മന്ത്രിസഭ

പുകയില ഉല്‍പ്പന്നങ്ങളുടെ നിയമവിരുദ്ധ വിപണം തടയുന്നതിന് ഡബ്ല്യൂ.എച്ച്.ഒയുടെ പുകയില  സംബന്ധിച്ച കണ്‍വെന്‍ഷന്‍ പെരുമാറ്റചട്ടവുമായി ചേര്‍ന്നുപോകാന്‍ അംഗീകാരം

Posted On: 02 MAY 2018 3:30PM by PIB Thiruvananthpuram

 


പുകയില ഉല്‍പ്പന്നങ്ങളുടെ അനധികൃത വില്‍പ്പന തടയുന്നതിനായി ലോകാരോഗ്യ സംഘനയുടെ പുകയില നിയന്ത്രണ ചട്ടക്കൂട് കണ്‍വെന്‍ഷനുമായി യോജിച്ച് നീങ്ങാന്‍പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. പുകയുള്ളത്, ചവയ്ക്കുന്നത് അതിന് പുറമെ ലോകാരോഗ്യസംഘടനയുടെ പുകയില നിയന്ത്രണ ചട്ടക്കൂട് കണ്‍വെന്‍ഷന്‍ (ഡബ്ല്യു.എച്ച്.ഒ, എഫ്.സി.ടി.സി) അംഗീകരിച്ചിട്ടുള്ളതിലെ ആര്‍ട്ടിക്കിള്‍ 15ല്‍ പറയുന്ന പ്രകാരമുള്ള പുകയില്ലാത്തതോ ചവയ്ക്കുന്നതോ ആയ എല്ലാ വിഭാഗത്തില്‍പ്പെട്ട പുകയിലകള്‍ക്കും ഇത് ബാധകമാണ്. ലോകാരോഗ്യ സംഘടനയുടെ ഈ ഉടമ്പടിയുടെ ഭാഗമാണ് ഇന്ത്യയും.

വിശദാംശങ്ങള്‍:
ബന്ധപ്പെട്ട കക്ഷികള്‍ക്ക് ധാര്‍മ്മിക ബാദ്ധ്യത ഉറപ്പ് വരുത്തുന്നതാണ് ഉടമ്പടി. പുകയില ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിനും, പുകിയില ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് വേണ്ട യന്ത്രസാമഗ്രികള്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തുക, ഉല്‍പ്പാദനം, വിതരണം, ചരക്കുനീക്കം , രേഖകള്‍ സൂക്ഷിക്കല്‍, സുരക്ഷ, ഇ-കോമേഴ്‌സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ കൈക്കൊള്ളേണ്ട നടപടികള്‍, സ്വതന്ത്ര വാ്യപാര-സ്വതന്ത്ര ഡ്യൂട്ടി വിപണ മേഖലകളിലെ ഉല്‍പ്പാദനം എന്നിവയില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നതുള്‍പ്പെടെ വിതരണ ശൃംഖലയുടെ നിയന്ത്രണത്തിനുള്ള നിരവധി നടപടികള്‍ ഇതില്‍ ഉള്‍പ്പെടും.

നിയമലംഘനങ്ങള്‍, ഉല്‍പ്പന്നങ്ങളുടെ പിടിച്ചെടുക്കലും അവയുടെ നീക്കം ചെയ്യലിന്റെയൂം ശരിയായ നടപ്പാക്കല്‍ നടപടികള്‍ എന്നിവയും പെരുമാറ്റചട്ടത്തില്‍ ഉള്‍പ്പെടും. വിവരങ്ങള്‍ പങ്കുവയ്ക്കല്‍, രഹസ്യം നിലനിര്‍ത്തുക, പരിശീലനം, ശാസ്ത്ര-സാങ്കേതികവും സാങ്കേതികപരവുമായ കാര്യങ്ങളിലെ സാങ്കേതിക സഹായവും സഹകരണവും എന്നിവയില്‍ അന്താരാഷ്ട്ര സഹകരണത്തിന് ഇത് ആഹ്വാനംചെയ്യുന്നുണ്ട്.

അനന്തരഫലങ്ങള്‍ :
ശക്തമായ നിയമനടപടികളിലൂടെ അനധികൃത പുകയില വ്യാപാരം ഇല്ലാതാക്കുന്നത് സമഗ്രമായ പുകയില നിയന്ത്രണം ശക്തമാക്കും. ഇത് പുകയിലഉപയോഗം കുറയ്ക്കും. അത് രോഗങ്ങള്‍ കുറയ്ക്കുകയും അതിന്റെ ഫലമായി പുകയില ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന മരണങ്ങളില്‍ കുറവുണ്ടാവുകയും ചെയ്യും.

ഈ കരാറില്‍ ഏര്‍പ്പെടുന്നത് പൊതുജനാരോഗ്യത്തെ വലിയതോതില്‍ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബദലുകള്‍ നടപ്പിലാക്കാന്‍ സഹായിക്കും. പുകയില നിയന്ത്രണത്തിന്റെ മുന്‍പന്തിയിലുള്ള ഇന്ത്യയ്ക്ക് പുകയില ഉല്‍പ്പന്നങ്ങളുടെ അനധികൃത വില്‍പ്പന നിയന്ത്രിക്കുന്ന ലോക കസ്റ്റം സംഘടന ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാകും.

പുകയില ഉല്‍പ്പന്നങ്ങളുടെ അനധികൃത വില്‍പ്പന ഇല്ലാതാക്കുകയെന്നത് പുകയിലയ്‌ക്കെതിരെയുള്ള ആഗോള നടപടികള്‍ക്ക് വഴിതുറക്കുന്ന പൊതു ജനങ്ങളുടെ ആരോഗ്യത്തിന്റെ പുതിയ നിയമസംവിധാനവുമാണ്. ഇത് അനധികൃത പുകയില ഉല്‍പ്പന്നങ്ങളുടെ അനധികൃത വ്യാപാരം തടയുന്നതിനുള്ള സമഗ്രമായ ഒരു ഉപകരണമാണ്. അന്തിമമായി ഇത് പുകയില ഉല്‍പ്പന്നങ്ങളുടെ അനധികൃത വ്യാപാരം ഇല്ലാതാക്കുകയും അന്താരാഷ്ട്ര ആരോഗ്യ സഹകരണത്തിനുള്ള നിയമപരമായ മാനങ്ങള്‍ ശക്തമാക്കുകയും ചെയ്യും.

പശ്ചാത്തലം:
പുകയില നിയന്ത്രണത്തിനുള്ള ലോകാരോഗ്യസംഘടനയുടെ കണ്‍വെന്‍ഷന്‍ ചട്ടക്കൂട് (ഡബ്ല്യു.എച്ച്.ഒ, എഫ്.സി.ടി.സി) ഡബ്ല്യൂ.എച്ച്.ഒയുടെ കീഴിലുണ്ടാകുന്ന ആദ്യത്തെ അന്താരാഷ്ട്ര പൊതു ആരോഗ്യ കരാറാണ്.പ്രാദേശിക, ദേശീയ , രാജ്യാന്തര തലങ്ങളില്‍ പുകയിലയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് ഒരു ചട്ടക്കൂട് നല്‍കുകയാണ് ഈ ഉടമ്പടിയുടെ ലക്ഷ്യം.

ലോകാരോഗ്യ സംഘടനയുടെ ഈ പെരുമാറ്റ ചട്ടത്തിലെ 11-ാം അനുഛേദപ്രകാരം എല്ലാത്തരം പുകയില ഉല്‍പ്പന്നങ്ങളുടെയും കള്ളക്കടത്ത് അനധികൃത നിര്‍മ്മാണം, അനധികൃത വ്യാപാരം എന്നിവ ഇല്ലാതാക്കുകയാണ് മുഖ്യലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് പുകയില നിയന്ത്രണത്തിനുള്ള ചട്ടക്കൂട് കണ്‍വെന്‍ഷന്റെ ഭരണസമിതി അംഗങ്ങളായ രാജ്യങ്ങള്‍ ഉടമ്പടിക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്. 10 ഭാഗങ്ങളിലായി 47 അനുഛേദങ്ങളാണ് പെരുമാറ്റ ചട്ടത്തിലുള്ളത്.
RS/MRD 



(Release ID: 1531144) Visitor Counter : 99