പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി  ഡെറാഡൂണില്‍   നാലാമത്  അന്താരാഷ്ട്ര  യോഗാ ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും

Posted On: 20 JUN 2018 1:23PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  നാളെ (2018 ജൂണ്‍ 21 ന് ) ഡെറാഡൂണില്‍  നാലാമത്  അന്താരാഷ്ട്ര യോഗാദിനാഘോഷങ്ങള്‍ക്ക്  നേത്യത്വം നല്‍കും. ഹിമാലയത്തിന്റെ  മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന   ഡെറാഡൂണിലെ വന ഗവേഷണ  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  പുല്‍ത്തകിടിയില്‍  യോഗാസനങ്ങള്‍  അനുഷ്ഠിക്കുന്ന   ആയിരക്കണക്കിന്  സന്നദ്ധപ്രവര്‍ത്തകരോടൊപ്പം  പ്രധാനമന്ത്രിയും പങ്കു ചേരും. 

ഈ അവസരം പ്രമാണിച്ച്  ലോകമെമ്പാടും യോഗയുമായി  ബന്ധപ്പെട്ട  പരിപാടികളുടെ ഒരു പരമ്പര തന്നെ  സംഘടിപ്പിച്ചിട്ടുണ്ട്. 2015 ല്‍  ന്യൂ  ഡല്‍ഹിയിലെ രാജ് പഥിലും , 2016 ല്‍ ചണ്ഡീഗഢിലെ  ക്യാപിറ്റല്‍ കോംപ്ലക്‌സിലും, 2017 ല്‍ ലക്നോവിലെ  രമാഭായ് അംബേദ്കര്‍ സഭ സ്ഥലിലും ഇതിന് മുമ്പ് പ്രധാനമന്ത്രി യോഗ ആഘോഷങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

ലോകമെമ്പാടുമുള്ള  യോഗാ സ്നേഹികള്‍ക്ക്   ഈ വേളയില്‍ ആശംസകളര്‍പ്പിച്ചു കൊണ്ട്, മനുഷ്യരാശിക്ക് പുരാതന ഇന്ത്യയിലെ സന്യാസിവര്യന്മാര്‍ നല്‍കിയ  ഏറ്റവും  വിലപ്പെട്ട സമ്മാനമാണ്  യോഗയെന്ന്  പ്രധാനമന്ത്രി പറഞ്ഞു.

ശരീരം പൂര്‍ണ്ണ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താനുള്ള ഒരു കൂട്ടം വ്യായാമങ്ങള്‍ മാത്രമല്ല യോഗ. ആരോഗ്യ സുരക്ഷിതത്വത്തിനുള്ള, ഫിറ്റ്‌നെസിനുള്ള, സൗഖ്യത്തിനുള്ള ഒരു പാസ്സ്‌പോര്‍ട്ടാണ് അത്. യോഗ മാത്രമല്ല നിങ്ങള്‍ രാവിലെ പരിശീലിക്കുന്നത്. നിത്യവൃത്തികള്‍ ജാഗ്രതയോടും പൂര്‍ണ്ണ അവബോധത്തോടും കൂടി ചെയ്യുന്നതും ഒരു തരം യോഗയാണ്', പ്രധാനമന്ത്രി പറഞ്ഞു. 

'അമിതത്വത്തിന്റെ ലോകത്തില്‍ യോഗ നിയന്ത്രണവും, സമതുലനാവസ്ഥയും വാഗ്ദാനം ചെയ്യുന്നു. മാനസിക പിരിമുറുക്കങ്ങളാല്‍ കഷ്ടപ്പെടുന്ന ലോകത്ത് യോഗ ശാന്തത വാഗ്ദാനം ചെയ്യുന്നു. ശ്രദ്ധ തിരിക്കുന്ന ഒരു ലോകത്ത് യോഗ ഏകാഗ്രത  വാഗ്ദാനം ചെയ്യുന്നു. ഭയത്തിന്റെ ലോകത്ത് യോഗ പ്രതീക്ഷയും, കരുത്തും, ധൈര്യവും വാഗ്ദാനം ചെയ്യുന്നു. 

അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി പ്രധാനമന്ത്രി സമൂഹ മാധ്യങ്ങളിലൂടെ വിവിധ തരം യോഗാസനങ്ങളുടെ സങ്കീര്‍ണതകള്‍ പങ്കുവച്ചു. ലോകത്തെ വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ യോഗാഭ്യാസം നടത്തുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചു.
ND/MRD 



(Release ID: 1536137) Visitor Counter : 70