മന്ത്രിസഭ
രാജ്യസഭ പരിഗണിക്കാനിരിക്കുന്ന നളന്ദ സര്‍വകലാശാല (ഭേദഗതി)ബില്‍ 2013 പിന്‍വലിക്കാനുള്ള നിര്‍ദ്ദേശത്തിന് മന്ത്രിസഭയുടെ അനുമതി
Posted On:
13 JUN 2018 6:11PM by PIB Thiruvananthpuram
രാജ്യസഭയില്‍ തീര്‍പ്പാകാതെ കിടക്കുന്ന നളന്ദ സര്‍വകലാശാല (ഭേദഗതി)ബില്‍ 2013 പിന്‍വലിക്കാനുള്ള നിര്‍മദ്ദശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
2009 ഒക്‌ടോബറില്‍ തായ്‌ലന്‍ഡില്‍ നടന്ന നാലമാത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയിലൂടെ അടിസ്ഥാനത്തിലാണ് നളന്ദ സര്‍വകലാശാല ആരംഭിക്കാന്‍ തീരുമാനിച്ചത്. സ്‌റ്റേറ്റിന്‍െ ഉടമസ്ഥതയില്‍ അല്ലാത്തതും ലാഭേച്ഛയില്ലാത്തുമായ മതേതരമായ, സ്വയം ഭരണ അന്തര്‍ദ്ദേശീയ സ്ഥാപനമായി ഇത് ആരംഭിക്കുന്നതിനെ പ്രസ്താവന പിന്തുണച്ചിരുന്നു. അതിന്റെ തുടര്‍ച്ചായയി പാര്‍ലമെന്റ് നളന്ദ സര്‍വകലാശാല നിയമം 2010 പാസ്സാക്കുകയും അത് 2010 നവംബര്‍ 25ന് നിലവില്‍ വരികയും ചെയ്തിരുന്നു.
രാജ്യസഭയില്‍ തീര്‍പ്പാകാതെ കിടക്കുന്ന 2013 ഓഗസ്റ്റ് 26ന് അവതരിപ്പിച്ച നളന്ദ സര്‍വകലാശാ (ഭേദഗതി)ബില്‍ 2013 പിന്‍വലിക്കാനുള്ളതാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം. നളന്ദ സര്‍വകലാശാല നിയമം 2010ലെ നിലവിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനും പുതിയ ചില വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ളതായിരുന്നു അത്.
എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ 2016 നവംബര്‍ 21ന് നളന്ദ സര്‍വകലാശാല നിയമം 2010ന്റെ അടിസ്ഥാനത്തില്‍ നളന്ദ സര്‍വകലാശാലയിലെ ഭരണസമിതി രൂപീകരിച്ചു. നിര്‍ദിഷ്ട ഭേദഗതികള്‍ സംബന്ധിച്ച അന്തിമതീരുമാനം എടുക്കുന്നതിനു മുമ്പ് ഈ ഭേദഗതി ബില്‍ നളന്ദ സര്‍വകലാശാലയിലെ പുതിയ ഭരണസമിതിയുമായി ചര്‍ച്ചചെയ്യേണ്ടതുണ്ട്. അതിന് പുറമെ, നിലവിലെ ഭരണസമിതി നളന്ദ സര്‍വകലാശാല നിയമം 2010 ഒന്നുകൂടി സമ്പൂര്‍ണമായി പരിശോധിച്ച് പുതുതായി എവിടെയെങ്കിലുമൊക്കെ ഭേദഗതികള്‍/കൂട്ടിച്ചേര്‍ക്കലുകള്‍ വേണമെങ്കില്‍ അത് നിര്‍ദേശിക്കും.
വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജ് ആണ് 2014 സെപ്റ്റംബറില്‍ ഇവിടുത്തെ അധ്യാപനത്തിന് തുടക്കം കുറിച്ചത്. ആദരണീയനായ ഇന്ത്യന്‍ രാഷ്ട്രപതി ഈ സര്‍വകലാശാലയിലെ പരിശോധകനാണ്. ഡോ: വിജയ്ഭാസ്‌ക്കറാണ് ചാന്‍സലറും പ്രൊഫസര്‍ സുസൈനാ സിംഗ് വൈസ് ചാന്‍സലറുമാണ്. നിലവില്‍ സര്‍വകലാശാലയിലെ മൂന്നു വിഭാഗങ്ങളായ സ്‌കൂള്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് ഇക്കോളജിക്കല്‍ ആന്‍ഡ് എന്‍വയേണ്‍മെന്റ് സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ് എന്നിവയിലായി 116 വിദ്യാര്‍ഥികളുണ്ട്. 21 രാജ്യങ്ങളില്‍ നിന്നുള്ള 35 അന്താരാഷ്ട്ര വിദ്യാര്‍ഥികളും ഇതില്‍ ഉള്‍പ്പെടുന്നു.
(Release ID: 1535452)