മന്ത്രിസഭ

വിനോദ സഞ്ചാര മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും കൊറിയയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

प्रविष्टि तिथि: 01 NOV 2018 11:42AM by PIB Thiruvananthpuram

വിനോദ സഞ്ചാര മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും കൊറിയയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ താഴെപ്പറയുന്നു:
1)     ടൂറിസം മേഖലയിലെ ഉഭയകക്ഷി സഹകരണം വ്യാപിപ്പിക്കല്‍.
2)     ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും ഡാറ്റയും കൈമാറുന്നത് വര്‍ദ്ധിപ്പിക്കല്‍.
3)     ഹോട്ടലുകള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍ എന്നിവരടക്കം ടൂറിസം മേഖലയിലെ ഗുണഭോക്താക്കള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കല്‍.
4)     മാനവ വിഭവശേഷി വികസനത്തിനായി വിനിമയ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സഹകരണം വര്‍ദ്ധിപ്പിക്കല്‍.
5)     ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍.
6)     ഇരു രാജ്യങ്ങളിലേക്കുമുള്ള വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനായി ടൂര്‍ ഓപറേറ്റര്‍മാര്‍, മാധ്യമങ്ങള്‍, അഭിപ്രായ രൂപീകരണത്തില്‍ മുഖ്യ പങ്കു വഹിക്കുന്നവര്‍ എന്നിവരുടെ വിനിമയ പരിപാടികള്‍ സംഘടിപ്പിക്കല്‍.
7)    മാര്‍ക്കറ്റിംഗ് ഡെസ്റ്റിനേഷന്‍ ഡവലപ്‌മെന്റ്, പ്രമോഷന്‍, എന്നീ മേഖലകളിലെ പരിചയസമ്പത്ത് കൈമാറല്‍.
8)     ഇരു രാജ്യങ്ങളിലെയും ടൂറിസം മേളകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയിലെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍
8)     സുരക്ഷിതവും ബഹുമാനമര്‍ഹിക്കുന്നതും സുസ്ഥിരവുമായ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കല്‍.


(रिलीज़ आईडी: 1551520) आगंतुक पटल : 144
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , Bengali , Assamese , Gujarati , Tamil , Telugu , Kannada