മന്ത്രിസഭ

ഒഡിഷയിലെ ജാര്‍സുഗുഡ വിമാനത്താവളത്തിന്റെ പുനര്‍ നാമകരണത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 01 NOV 2018 12:13PM by PIB Thiruvananthpuram

ഒഡിഷയിലെ ജാര്‍സുഗുഡ വിമാനത്താവളത്തിന്റെ പേര് 'വീര്‍ സുരന്ദ്ര സായ്, വിമാനത്താവളം, ജാര്‍സുഗുഡ' എന്നാക്കി മാറ്റാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

പശ്ചാത്തലം :
    ഒഡിഷയിലെ അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനിയായിരുന്നു വീര്‍ സുരേന്ദ്ര സായ്. പ്രദേശത്തെ ജനങ്ങളുടെ വികാരം പ്രതിഫലിക്കുന്ന ഒഡിഷ ഗവണ്‍മെന്റിന്റെ ദീര്‍ഘനാളത്തെ ആവശ്യമാണ് ജാര്‍സുഗുഡ വിമാനത്താവളത്തിന്റെ പുനര്‍ നാമകരണം വഴി നിറവേറുക. സംസ്ഥാനവുമായി ബന്ധപ്പെട്ട ആദരണീയനായ ഒരു വ്യക്തിത്വത്തിന്റെ സംഭാവനകള്‍ക്കുള്ള അനുയോജ്യമായ ശ്രദ്ധാഞ്ജലി കൂടിയാകുമത്.

 



(Release ID: 1551522) Visitor Counter : 106