പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി ; പുനരുദ്ധാരണ പദ്ധതികള്‍ അവലോകനം ചെയ്തു

Posted On: 07 NOV 2018 12:02PM by PIB Thiruvananthpuram

ദീപാവലിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് കേദാര്‍നാഥ് സന്ദര്‍ശിച്ചു. ചരിത്ര പ്രസിദ്ധമായ കേദാര്‍നാഥ് ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. സുപ്രധാന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങല്‍ നടന്ന് വരുന്ന ക്ഷേത്ര സമുച്ചയം മുഴുവന്‍ അദ്ദേഹം ചുറ്റി നടന്ന് കണ്ടു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.  

2013 ല്‍ ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് താറുമാറായ കേദാര്‍നാഥ് ക്ഷേത്ര സമുച്ചയം ഇപ്പോള്‍ വന്‍തോതിലുള്ള വികസന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാണ്.
ND   MRD - 814
***

 



(Release ID: 1552060) Visitor Counter : 80