെ മാറ്റിമറിക്കാന്‍ പോരുന്ന ഒന്നാണ് ഇത്. നൂതന രീതിയിലുള്ള നൈപുണ്യം നേടിയെടുക്കുകയും വ്യവസായത്തിനും സമൂഹത്തിനും ആവശ്യമായ തരം നൈപുണ്യമുള്ള മനുഷ്യവിഭവശേഷി സൃഷ്ടിച്ചെടുക്കുകയും വഴി മിഷനിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നൂതനാശയങ്ങളും സംരംഭകത്വവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ സാഹചര്യവും എന്‍.എം.-ഐ.സി.പി.എസിന്റെ അവിഭാജ്യ ഘടകമാണെന്നിരിക്കെ, സി.പി.എസിലും അനുബന്ധ മേഖലകളിലും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ എത്രയോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഹ്രസ്വകാലാടിസ്ഥാനത്തില്‍ 40,000 തൊഴിലവസരങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ 2,00,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണു കണക്ക്.
നേട്ടങ്ങള്‍:
കേന്ദ്ര, സംസ്ഥാന മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഒപ്പം വ്യവസായ മേഖലയിലും ഉള്ള പദ്ധതികളില്‍ സമൂഹത്തിന്റെ നേട്ടം ലക്ഷ്യംവെച്ച് സി.പി.എസ്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ സാധിക്കും.
നടപ്പാക്കുന്ന സംസ്ഥാനങ്ങളും ജില്ലകളും:
കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍, വ്യവസായങ്ങള്‍, വിദ്യാഭ്യാസ മേഖല എന്നീ രംഗങ്ങളിലായി ഇന്ത്യയൊട്ടാകെ നടപ്പാക്കുന്ന മിഷനാണ് എന്‍.എം.-ഐ.സി.പി.എസ്.
പശ്ചാത്തലം:
ഏതാണ്ടെല്ലാ മേഖലകളിലും മനുഷ്യന്റെ പ്രയത്നത്തില്‍ ശ്രദ്ധേയമായ മാറ്റം സൃഷ്ടിക്കും വിധം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, മെഷീന്‍ ലേണിങ്, ഡീപ് ലേണിങ്, ബിഗ് ഡാറ്റ അനലറ്റിക്സ്, റോബോട്ടിക്സ്, ക്വാണ്ടം കംപ്യൂട്ടിങ്, ക്വാണ്ടം കമ്മ്യൂണിക്കേഷന്‍, ക്വാണ്ടം എന്‍ക്രിപ്ഷന്‍ (ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷന്‍), ഡാറ്റ സയന്‍സും പ്രെഡിക്റ്റീവ് അനലറ്റിക്സും, അടിസ്ഥാനസൗകര്യ സംവിധാനങ്ങള്‍ക്കു സൈബര്‍ സുരക്ഷ എന്നീ സാങ്കേതിക വിദ്യകളുമായി സി.പി.എസ്. ബന്ധപ്പെട്ടുകിടക്കുന്നു. മല്‍സരക്ഷമത നിലനിര്‍ത്തുന്നതിനും സാമൂഹ്യ പുരോഗതി നേടുന്നതിനും തൊഴിലവസരം സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയെ പ്രോല്‍ഹാസിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക എന്നത് ഗവണ്‍മെന്റുകള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു.
AKA MRD - 892
***
( റിലീസ് ഐ.ഡി: 1555096)
സന്ദര്‍ശക കൗണ്ടര്‍ : 116