മന്ത്രിസഭ
ആരോഗ്യ പരിചരണ രംഗത്ത് ഇന്ത്യയും ബഹ്‌റിനും തമ്മില്‍ ധാരണാപത്രത്തിന് അനുമതി
Posted On:
27 JUN 2018 3:39PM by PIB Thiruvananthpuram
ആരോഗ്യ പരിചരണ രംഗത്തെ സഹകരണത്തിന് ഇന്ത്യയും, ബഹ്‌റിനും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പിടാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ധാരണാപത്രത്തില്‍ ഉള്‍പ്പെടുന്ന സഹകരണത്തിന്റെ മേഖലകള്‍ ഇവയാണ്.
1. ഗവേഷണ ഫലങ്ങളും, പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങളുടെ കൈമാറ്റം.
2. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, അക്കാദമിക്ക് സ്റ്റാഫ്, പണ്ഡിതന്മാര്‍, അദ്ധ്യാപകര്‍, വിദഗ്ദ്ധര്‍, വിദ്യാര്‍ത്ഥികള്‍ മുതലായവരുടെ പരസ്പര സന്ദര്‍ശനം.
3. ശില്‍പ്പശാലകള്‍, പരിശീലന പരിപാടികള്‍ മുതലായവയുടെ പങ്കാളിത്തം.
4. പൊതു സ്വകാര്യ മേഖലയുടെയും, അക്കാദമിക് തലത്തിലെയും ആരോഗ്യ, മെഡിക്കല്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍.
5. ഇരുകൂട്ടരും പരസ്പരം തീരുമാനിക്കുന്ന മറ്റേത് രൂപത്തിലുള്ള സഹകരണവും.
സഹകരണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ക്ക് രൂപം നല്‍കാനും ധാരണാപത്രത്തിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാനും ഒരു പ്രവര്‍ത്തക ഗ്രൂപ്പ് രൂപീകരിക്കും.
ND MRD – 515
(Release ID: 1536941)
Visitor Counter : 103