മന്ത്രിസഭ

മേഖലാ ഗ്രാമീണ ബാങ്കുകളുടെ പുനര്‍മൂലധനവല്‍ക്കരണം 2019-20വരെ നീട്ടുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 04 JUL 2018 2:29PM by PIB Thiruvananthpuram

    അടുത്ത മൂന്നുവര്‍ഷത്തേക്ക് അതായത് 2019-20 വരെ മേഖലാ ഗ്രാമീണ ബാങ്കുകളെ (ആര്‍.ആര്‍.ബികള്‍) പുനര്‍മൂലധനവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി ദീര്‍ഘിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇത് ആര്‍.ആര്‍.ബികളെ അവരുടെ റിസ്‌ക് വെയിറ്റ് അസറ്റ് അനുപാതം(സി.ആര്‍.എ.ആര്‍) നിശ്ചയിച്ചിട്ടുള്ള  9% ആയി നിലനിര്‍ത്തുന്നതിന് കഴിയും.

നേട്ടങ്ങള്‍
    ശക്തമായ മൂലധന ഘടനയും സി.ആര്‍.എ.ആറിന്റെ കുറഞ്ഞ ആവശ്യകതയും ആര്‍.ആര്‍.ബികളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കും. ഇതിലൂടെ അവര്‍ക്ക് ഗ്രാമീണ മേഖലയിലെ വായ്പാ ആവശ്യങ്ങള്‍ കൂടുതല്‍ നിറവേറ്റാനും  അതോടൊപ്പം സാമ്പത്തികാശ്ലേഷണത്തില്‍ വലിയ പങ്ക് വഹിക്കാനും കഴിയും.

 വിശദാംശങ്ങള്‍
    രാജ്യത്ത് 56 ആര്‍.ആര്‍.ബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2017 മാര്‍ച്ച് 31( താല്‍ക്കാലിക) കണക്ക് പ്രകാരം ഈ ആര്‍.ആര്‍.ബികള്‍ നല്‍കിയിട്ടുള്ള മൊത്തം വായ്പ 2,28,599 കോടി രൂപയാണ്. ഇതില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട വിഭാഗത്തില്‍പ്പെട്ട വായ്പകള്‍ താഴെ പറയുന്ന പ്രകാരമാണ് :

വായ്പ നല്‍കിയ മേഖല    വായ്പ തുക (കോടി രൂപയില്‍)    മൊത്തം വായ്പയുടെ ശതമാനം    
മുന്‍ഗണനാ മേഖല വായ്പ (പി.എസ്.എല്‍)    2,05,122 കോടി    89.73%     
കാര്‍ഷികമേഖല (പി.എസ്.എല്ലിനുള്ളില്‍)    1,54,322 കോടി    67.51%    
ചെറുകിട നാമമാത്ര കര്‍ഷകര്‍ (കാര്‍ഷിക മേഖലയ്ക്ക് കീഴില്‍)    1,02,791 കോടി    44.97%    


    
(അവലംബം നബാര്‍ഡ്:)

    ആര്‍.ആര്‍.ബികളുടെ പുനര്‍മൂലധനവല്‍ക്കരണ പദ്ധതി 2010-11 സാമ്പത്തികവര്‍ഷമാണ് ആരംഭിച്ചത്. പിന്നീട് ഇത് 2012-13ലും 2015-16ലുമായി രണ്ടു തവണ ദീര്‍ഘിപ്പിച്ചിരുന്നു. അവസാനത്തെ ദീര്‍ഘിപ്പിക്കല്‍ 31-03-2017 വരെയായിരുന്നു. 1450 കോടി രൂപയില്‍ കേന്ദ്ര ഗവണ്‍മെന്റ് ഓഹരിയായി 1107.20 കോടി രൂപ ആര്‍.ആര്‍.ബികള്‍ക്ക് 2017 മാര്‍ച്ച് 31 വരെ നല്‍കിയിരുന്നു. ബാക്കി വരുന്ന 342.8 കോടി രൂപ 2017-18, 2018-19, 2019-20 വര്‍ഷങ്ങളില്‍ സി.ആര്‍.എ.ആര്‍. 9% ന് താഴേയുള്ള ആര്‍.ആര്‍.ബികളുടെ പുനര്‍മൂലധനവല്‍ക്കരണത്തിനായി നല്‍കും.

    പുനര്‍മൂലധനവല്‍ക്കരണം ആവശ്യമുള്ള ആര്‍.ആര്‍.ബികളെ കണ്ടെത്തുന്നതും അവര്‍ക്ക് നല്‍കേണ്ട തുകയും നബാര്‍ഡുമായി കൂടിയാലോചിച്ച് തീരുമാനിക്കും.

    ഇത് 2018-19ലെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തികമായി ശക്തിയുള്ള ആര്‍.ആര്‍.ബികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിനെ കൂടാതെ, സംസ്ഥാന ഗവണ്‍മെന്റില്‍ നിന്നും സ്‌പോണ്‍സര്‍ ബാങ്കുകളില്‍ നിന്നും മൂലധനം കണ്ടെത്താമെന്ന പദ്ധതിക്ക് പുറമെയാണ്.

പശ്ചാത്തലം:
    ഗ്രാമീണ മേഖലയിലെ കൃഷി, വ്യാപാരം, വാണിജ്യ, വ്യവസായം എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഉല്‍പ്പാദന കര്‍മ്മപദ്ധതികള്‍ വികസിപ്പിക്കാനായി ചെറുകിട, നാമമാത്ര കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍, കൈത്തൊഴിലാളികള്‍, ചെറുകിട സംരംഭകര്‍ എന്നിവര്‍ക്ക് വായ്പയും മറ്റ് സൗകര്യങ്ങളും നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ആര്‍്ആര്‍.ബികള്‍ ആരംഭിച്ചത്. ഇന്ത്യാ ഗവണ്‍മെന്റ്, ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റ്, സ്‌പോണ്‍സര്‍ ബാങ്കുകള്‍ എന്നിവയ്ക്ക് യഥാക്രമം 50%, 15%, 35% എന്നീ മൂലധന ഓഹരി അനുപാതത്തില്‍ സംയുക്ത ഉടമാസ്ഥാവകാശമുള്ളവയാണ് ആര്‍.ആര്‍.ബികള്‍.
RS  MRD – 550
***



(Release ID: 1537826) Visitor Counter : 70