മന്ത്രിസഭ

ഇന്ത്യന്‍ പെട്രോളിയം & എക്‌സ്‌പ്ലോസീവ്‌സ്‌ സേഫ്റ്റി സര്‍വ്വീസ്‌ രൂപീകരിക്കാന്‍ മന്ത്രിസഭാനുമതി

Posted On: 02 MAY 2018 3:35PM by PIB Thiruvananthpuram

 

പെട്രോളിയം&സേഫ്റ്റിഓര്‍ഗനൈസേഷന്റെ (പെസോ) കേഡര്‍ പുനരവലോകനത്തിനും, ഗ്രൂപ്പ് എ സാങ്കേതികവിഭാഗമായിഇന്ത്യന്‍ പെട്രോളിയം& എക്‌സ്‌പ്ലോസീവ്‌സ്‌സേഫ്റ്റിസര്‍വ്വീസ് (ഐ.പി.ഇ..എസ്.എസ്.) രൂപീകരിക്കാനുമുള്ളപ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

സംഘടനയുടെശേഷിയുംകാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും അതിലെ ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെസ്ഥാനകയറ്റസാധ്യതമെച്ചപ്പെടുത്തുന്നതിനും ഈ നടപടിസഹായിക്കും.

പശ്ചാത്തലം:
    കേന്ദ്ര വ്യവസായ നയ പ്രോത്സാഹന വകുപ്പിന് കീഴിലുള്ളഒരുഓഫീസാണ് പെസോ. സ്‌ഫോടകവസ്തുക്കള്‍, സാന്ദ്രത വരുത്തിയവാതകങ്ങള്‍, പെട്രോളിയംഎന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ നിയന്ത്രണത്തിനുള്ള നോഡല്‍ ഏജന്‍സിയായി 1898 മുതല്‍ ഈ സംഘടന പ്രവര്‍ത്തിച്ച്‌വരികയാണ്. കാലക്രമേണ പെസോയുടെ പങ്കും ഉത്തരവാദിത്തവും പല മടങ്ങ് വര്‍ദ്ധിച്ച് വ്യത്യസ്ഥമേഖലകളിലേയ്ക്ക്‌വ്യാപിച്ചു. ഈ സംഘടന സ്‌ഫോടകവസ്തുക്കള്‍, സാന്ദ്രത വരുത്തിയവാതകങ്ങള്‍,മര്‍ദ്ദംകൂടിയവാഹിനികള്‍, വാതകസിലിണ്ടറുകള്‍, രാജ്യങ്ങള്‍ക്കിടയിലുള്ളപൈപ്പ് ലൈനുകള്‍, ദ്രവീകൃത പ്രകൃതിവാതകം, സി.എന്‍.ജി., വാഹനങ്ങള്‍ക്കുള്ള എല്‍.പി.ജി. തുടങ്ങിവിപുലമായതരത്തിലുള്ളവസ്തുക്കള്‍കൈകാര്യംചെയ്യുന്നു. വര്‍ദ്ധിച്ച തോതിലുള്ള പ്രവര്‍ത്തനങ്ങളും, അനുമതികളുംകൂടുതല്‍ജോലി ഭാരത്തിനുള്ളതെളിവാണ്. 

    പെസോയുടെ ഗ്രൂപ്പ് എ കേഡറിലെ നിലവില്‍ അനുവദിച്ച തസ്തികകള്‍ 137 എണ്ണമാണ്. 60 ജൂനിയര്‍ടൈംസ്‌കെയില്‍ (ജെ.റ്റി.എസ്), 46 സീനിയര്‍ടൈംസ്‌കെയില്‍ (എസ്.റ്റി.എസ്), 23 ജൂനിയര്‍അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് (ജെ.എ.ജി-ലെവല്‍ 12), 7 ജൂനിയര്‍അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് (ജെ.എ.ജി-ലെവല്‍ 13),ചീഫ്കണ്‍ട്രോളര്‍ഓഫ്എക്‌സ്‌പ്ലോസീവ്‌സിന്റെ ഒരുസീനിയര്‍അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് (ജെ.എ.ജി) തസ്തികകള്‍ഉള്‍പ്പെടെയാണിത്.

    എല്ലാതലങ്ങളിലുമുള്ളരൂക്ഷമായസ്തംഭനാവസ്ഥമാറ്റിയെടുക്കുന്നതിനും ജീവനക്കാരുടെ മനോവീര്യവും, കാര്യശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് പെസോയുടെടെക്‌നിക്കല്‍കേഡറില്‍ഐ.പി.ഇ.എസ്.എസ്. എന്ന പേരില്‍ ഗ്രൂപ്പ് എ സര്‍വ്വീസ്തുടങ്ങാനും മന്ത്രിസഭ അനുമതി നല്‍കി. പുതുതായിരൂപീകരിക്കുന്ന സര്‍വ്വീസ് പുനസംഘടിപ്പിച്ച്‌ലെവല്‍ 13 ല്‍ 5 തസ്തികകള്‍, ലെവല്‍ 12 ല്‍ 3 തസ്തികകള്‍എന്നിങ്ങനെ വര്‍ദ്ധിപ്പിക്കാനും,ഒപ്പംലെവല്‍ 11 ല്‍ ആനുപാതികമായി 8 തസ്തികകള്‍കുറയ്ക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
ND/MRD



(Release ID: 1530994) Visitor Counter : 72