മന്ത്രിസഭ

ജലന്ധര്‍ കന്റോണ്‍മെന്റില്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് 7.5 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കാന്‍ അനുമതി

Posted On: 04 JUL 2018 2:43PM by PIB Thiruvananthpuram

ജലന്ധര്‍ കന്റോണ്‍മെന്റിലെ, സര്‍വേ നമ്പര്‍ 408 ല്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് പ്രതിരോധ വകുപ്പിന്റെ കൈവശമുള്ള 7.5 ഏക്കര്‍ ഭൂമി (എ-1) പ്രതിവര്‍ഷം 1 രൂപ മാത്രം ഈടാക്കി കേന്ദ്രീയ വിദ്യാലയ സംഗത്ഥന് സ്ഥിരമായി പാട്ടത്തിന് നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പശ്ചാത്തലം:
1987 മുതല്‍ ജലന്ധര്‍ കന്റോണ്‍മെന്റിലെ കേന്ദ്രീയ വിദ്യാലയം നമ്പര്‍ 4,  മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസിന്റെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 1346 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. 26 ഏക്കര്‍ എ-1 പ്രതിരോധ ഭൂമിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്ഥിരം കെട്ടിടം നിര്‍മ്മിക്കുന്നതോടെ, മേഖലയില്‍ സേവമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാവും. സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയായ ശേഷം അവശേഷിക്കുന്ന 18.5 ഏക്കര്‍ ഭൂമി സൈന്യത്തിന് കൈമാറും.
AM  MRD – 553
***



(Release ID: 1537834) Visitor Counter : 80