മന്ത്രിസഭ
ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, പ്രയോഗം എന്നീ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും അള്‍ജീരിയയും തമ്മിലുള്ള കരാറിന് മന്ത്രിസഭയുടെ അംഗീകാരം
പോസ്റ്റഡ് ഓണ്‍:
06 DEC 2018 9:24PM by PIB Thiruvananthpuram
ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, പ്രയോഗം എന്നീ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും അള്‍ജീരിയയും തമ്മില്‍ ഏര്‍പ്പെട്ട കരാര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. 2018 സെപ്റ്റംബര്‍ 18ന് ബാംഗ്ലൂരില്‍ വച്ചാണ് കരാര്‍ ഒപ്പിട്ടത്.
സവിശേഷമായ പ്രത്യേകതകള്‍
ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, ഭൂമിയുടെ വിദൂര സംവേദനമുള്‍പ്പെടെയുള്ളളള പ്രയോഗങ്ങള്‍, ഉപഗ്രഹ വാര്‍ത്താവിനിമയവും ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണ്ണയവും, ബഹിരാകാശ ശാസ്ത്രവും ഗ്രഹങ്ങളിലേയ്കകുള്ള പര്യവേഷണവും ബഹിരാകാശ വാഹനം, ബഹിരാകാശ സംവിധാനം ഭൂതല സംവിധാനങ്ങള്‍ എന്നിവയുടെ ഉപയോഗം, ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രയോഗം എന്നീ താല്‍പ്പര്യമുള്ള മേഖലകളിലെ സഹകരണത്തിന് കരാര്‍ വേഗതവര്‍ദ്ധിപ്പിക്കും.
- ബഹിരാകാശ വകുപ്പ്/ ഐ.എസ്.ആര്‍.ഒയില്‍ നിന്നും അള്‍ജീരിയന്‍ സ്‌പേസ് ഏജന്‍സി(എ.എസ്.എ. എല്‍) എന്നിവിടങ്ങളില്‍ നിന്നും അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സംയുക്ത കര്‍മ്മസമിതിക്ക് രൂപം നല്‍കും. അവര്‍ കരാര്‍ നടപ്പാക്കുന്ന മാര്‍ഗ്ഗം ഉള്‍പ്പെടെ ഇനിയുള്ള പ്രവര്‍ത്തനപദ്ധതിയുടെയും ചട്ടക്കൂട് തയാറാക്കും.
നേട്ടങ്ങള്‍
ഈ കരാര്‍ ഒപ്പിട്ടതിലൂടെ ഇന്ത്യയും അള്‍ജീരിയയും തമ്മിലുള്ള സഹകരണം കുടുതല്‍ ശക്തിപ്പെടും. ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹ ഗതിനിര്‍ണ്ണയ, ബഹിരാകാശ ശാസ്ത്രം ബഹിരാകാശ പര്യവേഷണം എന്നീ മേഖലകളിലെ പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും ഇന്ത്യയും അള്‍ജീരിയയും തമ്മിലുള്ള സഹകരണം ഈ കരാര്‍ ഒപ്പിട്ടതോടെ കൂടുതല്‍ ശക്തമാകും. ബഹിരാകാശ സാങ്കേതികവിദ്യകളുടെ പ്രയോഗം മാനവരാശിയുടെ നന്മയ്ക്കായി വിനിയോഗിക്കുന്നതിന് സംയുക്തമായുള്ള പ്രവര്‍ത്തനം വികസിപ്പിച്ചെടുക്കുന്നതിനും കരാര്‍ വഴിവയ്ക്കുന്നുണ്ട്. അതിലൂടെ എല്ലാ വിഭാഗങ്ങള്‍ക്കും രാജ്യത്തെ മേഖലകള്‍ക്കും അതിന്റെ ഗുണം ലഭിക്കും.
പശ്ചാത്തലം
ഇന്ത്യയും അള്‍ജീരിയയും തമ്മില്‍ ബഹിരാകാശ മേഖലയില്‍ വാണിജ്യപരമായ ആശയവിനിമയം തുടരുകയായിരുന്നു. ഒരു ഭൂതല സ്‌റ്റേഷന്‍ സ്ഥാപിക്കല്‍, ഉപഗ്രഹ വിക്ഷേപണം (അള്‍ജീരിയയുടെ 3മൈക്രോ ഉപഗ്രഹങ്ങളും ഒരു നാനോ ഉപഗ്രഹങ്ങളും 2010-16ല്‍ പി.എസ്.എല്‍.വി വഴി അയച്ചിട്ടുണ്ട്) നടത്തുക എന്നതിന് വേണ്ടി ആന്റട്രിക്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അള്‍ജീരിയന്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയുമുണ്ടായി. നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യയുമായി ബഹിരാകാശ സഹകരണത്തിനായി താല്‍പ്പര്യം അള്‍ജീരിയ പ്രകടിപ്പിക്കുകയും ചെയ്തു. 2014 ഡിസംബറില്‍ ബഹിരകാശ സഹകരണത്തിന് ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ഒരു കരാറില്‍ ഏര്‍പ്പെടാനുള്ള അള്‍ജീരിയയുടെ നിര്‍ദ്ദേശം പരിഗണിക്കാന്‍ വിദേശകാര്യ വകുപ്പ്, ഐ.എസ്.ആര്‍.ഒ / ബഹിരാകാശ വകുപ്പ് എന്നിവരോട് നിര്‍ദ്ദേശിച്ചു. അള്‍ജീരിയയുടെ കരട് കരാറും നല്‍കി.
ഐ.എസ്.ആര്‍.ഒയും അള്‍ജീരിയന്‍ ബഹിരാകാശ ഏജന്‍സിയും കരട് കരാര്‍ അവലോകനം ചെയ്യുകയും ഇ-മെയിലുകള്‍ വഴി അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്തു. കുറച്ചുനാള്‍ ഇത് തുടര്‍ന്ന ശേഷം ഇരു കക്ഷികളും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഏജന്‍സി തല ബഹിരാകാശ സഹകരണ കരാറില്‍ എത്തിച്ചേര്‍ന്നു..
ND MRD - 892
( റിലീസ് ഐ.ഡി: 1555093)
സന്ദര്‍ശക കൗണ്ടര്‍ : 2035