മന്ത്രിസഭ
ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുന്നതിനുള്ള പരിഷ്‌ക്കരിച്ച മതിപ്പ് ചെലവിന് മന്ത്രിസഭയുടെ അംഗീകാരം
രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകളിലെ ബാങ്കിംഗ് സേവനങ്ങള്‍ക്ക് പ്രോത്സാഹനം
Posted On:
29 AUG 2018 1:02PM by PIB Thiruvananthpuram
ഇന്ത്യാ പോസ്റ്റല്‍ പേയ്‌മെന്റ് ബാങ്ക് (ഐ.പി.പി.ബി) ആരംഭിക്കാന്‍ കണക്കാക്കിയിരുന്ന 800 കോടി രൂപയുടെ പദ്ധതിരേഖ പരിഷ്‌ക്കരിച്ച് 1,435 കോടി രൂപയുടെ ആയി പുനഃക്രമീകരിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സാങ്കേതിക ചെലവുകള്‍ക്ക് വേണ്ടിവരുന്ന 400 കോടി രൂപയും മാനവവിഭവചെലവുകള്‍ക്ക് വേണ്ടിവരുന്ന 235 കോടി രൂപയും ചേര്‍ന്നാണ് പുതുക്കിയ മതിപ്പ് ചെലവില്‍ അധികമായി 635 കോടി രൂപ വരുന്നത്.
വിശദാംശങ്ങള്‍:
· 2018 സെപ്റ്റംബര്‍ ഒന്നുമുതല്‍ 650 ഐ.പി.പി.ബി ശാഖകള്‍ വഴിയും മറ്റ്3250 കേന്ദ്രങ്ങള്‍വഴിയും ഐ.പി.പി.ബി സേവനങ്ങള്‍ ലഭ്യമാകും. 2018 ഡിസംബറോടെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളിലും ഈ സേവനം ലഭ്യമാകും.
· ഈ പദ്ധതിയിലൂടെ 3500 വിദഗ്ധബാങ്കിംഗ് പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരം ഉണ്ടാകും. കൂടാതെ രാജ്യത്ത് അങ്ങോളമിങ്ങോളം ധനകാര്യ സാക്ഷരത പ്രചരിപ്പിക്കുന്നതിനുള്ള മറ്റ് വിഭാഗങ്ങള്‍ക്കും തൊഴിലവസരം ലഭ്യമാകും.
· സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും പ്രാപ്യമായതും, താങ്ങാനാകുന്നതും വിശ്വസനീയവുമായ ബാങ്ക് ലഭ്യമാക്കുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യം. സാമ്പത്തികാശ്ലേഷണം എന്ന കാര്യപരിപാടിയെ മുന്‍നിര്‍ത്തിക്കൊണ്ട് ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെടാതിരുന്നവര്‍ക്കുള്ള തടസങ്ങള്‍ നീക്കുകയും വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിലൂടെ അവരുടെ സാന്ദര്‍ഭികമായ ചെലവുകള്‍ കുറയ്ക്കുകയും ഇതിന്റെ ലക്ഷ്യമാണ്.
· ''കറന്‍സി കുറഞ്ഞ'' സമ്പദ്ഘടന എന്ന ഗവണ്‍മെന്റിന്റെ വീക്ഷണത്തെ ഈ പദ്ധതി സഹായിക്കുകയും അതോടൊപ്പം സാമ്പത്തിക വളര്‍ച്ചയും സാമ്പത്തികാശ്ലേഷണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
· ബാംങ്കിംഗ് നിലവാരത്തിലുള്ള പ്രകടനം ലക്ഷ്യമാക്കി അതിവേഗത്തിലുള്ള അതിവേഗ ഐ.ടി രൂപകല്‍പ്പനയാണ് ഐ.പി.പി.ബിക്ക് വേണ്ടിയും നടപ്പാക്കുന്നത്. പേയ്‌മെന്റ് ആന്റ് ബാങ്കിംഗ് മേഖലയിലുള്ള തട്ടിപ്പും മറ്റ് അപകടങ്ങളും ഇല്ലാതാക്കുന്നതിന് വേണ്ട നിലവാരവും ഇതിന് ഉറപ്പാക്കിയിട്ടുണ്ട്.
ഐ.പി.പി.ബി സേവനങ്ങള്‍
ഒട്ടനവധി പേയ്‌മെന്റ്/ധനകാര്യ സേവനങ്ങള്‍ തങ്ങളുടെ സാങ്കേതികവിദ്യയിലധിഷ്ഠിതമായ സംവിധാനങ്ങള്‍ വഴി ഐ.പി.പി.ബി നല്‍കും. സാധാരണ കത്തുകളും മറ്റും വിതരണം ചെയ്യുന്ന തപാല്‍വകുപ്പിലെ ജീവനക്കാരെ/ അവസാന ഘട്ട വിതരണ ഏജന്റുമാരെ സാമ്പത്തിക സേവന വിതരണത്തിലെ അഗ്രഗണ്യരാക്കും. ഡിജിറ്റല്‍ സേവനങ്ങള്‍ പ്രോത്സാഹിപ്പുക്കുന്ന ഗ്രാമീണ ഡാക് സേവകര്‍ക്കും. തപാല്‍ ജീവക്കാര്‍ക്കും ഐ.പി.പി.ബി. പ്രോത്സാഹന തുക / കമ്മിഷന്‍ ലഭ്യമാക്കും.
ഐ.പി.പി.ബി. തപാല്‍ വകുപ്പ് നല്‍കുന്ന കമ്മിഷന്റെ ഒരു ഭാഗം പോസ്റ്റോഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ വിനിയോഗിക്കും.
RS/MRD
(Release ID: 1544455)
Visitor Counter : 101