മന്ത്രിസഭ

വ്യാവസായിക സാങ്കേതിക വിദ്യയില്‍ ഇന്ത്യ ദക്ഷിണ കൊറിയ സഹകരണം

Posted On: 26 SEP 2018 4:09PM by PIB Thiruvananthpuram

വ്യാവസായിക സാങ്കേതിക വിദ്യയിലും, അപ്ലൈഡ് സയന്‍സിലുംസഹകരണം ഉറപ്പുവരുത്തുന്നതിനായി ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള ധാരണാപത്രം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി.   ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് 2018 ജൂലായ് 9 ന് ഇന്ത്യ സന്ദര്‍ശിച്ച വേളയിലാണ് ന്യൂഡല്‍ഹിയില്‍ വച്ച് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചത്. 
സുസ്ഥിര വികസനവും മെച്ചപ്പെട്ട ജീവിത ഗുണനിലവാരവും പ്രോത്സാഹിപ്പിക്കുന്നതിനായി അപ്ലൈഡ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി മേഖലകളില്‍ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ധാരണാപത്രത്തിന്റെ  ലക്ഷ്യം.
GK/MRD 



(Release ID: 1547646) Visitor Counter : 63