• Sitemap
  • Advance Search
Economy

ഇ-സരസ്: വിപണികൾ വ്യാപിപ്പിക്കുന്നു, ഗ്രാമീണ വനിതകളെ ശാക്തീകരിക്കുന്നു

प्रविष्टि तिथि: 01 JUL 2026 12:07 AM

 

നെയ്ത്തുകാരും മൺപാത്ര നിർമ്മാതാക്കളും മുതൽ വനിതാ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾ വരെയുള്ള ഗ്രാമീണ കരകൗശല വിദഗ്ധർ ഇന്ത്യയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന ചരിത്രത്തിന് കരുത്തുപകരുകയാണ്. ഇ-സരസ് (eSARAS) പ്ലാറ്റ്‌ഫോമിലൂടെആയിരക്കണക്കിന് സ്വയംസഹായ സംഘങ്ങൾക്ക് ദേശീയ വിപണികളിലേക്കുംഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലേക്കുംസ്ഥാപനപരമായ പിന്തുണയിലേക്കും നേരിട്ട് പ്രവേശനം ലഭിക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ടും പ്രമുഖ വാണിജ്യ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിച്ചുകൊണ്ടുംഗ്രാമീണ കരകൗശല ഉൽപ്പന്നങ്ങൾ ഉപഭോക്താവിലേക്ക് എത്തുന്ന രീതിയെ ഇ-സരസ് മാറ്റിമറിക്കുകയാണ്. രാജ്യത്തുടനീളമുള്ള ബ്ലോക്കുകളിലും ജില്ലകളിലും ഈ പ്ലാറ്റ്‌ഫോമിന്റെ വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്വാധീനം ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളിൽ ഇതിനുള്ള വർധിച്ചുവരുന്ന പ്രാധാന്യത്തെ അടിവരയിടുന്നു. വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലുംസാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിലുംഡിജിറ്റൽപരമായി ശാക്തീകരിക്കപ്പെട്ടതും സ്വയംപര്യാപ്തവുമായ ഒരു ഗ്രാമീണ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലും ഇ-സരസ് പോലുള്ള സംരംഭങ്ങൾ തുടർന്നും നിർണ്ണായക പങ്ക് വഹിക്കുന്നു.

താഴേത്തട്ടിൽ നിന്നും മാറ്റം രൂപപ്പെടുത്തുന്നു

കഴിഞ്ഞ 11 വർഷങ്ങളായിഡിജിറ്റൽ ഇന്ത്യ പരിപാടി ഭരണനിർവഹണത്തെയും പൊതുജനസേവന വിതരണത്തെയും കൂടുതൽ സുതാര്യവും പ്രാപ്യവും കാര്യക്ഷമവുമാക്കിക്കൊണ്ട് അവയെ മാറ്റിമറിച്ചു. ഈ പരിവർത്തനം നഗരങ്ങൾക്കപ്പുറം ഗ്രാമീണ ഇന്ത്യയിലേക്കും എത്തിച്ചേർന്നിരിക്കുന്നു.അവിടെ സാങ്കേതികവിദ്യ ഇപ്പോൾ സാമ്പത്തിക ശാക്തീകരണത്തിനുംഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതിനുംകമ്മ്യൂണിറ്റി നേതൃത്വത്തിലുള്ള സംരംഭങ്ങൾക്കുമുള്ള ഒരു ഉപകരണമാണ്.

ഈ പശ്ചാത്തലത്തിൽഏറ്റവും സുപ്രധാനമായ നേട്ടങ്ങളിലൊന്നായി ഇ-സരസ് (eSARAS - സരസ് ആജീവിക) ഉയർന്നുവന്നിട്ടുണ്ട്. ദീൻദയാൽ അന്ത്യോദയ യോജന –ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് (DAY-NRLM) കീഴിൽ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയമാണ് ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ എങ്ങനെ താഴേത്തട്ടിലെ സാമ്പത്തിക മാറ്റത്തിനായി വിനിയോഗിക്കാമെന്നതിന്റെ ഒരു മുൻനിര മാതൃകയായി ഇത് നിലകൊള്ളുന്നു.

എന്താണ് ഇ-സരസ് (eSARAS)?

വനിതാ സ്വയംസഹായ സംഘങ്ങളും അവരുടെ ഫെഡറേഷനുകളും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കായി മാത്രം തയാറാക്കിയിട്ടുള്ള DAY-NRLM-ന്റെ ഔദ്യോഗിക ഓൺലൈൻ വിപണിയാണ് ഇ-സരസ്. മധ്യപ്രദേശിലെ ചന്ദേരി സാരികൾ നെയ്യുന്നവർ മുതൽ രാജസ്ഥാനിലെ മാർബിൾ കരകൗശല വിദഗ്ധർ വരെ, രാജ്യത്തിന്റെ ഹൃദയഭാഗങ്ങളിൽ നിന്നാണ് ഈ മനോഹരമായ കരകൗശലഉൽപ്പന്നങ്ങൾ വരുന്നത്. ജമ്മു കശ്മീരിലെ കുന്നുകളിൽ വസിക്കുന്ന പഷ്മീന നിർമ്മാതാക്കളും ഇതിൽ ഉൾപ്പെടുന്നു. ഇ-സരസിലെ ഓരോ ഉൽപ്പന്നത്തിനും ഒരു കഥ പറയാനുണ്ട്.കൂടാതെ ഓരോ ക്രയവിക്രയവും അത് നിർമ്മിച്ച കരകൗശല വിദഗ്ധരുമായുള്ള നേരിട്ടുള്ള ബന്ധമാണ്.

ഈ പ്ലാറ്റ്‌ഫോം പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രധാന വിഭാഗങ്ങളിലായി തരംതിരിച്ചിരിക്കുന്നു:

  • ഹോം ആൻഡ് ലിവിംഗ് (ഗാർഹിക ആവശ്യങ്ങൾക്കുള്ളവ)
  • സ്ത്രീകളുടെ വസ്ത്രങ്ങളും അലങ്കാര വസ്തുക്കളും
  • പുരുഷന്മാരുടെ വസ്ത്രങ്ങളും അലങ്കാര വസ്തുക്കളും
  • പേഴ്‌സണൽ കെയർ (വ്യക്തിഗത പരിചരണം)
  • ഭക്ഷണ സാധനങ്ങൾ
  • കുട്ടികളുടെ കളിക്കോപ്പുകളും മറ്റ് സാമഗ്രികളും

8.62 കോടിയിലധികം വരുന്ന വനിതാ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് ഇ-സരസിലൂടെ ഒരു ഡിജിറ്റൽ സ്റ്റോർഫ്രണ്ട് ലഭ്യമാക്കിയിട്ടുണ്ട്.ഇതിൽ 85% ആളുകളും കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ ശൃംഖലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നവരാണ് (2024 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച്). അവർക്ക് ഇതൊരു വിപണി മാത്രമല്ല, മറിച്ച് വിപണനം, ബ്രാൻഡിംഗ്, ലോജിസ്റ്റിക്സ് എന്നിവയ്ക്കായുള്ള സ്ഥാപനപരമായ പിന്തുണയും നൽകുന്നു.

DAY-NRLM രാജ്യത്തുടനീളമുള്ള 7,627 ബ്ലോക്കുകളെ ഉൾക്കൊള്ളുന്നു. കൂടാതെ താഴേത്തട്ടിൽ ഈ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി 1.51 കോടി കമ്മ്യൂണിറ്റി അംഗങ്ങളുടെ ഒരു സംഘത്തെയും കെട്ടിപ്പടുത്തിട്ടുണ്ട്.

പോർട്ടലിൽ നിന്ന് ഇ-കോമേഴ്‌സ് മേഖലയിലേക്ക്: പ്രധാന നാഴികക്കല്ലുകൾ

ഒരു സാധാരണ വെബ് പോർട്ടലായി ആരംഭിച്ചത്ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു ഫുൾ-സ്റ്റാക്ക് ഇ-കോമേഴ്‌സ് ആവാസവ്യവസ്ഥയായി വളർന്നു. നിലവിൽ ഇത് ഒരു മൊബൈൽ ആപ്പ്, ഫിസിക്കൽ ഗ്യാലറി (നേരിട്ടുള്ള വിപണന കേന്ദ്രം), ദേശീയ മേളകൾ, ഒരു ലോജിസ്റ്റിക്സ് ഫുൾഫിൽമെന്റ് സെന്റർ എന്നിവയോടൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ മാർക്കറ്റ് പ്ലേസ് പ്ലാറ്റ്‌ഫോമുകളുമായുള്ള സംയോജനവും സാധ്യമാക്കുന്നു.

പ്ലാറ്റ്‌ഫോമിന്റെ പരിണാമം

വിവരങ്ങൾ

ഇ-സരസ് പോർട്ടൽ

സരസ് ഉൽപ്പന്നങ്ങളുടെ മികച്ചതും കൂടുതൽ ഫലപ്രദവുമായ വിപണനത്തിനായി https://www.esaras.in/ എന്ന ഇ-കോമേഴ്‌സ് പോർട്ടൽ ആരംഭിച്ചു.

ഇ-സരസ്മൊബൈൽ ആപ്പ്

ഇ-സരസ് ഫുൾഫിൽമെന്റ് സെന്ററിനൊപ്പം മൊബൈൽ ആപ്പും ആരംഭിച്ചു. ഉൽപ്പന്നങ്ങളുടെ പ്രോസസ്സിംഗ്, പാക്കേജിംഗ്, ഷിപ്പിംഗ് (അയയ്ക്കൽ) എന്നിവയ്ക്കായി ഇത് ഉപയോഗിക്കുന്നു.

ONDC

കൈകൊണ്ട് നിർമ്മിച്ച 800-ലധികം ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്11+ ബയർ ആപ്പുകളിലായി (ഒഎൻഡിസി പ്ലാറ്റ്‌ഫോമിലെ 20 കോടിയിലധികം ഉപഭോക്താക്കൾക്കായി) സ്വയംസഹായ സംഘങ്ങളുടെ (SHG) ഉൽപ്പന്നങ്ങൾ ലഭ്യമാക്കി.

ഉമംഗ്

ഇ-സരസ് ഉമംഗ് ആപ്പിൽ ഉൾപ്പെടുത്തി.പ്ലാറ്റ്‌ഫോം ഇപ്പോൾ 796.69 കോടി ഇടപാടുകളോടെ 2,572 സേവനങ്ങൾ നൽകുന്നു (ജൂൺ 2026 വരെയുള്ള കണക്ക്).

സരസ് ശക്തി കളക്ഷൻ

ഇൻസ്റ്റിറ്റ്യൂഷണൽ, കോർപ്പറേറ്റ് വിപണികൾക്കായി 2026-ലെ രാഷ്ട്രീയ ഗ്രാമീൺ വികാസ് സമ്മേളനം പ്രീമിയം ക്യൂറേറ്റഡ് ഗിഫ്റ്റ് കളക്ഷൻആരംഭിച്ചു.

സരസ് ആജീവിക ഗ്യാലറി

തിരഞ്ഞെടുത്ത സ്വയംസഹായ സംഘങ്ങളുടെ (SHG) ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ന്യൂഡൽഹിയിലെ ബാബ ഖരക് സിംഗ് മാർഗിൽ സ്ഥിരമായ ഒരു റീട്ടെയിൽ ഗ്യാലറി സ്ഥാപിച്ചു.

ഭാവിയിലേക്കുള്ള പാത: കരകൗശലം, വാണിജ്യം, സമൂഹം

ഒ.എൻ.ഡി.സി (ONDC), ഉമംഗ് (UMANG), മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലുടനീളം വിപുലീകരിക്കുന്ന സംയോജനങ്ങളിലൂടെഇന്ത്യയുടെ കരകൗശല പാരമ്പര്യം സംരക്ഷിക്കുന്നതോടൊപ്പം വൻകിട വിപണികളിൽ മത്സരിക്കാൻ ഗ്രാമീണ ഉത്പാദകരെ ഇ-സരസ് പ്രാപ്തരാക്കുന്നു. ഈ ആവാസവ്യവസ്ഥ വളരുന്നതിനനുസരിച്ച്സുസ്ഥിര ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിലും എല്ലാവരെയും ഉൾക്കൊള്ളുന്ന ഗ്രാമീണ വികസനം പ്രോത്സാഹിപ്പിക്കുന്നതിലും ഇത് കൂടുതൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിലൂടെഡിജിറ്റൽ ഇന്ത്യ എങ്ങനെയാണ് സ്ത്രീകളെ ശാക്തീകരിക്കുന്നതെന്നുംഇന്ത്യയുടെ സമ്പന്നമായ കരകൗശല പാരമ്പര്യം സംരക്ഷിക്കുന്നതെന്നുംസ്ത്രീകളുടെ നേതൃത്വത്തിലുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഗ്രാമീണ വികസനത്തിന് എങ്ങനെയാണ് വേഗത പകരുന്നതെന്നും ഇ-സരസ് വ്യക്തമാക്കുന്നു.

അവലംബം

 

 

https://cdnbbsr.s3waas.gov.in/s3d69116f8b0140cdeb1f99a4d5096ffe4/uploads/2026/04/202604211510022943.pdf

https://sansad.in/getFile/loksabhaquestions/annex/184/AU2884_xtODlC.pdf?source=pqals

https://www.pib.gov.in/PressReleasePage.aspx?PRID=2278288&reg=48&lang=1

https://www.pib.gov.in/PressReleaseIframePage.aspx?PRID=1871641&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1937055&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2278288&reg=3&lang=1

Ministry of Electronics and Information Technology (MEITy)

https://en.vikaspedia.in/viewcontent/social-welfare/entrepreneurship/important-days/esaras-portal-for-handicrafts?lgn=en

https://negd.gov.in/

https://www.facebook.com/OfficialUmangApp/posts/to-promote-local-artisans-and-self-help-groups-esaras-on-umang-facilitates-citiz/1313461524124692/

Ministry of Commerce & Industry

https://www.pib.gov.in/PressReleaseIframePage.aspx?PRID=2146920&ref=official-press.com&reg=48&lang=2

PIB Archives

https://www.pib.gov.in/PressReleasePage.aspx?PRID=2267960&reg=48&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=159055&ModuleId=3&reg=48&lang=2

Click here for pdf file.

 

-NK-

(तथ्य सामग्री आईडी: 150667) आगंतुक पटल : 10


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Kannada , Bengali , Urdu , Manipuri , Assamese