• Sitemap
  • Advance Search
Social Welfare

താങ്ങാനാവുന്നതും പ്രാപ്യവുമായ ആരോഗ്യസംരക്ഷണം എല്ലാവർക്കും

प्रविष्टि तिथि: 12 AUG 2026 17:16 PM

കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യാ ഗവൺമെന്റ് ഇന്ത്യയുടെ ആരോഗ്യമേഖലയെ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണം മുമ്പത്തേക്കാളും കൂടുതൽ പ്രാപ്യവും താങ്ങാനാവുന്നതും നീതിയുക്തവുമായി മാറിയിരിക്കുന്നു. ആത്മനിർഭർ ഭാരതം പടുത്തുയർത്തുന്നതിനായുള്ള "സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്" എന്ന തത്വത്തിന് അനുസൃതമാണിത്.

ആയുഷ്മാൻ ഭാരത്

  • ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) സമൂഹത്തിലെ ഏറ്റവും ദരിദ്രരായ 40% കുടുംബങ്ങൾക്കും 70 വയസ്സിനും അതിനുമുകളിലും പ്രായമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും പ്രതിവർഷം ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്നു.
  • 1,900-ലധികം ചികിത്സാ പാക്കേജുകൾക്കായി പ്രതിദിനം 40,000-ത്തിലധികം ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുന്നു.
  • 2018-ൽ പദ്ധതി ആരംഭിച്ചത് മുതൽ 2026 ഓഗസ്റ്റ് 12 വരെയുള്ള കണക്കനുസരിച്ച്:
  • 45.5 കോടിയിലധികം ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്തു.
  • 1.92 ലക്ഷം കോടി രൂപയുടെ 12.69 കോടി ആശുപത്രിയിലെ കിടത്തി ചികിത്സകൾക്ക് പരിരക്ഷ നൽകി (2026 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച്).
  • 38,466-ലധികം ഗവൺമെന്റ്, സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ആയുഷ്മാൻ ഭാരത് വയ വന്ദന പദ്ധതിക്ക് കീഴിൽ 1.20 കോടി മുതിർന്ന പൗരന്മാർ രജിസ്റ്റർ ചെയ്തു. 3,000 കോടി രൂപയുടെ 13.84 ലക്ഷത്തിലധികം ചികിത്സകൾ ഇതുവരെ ലഭ്യമാക്കി.
  • AB PM-JAY-ക്ക് കീഴിൽ 8,383.97 കോടിയിലധികം രൂപയുടെ 29.05 ലക്ഷം അന്തർസംസ്ഥാന പോർട്ടബിലിറ്റി അഡ്മിഷനുകൾക്ക് അനുമതി നൽകി (2026 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച്).
  • എല്ലാ അയൽപക്കങ്ങളിലും പ്രാഥമിക ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി 1.86 ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ (AAM) ഇപ്പോൾ രാജ്യത്തുടനീളം പ്രവർത്തനസജ്ജമാണ് (2026 ഓഗസ്റ്റ് 12 വരെയുള്ള കണക്കനുസരിച്ച്). ഈ കേന്ദ്രങ്ങൾ 12 സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതുവരെ 540 കോടിയിലധികം ആളുകൾ ഈ കേന്ദ്രങ്ങൾ സന്ദർശിച്ചതായാണ് കണക്ക്.
  • പ്രധാൻ മന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (PM-ABHIM):
  • 10 മുൻഗണനാ സംസ്ഥാനങ്ങളിലായി 23,224 ഗ്രാമീണ ആരോഗ്യ ക്ഷേമ കേന്ദ്രങ്ങൾക്ക് പിന്തുണ നൽകുന്നു.
  • എല്ലാ സംസ്ഥാനങ്ങളിലുമായി 13,736 നഗര ആരോഗ്യ ക്ഷേമ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു.
  • 11 മുൻഗണനാ സംസ്ഥാനങ്ങളിലായി 3,389 ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റുകൾ സ്ഥാപിക്കുന്നു.
  • എല്ലാ ജില്ലകളിലുമായി 744 സംയോജിത പബ്ലിക് ഹെൽത്ത് ലാബുകൾ സ്ഥാപിക്കുന്നു.
  • 5 ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ ജില്ലകളിലുമായി 631 ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റൽ ബ്ലോക്കുകൾ സ്ഥാപിക്കുന്നു.
  • ഇവയ്ക്കെല്ലാം അടിത്തറയായി നിലകൊള്ളുന്നത് ഇന്ത്യയുടെ ഡിജിറ്റൽ ആരോഗ്യ ശൃംഖലയായ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM) ആണ്. ABDM-ന് കീഴിലുള്ള പരിരക്ഷ (2026 ഓഗസ്റ്റ് 12 ലെ കണക്കനുസരിച്ച്):
  • 96.43 കോടി ABHA ഹെൽത്ത് ഐഡന്റിറ്റി നമ്പറുകൾ സൃഷ്ടിച്ചു.
  • 110 കോടിയിലധികം ആരോഗ്യ രേഖകൾ ABHA-യുമായി ബന്ധിപ്പിച്ചു.
  • 5.47 ലക്ഷത്തിലധികം ആരോഗ്യ കേന്ദ്രങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തു.
  • 10.50 ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർ ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തു.

ദേശീയ ആരോഗ്യ മിഷൻ: ലക്ഷ്യാധിഷ്ഠിത ആരോഗ്യ ഇടപെടലുകൾ

ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ, ദേശീയ നഗര ആരോഗ്യ മിഷൻ എന്നീ രണ്ട് ഉപ-ദൗത്യങ്ങളുള്ള ദേശീയ ആരോഗ്യ മിഷൻ (NHM), പ്രത്യേക രോഗങ്ങൾ, ജനവിഭാഗങ്ങൾ, ആരോഗ്യ വെല്ലുവിളികൾ എന്നിവ പരിഹരിക്കുന്ന ലക്ഷ്യാധിഷ്ഠിത പരിപാടികൾ നടപ്പിലാക്കുന്നു. മാതൃ-ശിശു ആരോഗ്യം, രോഗ നിർമ്മാർജ്ജനം, പ്രതിരോധ കുത്തിവെപ്പ് എന്നിവയിലുടനീളം പൊതുജനാരോഗ്യ ഫലങ്ങൾ ഗണ്യമായി മെച്ചപ്പെടുത്താൻ NHM-ന് കഴിഞ്ഞു.

മാതൃ-ശിശു ആരോഗ്യം: സുരക്ഷിത പ്രസവങ്ങൾ സാർവത്രികമാക്കുന്നു പ്രധാൻ മന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ 7.91 കോടിയിലധികം സൗജന്യ പ്രസവപൂർവ്വ പരിശോധനകൾ സാധ്യമാക്കി.

  • 1.24 കോടിയിലധികം ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണങ്ങൾ തിരിച്ചറിഞ്ഞു.
  • ഇന്ത്യയിലെ ആദ്യ മൂന്നുമാസത്തെ പ്രസവപൂർവ്വ രജിസ്ട്രേഷൻ NFHS-4-ലെ (2015-16) 58.6%-ൽ നിന്ന് NFHS-6-ൽ (2023-24) 76.2% ആയി വർധിച്ചു.
  • ഇന്ത്യയിൽ നാലോ അതിലധികമോ പ്രസവപൂർവ്വ പരിചരണ പരിശോധനകൾ ലഭിക്കുന്ന അമ്മമാരുടെ എണ്ണം NFHS-4-ലെ (2015-16) 51.2%-ൽ നിന്ന് NFHS-6 ൽ (2023-24) 65.2% ആയി ഗണ്യമായി വർധിച്ചു.
  • ഇന്ത്യയിലെ ആശുപത്രി പ്രസവങ്ങൾ NFHS-4-ലെ (2015-16) 78.9%-ൽ നിന്ന് NFHS-6-ൽ (2023-24) 90.6% ആയി വർധിച്ചു.
  • പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ സാർവത്രിക പ്രതിരോധ കുത്തിവെപ്പ് യജ്ഞം 12 രോഗങ്ങൾക്കെതിരെയുള്ള സൗജന്യ വാക്സിനുകളുമായി ഓരോ വർഷവും 2.67 കോടി നവജാതശിശുക്കളിലേക്കും 2.9 കോടി ഗർഭിണികളിലേക്കും എത്തിക്കുന്നു.
  • 2014-ൽ ആരംഭിച്ച മിഷൻ ഇന്ദ്രധനുഷ് വാക്സിൻ ലഭിക്കാത്തവരെ കണ്ടെത്തി കുത്തിവെപ്പ് നൽകുന്ന ഒരു ക്യാച്ച്-അപ്പ് ഡ്രൈവായി പ്രവർത്തിക്കുകയും ഇതിന്റെ വിവിധ ഘട്ടങ്ങളിലായി 5.46 കോടി കുട്ടികൾക്കും 1.32 കോടി ഗർഭിണികൾക്കും വാക്സിൻ നൽകുകയും ചെയ്തു.
  • വാക്സിൻ ഒന്നും തന്നെ ലഭിക്കാത്ത കുട്ടികളുടെ (zero-dose children) ശതമാനം 2023-ൽ മൊത്തം ജനസംഖ്യയുടെ 0.11% ആയിരുന്നത് 2024-ൽ 0.06% ആയി കുറഞ്ഞു.
  • സാർവത്രിക പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് (UIP) കീഴിൽ 2024 ഒക്ടോബറിൽ ഗവൺമെന്റ് യു-വിൻ (U-WIN) പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഒരു കുടുംബത്തിന്റെയും വാക്സിനേഷൻ വിവരങ്ങൾ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുന്ന പ്ലാറ്റ്‌ഫോമാണിത്. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് 11.87 കോടി കുട്ടികളും 3.96 കോടി ഗർഭിണികളും ഇതിനകം ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
  • ഗർഭാശയഗളാർബുദത്തെ പ്രതിരോധിക്കുന്നതിനായി 14 വയസ്സ് പ്രായമുള്ള 1.2 കോടി പെൺകുട്ടികൾക്ക് സൗജന്യ HPV വാക്സിൻ നൽകുന്നതിനായുള്ള മൂന്നുമാസം നീളുന്ന പ്രചാരണം 2026 ഫെബ്രുവരിയിൽ ഗവൺമെന്റ് ആരംഭിച്ചു.
  • രാജ്യത്തുടനീളം 52,10,302 പെൺകുട്ടികൾക്ക് HPV വാക്സിൻ ലഭിച്ചു (2026 ജൂലൈ 15 വരെയുള്ള കണക്കനുസരിച്ച്).
  • ഈ സംരംഭങ്ങൾ ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള വിവിധ മരണനിരക്കുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്:
  • മാതൃമരണ നിരക്ക് 2014-16-ലെ 1,00,000 പ്രസവങ്ങളിൽ 130 ആയിരുന്നത് 2022-24-ൽ 1,00,000 പ്രസവങ്ങളിൽ 87 ആയി കുറഞ്ഞു.
  • നവജാതശിശു മരണനിരക്ക് 2015-ലെ 1,000 ജനനങ്ങളിൽ 28 ആയിരുന്നത് 2023-ൽ 1,000 ജനനങ്ങളിൽ 17 ആയി കുറഞ്ഞു.
  • അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് (Under-5 mortality rate) 2015-ലെ 1,000 ജനനങ്ങളിൽ 48 ആയിരുന്നത് 2023-ൽ 1,000 ജനനങ്ങളിൽ 28 ആയി കുറഞ്ഞു.

പകർച്ചവ്യാധികൾ ഇല്ലാതാക്കൽ: നീണ്ടകാല പ്രയാസങ്ങളിൽ കൈവരിച്ച യഥാർത്ഥ പുരോഗതി

  • കഴിഞ്ഞ 12 വർഷത്തിനിടെ പകർച്ചവ്യാധികളുടെ വ്യാപനം കുറയ്ക്കാൻ ഗവൺമെന്റിന് കഴിഞ്ഞു.
  • ഇന്ത്യയിൽ വർഷം തോറും പുതുതായി ഉണ്ടാകുന്ന ക്ഷയരോഗ കേസുകളിൽ 2015-2024 കാലയളവിൽ 21% കുറവുണ്ടായി. ഇതേ കാലയളവിൽ ക്ഷയരോഗം മൂലമുള്ള മരണനിരക്ക് 28% കുറഞ്ഞു.
  • ക്ഷയരോഗ ചികിത്സാ വിജയനിരക്ക് 2021-ലെ 83%-ൽ നിന്ന് 2025-ൽ 90% ആയി ഉയർന്നു. കൂടാതെ ചികിത്സാ പരിരക്ഷ 2015-ലെ 53%-ൽ നിന്ന് 2024-ൽ 92% ആയി ഉയർന്നു.
  • 2024 ഡിസംബർ മുതൽ ഊർജ്ജിതമാക്കിയ പ്രചാരണ പരിപാടികൾക്ക് കീഴിൽ 28.1 കോടിയിലധികം ആളുകളെ രോഗനിർണ്ണയ പരിശോധനയ്ക്ക് വിധേയരാക്കുകയും 20 ലക്ഷം ആളുകൾക്ക് പ്രതിരോധ ചികിത്സ നൽകുകയും 5.7 ലക്ഷം പുതിയ നിക്ഷയ് മിത്രങ്ങളെ (Nikshay Mitras) ഇതുവരെ പങ്കാളികളാക്കുകയും ചെയ്തിട്ടുണ്ട്.
  • 2015-നും 2023-നും ഇടയിൽ മലേറിയ കേസുകളിലും മരണങ്ങളിലും യഥാക്രമം 80.5 ശതമാനവും 78.38 ശതമാനവും കുറവുണ്ടായി. 2024-ൽ മലേറിയയ്ക്കുള്ള ലോകാരോഗ്യ സംഘടനയുടെ 'ഹൈ ബർഡൻ ടു ഹൈ ഇംപാക്ട് (HBHI) ഗ്രൂപ്പിൽ' നിന്ന് ഇന്ത്യ പുറത്തുകടന്നു.

സാംക്രമികേതര രോഗങ്ങൾ: പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുന്നു

  • സാംക്രമികേതര രോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ പരിപാടി (NP-NCD), സാംക്രമികേതര രോഗങ്ങൾക്കുള്ള (NCDs) അടിസ്ഥാനസൗകര്യങ്ങൾ, മനുഷ്യവിഭവശേഷി വിപുലീകരണം, രോഗനിർണ്ണയ പരിശോധന, മുൻകൂട്ടിയുള്ള രോഗനിർണ്ണയം, റഫറൽ, ചികിത്സ, ആരോഗ്യ ഉന്നമനം എന്നിവ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യവ്യാപകമായി നടത്തുന്ന രോഗനിർണ്ണയ പരിശോധനകളിലൂടെ:
  • ഉയർന്ന രക്തസമ്മർദ്ദം - 41.5 കോടി പേരെ പരിശോധിച്ചു
  • പ്രമേഹം - 41.3 കോടി പേരെ പരിശോധിച്ചു
  • വായയിലെ അർബുദം - 35.3 കോടി പേരെ പരിശോധിച്ചു
  • സ്തനാർബുദം - 16.5 കോടി പേരെ പരിശോധിച്ചു
  • പ്രധാൻമന്ത്രി ദേശീയ ഡയാലിസിസ് പരിപാടി (2016-ൽ ആരംഭിച്ചത്) 1,856 കേന്ദ്രങ്ങളിലായി 32.44 ലക്ഷം രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകി (2026 ജൂൺ വരെയുള്ള കണക്കനുസരിച്ച്).
  • ഉന്നത നിലവാരമുള്ള കാൻസർ കെയർ സെന്ററുകളുടെ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് കീഴിൽ 19 സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും (SCIs) 20 ഉന്നത നിലവാരമുള്ള കാൻസർ കെയർ സെന്ററുകൾക്കും (TCCCs) അംഗീകാരം നൽകി.
  • സാംക്രമികേതര രോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ പരിപാടിക്ക് കീഴിൽ രാജ്യത്തുടനീളം 770 ജില്ലാ എൻസിഡി ക്ലിനിക്കുകളും 524 ഡേ കെയർ കാൻസർ സെന്ററുകളും (DCCC) കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ 6,410 എൻസിഡി ക്ലിനിക്കുകളും സ്ഥാപിച്ചു.
  • രണ്ടാമത് ഗ്ലോബൽ അഡൽറ്റ് ടുബാക്കോ സർവേ (GATS-2) റിപ്പോർട്ട് അനുസരിച്ച് 2009-10 മുതൽ 2016-17 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ പുകയില ഉപയോഗത്തിൽ 17.3% ആപേക്ഷിക കുറവ് കൈവരിച്ചു.
  • പുകയില മുക്ത തലമുറയെ സൃഷ്ടിക്കുന്നതിനായി ഗവൺമെന്റ് 2023-ൽ ടുബാക്കോ ഫ്രീ യൂത്ത് ക്യാമ്പെയ്ൻ ആരംഭിച്ചു. നിലവിൽ ഇത് മൂന്നാം പതിപ്പിലാണ്. ഈ പ്രവർത്തനം പുകയില നിയന്ത്രണത്തിനായുള്ള 2025-ലെ ബ്ലൂംബെർഗ് ഫിലാന്ത്രോപീസ് അവാർഡ് ഇന്ത്യക്ക് നേടിക്കൊടുത്തു.

കുറഞ്ഞ നിരക്കിൽ മരുന്നുകളും പരിശോധനകളും

പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (PMBJP) ജനറിക് മരുന്നുകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കി. ഈ മരുന്നുകൾ ലഭ്യമാകുന്ന ജൻ ഔഷധി കേന്ദ്രങ്ങൾ 2014-15-ലെ വിരലിലെണ്ണാവുന്ന എണ്ണത്തിൽ നിന്ന് 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 18,646-ലധികം ജൻ ഔഷധി കേന്ദ്രങ്ങളായി വളർന്നു.

  • 2,000-ലധികം മരുന്നുകളും 300 സർജിക്കൽ ഉപകരണങ്ങളും ഉൾപ്പെടുന്ന ഇവ ബ്രാൻഡഡ് വിലയേക്കാൾ 50–80% കുറഞ്ഞ നിരക്കിലാണ് വിൽക്കുന്നത്.
  • 2015-ൽ ആരംഭിച്ച അമൃത് (AMRIT - Affordable Medicines and Reliable Implants for Treatment) ഫാർമസികൾ 50–90% വരെ ഇളവിൽ ജീവൻരക്ഷാ മരുന്നുകൾ നൽകിക്കൊണ്ട് ഒരുപടി കൂടി മുന്നോട്ട് പോകുന്നു. ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന കുറഞ്ഞ വരുമാനക്കാരായ രോഗികൾക്ക് ചികിത്സ താങ്ങാനാവുന്നതാക്കാൻ ഇത് സഹായിക്കുന്നു.
  • ഈ പദ്ധതി 6.85 കോടിയിലധികം രോഗികൾക്ക് പ്രയോജനം ചെയ്യുകയും MRP വിലയിൽ 17,000 കോടിയിലധികം രൂപയുടെ മരുന്നുകൾ ഇതുവരെ വിതരണം ചെയ്യുകയും ചെയ്തു. ഇത് രോഗികൾക്ക് ആകെ ഏകദേശം 8,400 കോടി രൂപയുടെ ലാഭമുണ്ടാക്കി.
  • ദേശീയ ആരോഗ്യ ദൗത്യത്തിന് (NHM) കീഴിലുള്ള സൗജന്യ രോഗനിർണ്ണയ സേവന സംരംഭം (Free Diagnostics Service Initiative) ഹെമറ്റോളജി, റേഡിയോളജി, ബയോ കെമിസ്ട്രി തുടങ്ങി നിരവധി മേഖലകളിലെ പരിശോധനകൾ, എക്സ്-റേകൾ, രക്തപരിശോധനകൾ എന്നിവ സബ് സെന്ററുകൾ മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ എല്ലാ തലങ്ങളിലും സൗജന്യമാക്കുന്നു.
  • പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ എല്ലാ തലങ്ങളിലും രോഗനിർണ്ണയ സേവനങ്ങൾ സൗജന്യമായി നൽകുന്നു:
  • സബ് സെന്ററുകളിൽ 14 പരിശോധനകൾ
  • പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 63 പരിശോധനകൾ
  • കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ 97 പരിശോധനകൾ
  • ഉപജില്ലാ ആശുപത്രികളിൽ 111 പരിശോധനകൾ
  • ജില്ലാ ആശുപത്രികളിൽ 134 പരിശോധനകൾ

ആളുകൾക്കരികിലേക്ക് എത്തിക്കൽ: ഡിജിറ്റൽ ആരോഗ്യവും ടെലിമെഡിസിനും

  • ഇന്ത്യയുടെ ദേശീയ ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമായ ഇ-സഞ്ജീവനി (eSanjeevani) 2019-ൽ ആരംഭിച്ചത് മുതൽ ഇതുവരെ 49 കോടിയിലധികം കൺസൾട്ടേഷനുകൾ നൽകിക്കഴിഞ്ഞു (2026 ഓഗസ്റ്റ് 11 ലെ കണക്കനുസരിച്ച്). 2.4 ലക്ഷത്തിലധികം ആരോഗ്യ സേവന ദാതാക്കൾ ഇപ്പോൾ ഈ പ്ലാറ്റ്‌ഫോമിലുണ്ട്.
  • 2022 ഒക്ടോബറിൽ ആരംഭിച്ച ടെലി-മാനസ് (Tele-MANAS) മാനസികാരോഗ്യ സേവനങ്ങൾ നൽകുന്നതിനായി രാജ്യവ്യാപകമായി ലഭ്യമാക്കിയിട്ടുള്ള ഒരു ടോൾ ഫ്രീ ഹെൽപ്പ് ലൈൻ (14416) ആയിട്ടാണ് അവതരിപ്പിച്ചത്.
  • ഇത് 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലായി 20 ഭാഷകളിൽ പ്രവർത്തിക്കുന്നു. 53 ടെലി-മാനസ് സെല്ലുകളിലൂടെയും 23 മെന്ററിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലൂടെയുമായി ഈ സേവനം ആരംഭിച്ചത് മുതൽ ഇതുവരെ 43.64 ലക്ഷം കോളുകൾ ലഭിച്ചു (2026 ഓഗസ്റ്റ് 11 ലെ കണക്കനുസരിച്ച്).
  • 2021-ൽ ആരംഭിച്ച ഐ-ഡ്രോൺ (i-DRONE) സേവനം ഡ്രോൺ വഴി മരുന്നുകളും വാക്സിനുകളും എത്തിക്കുന്നു. 65 ആരോഗ്യകേന്ദ്രങ്ങളിലൂടെ 7,700 കിലോമീറ്ററിലധികം ദൂരത്തിൽ 22,000 മരുന്നുകൾ വിതരണം ചെയ്തു.
  • ആരോഗ്യ സേവന വിതരണത്തിൽ ഇപ്പോൾ നിർമിത ബുദ്ധിയും (AI) ഉൾപ്പെടുത്തിയിട്ടുണ്ട്. 2023 ഏപ്രിലിനും 2025 നവംബറിനും ഇടയിൽ ഡോക്ടർമാർക്ക് റിയൽ-ടൈം ക്ലിനിക്കൽ മുന്നറിയിപ്പുകൾ നൽകിക്കൊണ്ട് AI-അധിഷ്ഠിത ക്ലിനിക്കൽ ഡിസിഷൻ സപ്പോർട്ട് സിസ്റ്റം വഴി 28.2 കോടി ഇ-സഞ്ജീവനി കൺസൾട്ടേഷനുകൾക്ക് പിന്തുണ നൽകി.

ഇന്ത്യയ്ക്ക് ആവശ്യമായ തൊഴിൽ ശക്തി കെട്ടിപ്പടുക്കുന്നു

  • കഴിഞ്ഞ 12 വർഷത്തിനിടെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചു. 387-ൽ നിന്ന് 818 അലോപ്പതി കോളേജുകളായി ഉയർന്നു (2025-2026-ലെ കണക്കനുസരിച്ച്).
  • 2014 മുതൽ 12 പുതിയ AIIMS പ്രവർത്തനസജ്ജമാക്കി. ഇപ്പോൾ 23 AIIMS നിലവിലുണ്ട്.
  • MBBS, PG സീറ്റുകൾ 2025-26-ലെ കണക്കനുസരിച്ച് യഥാക്രമം 1,28,976 ആയും 85,822 ആയും വർധിച്ചു.
  • നഴ്സിംഗ് മേഖലയ്ക്കും തുല്യപ്രാധാന്യം ലഭിച്ചു. വർഷം തോറും 15,700 നഴ്സിംഗ് ബിരുദധാരികളെ കൂട്ടിച്ചേർത്തുകൊണ്ട് 157 പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിച്ചു.
  • 2025 ജൂൺ വരെയുള്ള കണക്കനുസരിച്ച് B.Sc. നഴ്സിംഗ് സീറ്റുകൾ 53% വർധിച്ച് 1,27,290 ആയും M.Sc. നഴ്സിംഗ് സീറ്റുകൾ 39% വർധിച്ച് 14,986 ആയും ഉയർന്നു.

ബദൽ ആരോഗ്യസംരക്ഷണം

ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം പരമ്പരാഗത ആരോഗ്യസംരക്ഷണ രീതികളെയും പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഭാഗമായി ഗവൺമെന്റ് ഔദ്യോഗികമായി സംയോജിപ്പിച്ചിട്ടുണ്ട്. 2014 നവംബറിൽ രൂപീകരിച്ച ആയുഷ് മന്ത്രാലയം (ആയുർവേദം, യോഗ & പ്രകൃതിചികിത്സ, യുനാനി, സിദ്ധ, സോവ റിഗ്പ, ഹോമിയോപ്പതി) പരമ്പരാഗത മരുന്നുകളെ ഇന്ത്യയുടെ ആരോഗ്യസംവിധാനത്തിന്റെ സജീവ ഭാഗമായി പ്രതിഷ്ഠിച്ചു.

  • 2025 മേയിലെ കണക്കനുസരിച്ച് രാജ്യത്ത് 942 ആയുഷ് സ്ഥാപനങ്ങൾ നിലവിലുണ്ട്.
  • പരമ്പരാഗത ചികിത്സയും ആധുനിക ആരോഗ്യസേവന വിതരണവും തമ്മിലുള്ള ഇന്ത്യയുടെ ഡിജിറ്റൽ പാലമാണ് ആയുഷ് ഗ്രിഡ്. ഇത് ആയുഷിനെ കൂടുതൽ പ്രാപ്യവും സംയോജിതവും ഭാവിസജ്ജവുമാക്കുന്നു. ഈ ആയുഷ് ഗ്രിഡ് രാജ്യത്തുടനീളമുള്ള എല്ലാ ആയുഷ് ആശുപത്രികളെയും ലബോറട്ടറികളെയും ഡിജിറ്റലായി ബന്ധിപ്പിക്കും.

അവലംബം

 

Ministry of Health and Family Welfare

https://aam.mohfw.gov.in/

https://abdm.gov.in/

https://dashboard.nha.gov.in/public/

https://esanjeevani.mohfw.gov.in/#/

https://nhm.gov.in/index1.php?lang=1&level=2&sublinkid=824&lid=220

https://nhm.gov.in/index1.php?lang=1&level=2&sublinkid=1218&lid=192

https://pmndp.mohfw.gov.in/en

https://telemanas.mohfw.gov.in/telemanas-dashboard/#/

https://idrone.icmr.org.in/about/

https://www.pib.gov.in/PressReleaseIframePage.aspx?PRID=1945739&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2258300&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2294278&reg=48&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2290627&reg=48&lang=1

https://www.pib.gov.in/PressReleaseDetail.aspx?PRID=2292344&reg=5&lang=1

https://www.pib.gov.in/newsite/PrintRelease.aspx?relid=147093&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2286947&reg=48&lang=2

https://static.pib.gov.in/WriteReadData/specificdocs/documents/2026/jan/doc202611749801.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2275402&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2243768&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2254227&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2286948&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2176322&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2246069&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2190300&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2292343&reg=48&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2224522&reg=48&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=1919985&reg=3&lang=2

 

Ministry of AYUSH

https://www.ayush.gov.in/

 

United Nations

https://www.unicef.org/india/press-releases/un-report-highlights-great-strides-india-under-five-child-survival

 

PIB Backgrounder

https://www.pib.gov.in/PressNoteDetails.aspx?NoteId=158798&ModuleId=3&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2241066&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2244661&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2124334&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2227410&reg=3&lang=1

Affordable and Accessible Healthcare for All

***

SK

(तथ्य सामग्री आईडी: 150865) आगंतुक पटल : 7


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Bengali , Kannada , Assamese