മന്ത്രിസഭ

ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ വികസിക്കുന്ന പശ്ചാത്തലത്തില്‍ എക്‌സിം ബാങ്ക്, ബ്രിക്‌സ് ഇന്റര്‍ബാങ്ക് കോ-ഓപ്പറേഷന്‍ മെക്കാനിസത്തിനു കീഴില്‍ ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജറിലും ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയിലും സംയുക്ത ഗവേഷണത്തിനായുള്ള ധാരണാപത്രത്തിനു മന്ത്രിസഭയുടെ അനുമതി

Posted On: 12 SEP 2018 4:29PM by PIB Thiruvananthpuram

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ വികസിക്കുന്ന സാഹചര്യത്തില്‍ എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ(എക്‌സിം ബാങ്ക്), ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജറിലും ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജിയിലും സംയുക്ത ഗവേഷണത്തിനായി പങ്കാളിത്തവും അംഗത്വവുമുള്ള ബാങ്കുകളായ ബാന്‍കോ നാഷണല്‍ ഡി ദെസെന്‍വോള്‍വിമെന്റോ ഇക്കണോമിക്കോ ഇ സോഷ്യല്‍ (ബ്രസീലിന്റെ ബി.എന്‍.ഡി.ഇ.എസ്.), ചൈന ഡെവലപ്‌മെന്റ് ബാങ്ക് (സി.ഡി.ബി.), സ്റ്റേറ്റ് കോര്‍പറേഷന്‍ ബാങ്ക് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഫോറിന്‍ ഇക്കണോമിക് അഫയേഴ്‌സ് (റഷ്യയുടെ വ്‌നെഷെകോനോംബാങ്ക്), ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് സതേണ്‍ ആഫ്രിക്ക (ഡി.ബി.എസ്.എ.) എന്നിവയുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.

പ്രധാന ഫലം
ബ്രിക്‌സ് രാഷ്ട്രങ്ങള്‍ ധനകാര്യ മേഖലയില്‍ നേരിടുന്ന വിവിധ വെല്ലുവിളികള്‍ക്കുള്ള പരിഹാരം ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍/ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജിയില്‍ ഉണ്ട്. നടത്തിപ്പിലെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള അപ്ലിക്കേഷനുകള്‍ക്കു സാധ്യതയുള്ള വിധം, ബന്ധപ്പെട്ട ബിസിനസ് പ്രവര്‍ത്തനങ്ങളിലെ മേഖലകള്‍ തിരിച്ചറിയുന്നതിനായുള്ള സംയുക്ത ഗവേഷണത്തിലൂടെ ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍/ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജിയെക്കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ധാരണാപത്രം. 

പശ്ചാത്തലം:
ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ചും ആഗോള സാമ്പത്തിക വികസനത്തെ പ്രോല്‍സാഹിപ്പിക്കുന്ന, പുഷ്ടിപ്പെടുന്നതും പരിവര്‍ത്തനാത്മകവും ആയ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്ക് എങ്ങനെ ഉപയോഗപ്പെടുത്താന്‍ സാധിക്കും എന്നതിനെക്കുറിച്ചും ബ്രിക്‌സ് നേതാക്കള്‍ ചൈനയില്‍ വെച്ച് ഒപ്പിട്ട ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച സിയമെന്‍ പ്രഖ്യാപനത്തില്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. അതു പ്രകാരം, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ വികസിച്ചുവരുന്ന സാഹചര്യത്തില്‍, അംഗത്വമുള്ള എല്ലാ ബാങ്കുകളും ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജറിലും ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജിയിലും സംയുക്ത ഗവേഷണത്തിനായുള്ള ധാരണാപത്രത്തില്‍ ഒപ്പുവെക്കണമെന്നു തീരുമാനിച്ചിരുന്നു.



(Release ID: 1545965) Visitor Counter : 137