മന്ത്രിസഭ

ജമ്മു കാശ്മീരിലെ ഗ്രാമീണ ദുര്‍ബല കുടുംബങ്ങള്‍ക്ക്  പ്രോത്സാഹനം

ഡി.എ.വൈ-എന്‍.ആര്‍.എല്‍.എം നടപ്പാക്കുന്നതിന്
ജമ്മുകാശ്മീരിനുള്ള പ്രത്യേക പാക്കേജ് ദീര്‍ഘിപ്പിച്ചു

Posted On: 19 SEP 2018 1:22PM by PIB Thiruvananthpuram

ദീനദയാല്‍ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഡി.എ.വൈ-എന്‍.ആര്‍.എല്‍.എം.  കീഴില്‍ വരുന്ന 2018-19ലെ പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിനുള്ള സമയപരിധി ജമ്മുകാശ്മീരിന് ഒരുവര്‍ഷംകൂടിദീര്‍ഘിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

ദരിദ്ര്യാനുപാതവുമായി ബന്ധിപ്പിക്കാതെ പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിന് ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് ഡി.എ.വൈ-എന്‍.ആര്‍.എല്‍.എം. പദ്ധതിക്ക് കീഴില്‍ ഫണ്ട് അനുവദിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. അനുവദിച്ചിട്ടുള്ള യഥാര്‍ത്ഥ സാമ്പത്തികവിഹിതമായ 755.32 കോടിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൂന്നിലൊന്ന് ദുര്‍ബല കുടുംബങ്ങളെ പദ്ധതിക്ക് കീഴില്‍കൊണ്ടുവരുന്നതിനായി സമയപരിധി നീട്ടികൊടുത്തതുകൊണ്ടുതന്നെ ഈ അനുമതി അധികസാമ്പത്തിക ബാദ്ധ്യതയ്ക്ക് വഴിവയ്ക്കില്ല. 2018-19 ലെ ഒരുവര്‍ഷത്തേക്ക് 143.604 കോടിരൂപ വേണ്ടിവരും.

നേട്ടം:
•    സംസ്ഥാനത്തെദുര്‍ബല ഗ്രാമീണ കുടുംബങ്ങളെ മുഴുവന്‍(മൊത്തം കുടുംബങ്ങളിലെ മൂന്നിലൊന്നായാണ് കണക്കാക്കുന്നത്) ഒരു നിശ്ചിത പരിധിക്കുള്ളില്‍ ഇതില്‍ കൊണ്ടുവരാന്‍ സഹായിക്കും.
•    2011ലെ ജാതി സെന്‍സസില്‍ സാമൂഹിക സാമ്പത്തിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുറഞ്ഞപക്ഷം ഒരുദാരിദ്ര്യസൂചികയുള്ള കുടുംബങ്ങളെയുംസ്വാഭാവിക ഉള്‍പ്പെടുത്തല്‍ വിഭാഗത്തില്‍കുടുംബങ്ങളെയു, ഉറപ്പാക്കുന്നതിന് ഇത് വേഗതകൂട്ടും.
•    ജമ്മു കാശ്മീരിലെ എല്ലാബ്ലോക്കുകളേയുംഡി.എ.വൈ-എന്‍.ആര്‍.എല്‍.എം. ന്റെ പരിധിക്കുള്ളില്‍കൊണ്ടുവരുന്നത് ഉറപ്പാക്കും. ഒപ്പം സാമൂഹിക സംശ്ലേഷണം, സാമൂഹികവികസനം, ഉപജീവന പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്ത് നിന്ന് ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നിവയും ഉറപ്പാക്കും.

പശ്ചാത്തലം:
ഒഴിവാക്കാന്‍ കഴിയാത്ത കാരണങ്ങള്‍ കൊണ്ടും സംസ്ഥാനത്തെ അസ്വസ്ഥമായ സാഹചര്യങ്ങള്‍ കൊണ്ടും 2013 മേയില്‍ പ്രത്യേക പാക്കേജിന് അംഗീകാരം നല്‍കി. എന്നാല്‍ ഇത് പൂര്‍ണ്ണമായും നടപ്പാക്കാനായില്ല. നേരത്തെ അംഗീകരിച്ച പ്രത്യേക പദ്ധതികളുടെ നടത്തിപ്പ് സമയക്രമം ദീര്‍ഘിപ്പിക്കണമെന്നും ദരിദ്രാനുപാതവുമായി ബന്ധിപ്പിക്കാതെ ജമ്മുകാശ്മീരിന് ഡി.എ.വൈ-എന്‍.ആര്‍.എല്‍.എം. പദ്ധതിയില്‍ ആവശ്യത്തിനനുസരിച്ച് ദീര്‍ഘിപ്പിച്ചകാലത്തേക്ക് ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കണമെന്നും ഇപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റ്‌കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭ നല്‍കിയ ഈ അനുമതി ജമ്മുകാശ്മീരിലെ ദുര്‍ബലകുടുംബങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാകും.


RS/MRD 



(Release ID: 1546711) Visitor Counter : 93