• Skip to Content
  • Sitemap
  • Advance Search
Social Welfare

വികസിത് ഭാരത് ബിൽഡത്തോൺ 2025

Posted On: 07 OCT 2025 15:11 PM

സ്‌കൂൾ തലത്തിലെ നൂതന ആശയങ്ങൾക്കുള്ള രാജ്യവ്യാപക പരിപാടി

 

പ്രധാന കാര്യങ്ങൾ

സ്വദേശി, ആത്മനിർഭർ ഭാരത്, വോക്കൽ ഫോർ ലോക്കൽ, സമൃദ്ധ് ഭാരത് എന്നീ പ്രമേയങ്ങളിൽ പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുന്നതിനായി 6 മുതൽ 12-ാം ക്ലാസ് വരെയുള്ള 1 കോടി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കൂൾ ഹാക്കത്തോൺ.

2025 ഒക്ടോബർ 13-ന് രാജ്യവ്യാപകമായി തത്സമയ പരിപാടി: തത്സമയ സ്ട്രീമിംഗ് വഴി എല്ലാ സ്‌കൂളുകളിലും ദേശീയതലത്തിൽ ഒരേസമയം തത്സമയ ബിൽഡത്തോൺ

10 ദേശീയതല വിജയികൾ, 100 സംസ്ഥാനതല വിജയികൾ, 1000 ജില്ലാതല വിജയികൾ എന്നിവർക്കായി ആകെ 1 കോടി രൂപയുടെ അവാർഡ് തുക
 

ആമുഖം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (DoSEL) അടൽ ഇന്നൊവേഷൻ മിഷൻ, നിതി ആയോഗ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഒരു രാജ്യവ്യാപകമായ ഒരു നൂതന പ്രസ്ഥാനമാണ് വികസിത് ഭാരത് ബിൽഡത്തോൺ 2025.

ആത്മനിർഭർ ഭാരത്, സ്വദേശി, വോക്കൽ ഫോർ ലോക്കൽ, സമൃദ്ധ് ഭാരത് എന്നീ നാല് പ്രമേയങ്ങളിൽ ആശയങ്ങൾ രൂപപ്പെടുത്താനോ പ്രോട്ടോടൈപ്പുകൾ നിർമ്മിക്കാനോ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്കൂൾ തലത്തിൽ ഒരു നൂതനാശയ സംസ്കാരം ശക്തിപ്പെടുത്തുക എന്നതാണ് സ്കൂൾ ഹാക്കത്തോൺ ലക്ഷ്യമിടുന്നത്. നമ്മുടെ ചെറുപ്പക്കാരിൽ നവീന ആശയങ്ങൾ, സർഗ്ഗാത്മകത, പ്രശ്നപരിഹാരം എന്നിവ വളർത്തിയെടുക്കുക എന്നതാണ് ബിൽഡത്തോൺ ലക്ഷ്യമിടുന്നത്. അതുവഴി അവർ സമ്പന്നവും വികസിതവും സ്വാശ്രയവുമായ ഒരു ഇന്ത്യയുടെ പ്രധാന ചാലകശക്തിയായി മാറുന്നു.

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) അനുസൃതമായി പ്രായോഗികവും പരീക്ഷണാത്മകവുമായ പഠനം ബിൽഡത്തോൺ നൽകും. ആസ്പിരേഷണൽ ജില്ലകൾ, ഗോത്രവർഗ-വിദൂര മേഖലകൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്ര പങ്കാളിത്തവുമുണ്ടാകും.


ബിൽഡത്തോൺ 2025 ടൈംലൈൻ

 

A blue and white timeline with white textAI-generated content may be incorrect.



സെപ്റ്റംബർ 23, 2025: ബഹു‌. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ വികസിത് ഭാരത് ബിൽഡത്തോൺ ഉദ്ഘാടനം ചെയ്തു

സെപ്റ്റംബർ 23 – ഒക്ടോബർ 11: പരിപാടിയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷനുകൾ പോർട്ടലിൽ ചെയ്യാം

ഒക്ടോബർ 11 – ഒക്ടോബർ 12: വിദ്യാർത്ഥികളെ തയ്യാറാക്കിയെടുക്കാനും പ്രമേയങ്ങൾ തിരഞ്ഞെടുക്കാനും പരിഹാരങ്ങൾ വികസിപ്പിക്കാനും സഹായിക്കുന്നതിന് ടീം രൂപീകരണം, രജിസ്ട്രേഷൻ, മെന്ററിംഗ്, ബ്രെയിൻസ്റ്റോമിംഗ് സെഷനുകൾ സംഘടിപ്പിക്കൽ, ആശയ ക്യാമ്പുകൾ, ഇന്നൊവേഷൻ സർക്കിളുകൾ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ

ഒക്ടോബർ 13: തത്സമയ സ്ട്രീമിംഗ് വഴി എല്ലാ സ്കൂളുകളിലും രാജ്യവ്യാപകമായി ഒരേസമയം ലൈവ് ബിൽഡത്തോൺ

ഒക്ടോബർ 13 – ഒക്ടോബർ 31: പോർട്ടലിൽ സ്കൂളുകളുടെ എൻട്രികൾ സമർപ്പിക്കൽ

നവംബർ 1 – ഡിസംബർ 31: വിദഗ്ദ്ധ പാനലിന്റെ നേതൃത്വത്തിൽ എൻട്രികളുടെ വിലയിരുത്തൽ

ജനുവരി 2026: മികച്ച ടീമുകളുടെ പ്രഖ്യാപനവും അനുമോദനവും

പ്രധാന സവിശേഷതകൾ

സമർപ്പിത പോർട്ടൽ: അന്തിമ എൻട്രികൾ (ആശയങ്ങൾ അല്ലെങ്കിൽ പ്രോട്ടോടൈപ്പുകൾ) രജിസ്റ്റർ ചെയ്യുന്നതിനും സമർപ്പിക്കുന്നതിനുമായി ഒരു ദേശീയ പോർട്ടൽ.

പങ്കെടുക്കേണ്ട രീതി: 3-5 വിദ്യാർത്ഥികളുടെ ഒരു ടീം ബിൽഡത്തോണിൽ പങ്കെടുക്കുകയും വീഡിയോ രൂപത്തിൽ എൻട്രികൾ (ആശയങ്ങൾ/പ്രോട്ടോടൈപ്പുകൾ) സമർപ്പിക്കുകയും ചെയ്യും. ഒരു സ്കൂളിൽ നിന്നുള്ള ടീമുകളുടെ എണ്ണത്തിന് പരിധിയില്ല.

മെന്റർഷിപ്പ് പിന്തുണ: സ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്ക് അവരുടെ പ്രോജക്ടുകൾ നിർമ്മിക്കാൻ സഹായിക്കുന്നതിന് ഇൻകുബേഷൻ സെന്ററുകൾ, മെന്റർ ഓഫ് ചേഞ്ച് നെറ്റ്‌വർക്ക്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും മെന്റർമാരും പിന്തുണ നൽകും.

ദേശീയ തത്സമയ പരിപാടി: ദേശീയ തലത്തിലുള്ള വെർച്വൽ ലൈവ് സ്ട്രീമിംഗ് സെഷൻ സംഘടിപ്പിക്കും, അതിൽ എല്ലാ സ്കൂളുകളും (6 മുതൽ 12 വരെ ക്ലാസ്) പങ്കുചേരും.

ഗ്ലോബൽ സ്ട്രീമിംഗ്: രാജ്യവ്യാപകമായി വാർത്താമാധ്യമ ചാനലുകളിൽ ഇവന്റ് സ്ട്രീം ചെയ്യും.

ഇൻക്ലൂസീവ് സ്പോട്ട്ലൈറ്റ്: ആസ്പിരേഷണൽ ബ്ലോക്കുകൾ, ഗോത്ര മേഖലകൾ, അതിർത്തി ഗ്രാമങ്ങൾ, വിദൂര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സ്കൂളുകൾക്ക് പ്രത്യേക ശ്രദ്ധ നൽകും.

ജില്ലാ, സംസ്ഥാന തല പരിപാടികൾ: സ്കൂളുകൾ നൂതനാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തും. ഒന്നിലധികം സ്കൂളുകളെയും വിശിഷ്ട വ്യക്തികളെയും ക്ഷണിച്ചുകൊണ്ട് കമ്മ്യൂണിറ്റി തലത്തിൽ നൂതനാശയ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

എൻട്രികൾ സമർപ്പിക്കൽ: പരിപാടിക്ക് ശേഷം, സ്കൂളുകൾ അവരുടെ എൻട്രികളുടെ (ആശയങ്ങൾ അല്ലെങ്കിൽ പ്രോട്ടോടൈപ്പുകൾ) വീഡിയോകൾ സമർപ്പിക്കും.

A diagram of a key featuresAI-generated content may be incorrect.

എങ്ങനെ പങ്കെടുക്കാം?

A diagram of a building functionDescription automatically generated with medium confidence

യോഗ്യത: ഇന്ത്യയിലുടനീളമുള്ള 6 മുതൽ 12 വരെ ക്ലാസുകളിലെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഒരേ സ്കൂളുകളിൽ നിന്നുള്ള 3-5 അംഗങ്ങളുടെ ഒരു ടീം രൂപീകരിക്കണം. വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപകരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യാം. ഓരോ സ്കൂളിലും ടീമുകളുടെ എണ്ണത്തിൽ നിയന്ത്രണമില്ല. 

ടീമിന്റെ രജിസ്ട്രേഷൻ: സ്കൂളുകൾ/അധ്യാപകർ ടീമുകൾ രൂപീകരിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും തുടർന്ന് ഔദ്യോഗിക ബിൽഡത്തോൺ പോർട്ടലിൽ ടീമുകൾ രജിസ്റ്റർ ചെയ്യുകയും വേണം, അതിനുശേഷം ഓരോ ടീമിനും ഒരു  സവിശേഷ രജിസ്ട്രേഷൻ ഐഡി സൃഷ്ടിക്കപ്പെടും. വികസിത് ഭാരത് ബിൽഡത്തോണിന് സ്കൂളുകൾക്കുള്ള രജിസ്ട്രേഷൻ ലിങ്ക് - vbb.mic.gov.in 

പ്രമേയം തിരഞ്ഞെടുക്കൽ: ഓരോ ടീമും നാല് ബിൽഡത്തോൺ പ്രമേയങ്ങളിൽ നിന്ന് ഒന്ന് തിരഞ്ഞെടുത്ത് ഏതെങ്കിലും പ്രശ്ന പ്രസ്താവന കണ്ടെത്തണം.
 
ബ്രെയിൻസ്റ്റോം & ബിൽഡ്: കമ്മ്യൂണിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ ടീം ആശയങ്ങൾ സ്വരൂപിക്കണം. 

സമർപ്പിക്കാൻ തയ്യാറെടുക്കുക: ടീമുകൾ  പരിഹരിക്കാൻ ഉദ്ദേശിക്കുന്ന പ്രശ്‌നം, നൂതന പരിഹാരം/പ്രോട്ടോടൈപ്പ്, അത് എങ്ങനെ പ്രവർത്തിക്കുന്നു, അതിന്റെ സാധ്യമായ സ്വാധീനം എന്നിവ വിശദീകരിക്കുന്ന 2–5 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ഉണ്ടാക്കണം. 

സമർപ്പിക്കൽ: പ്രോജക്റ്റ് വീഡിയോ/ സംഗ്രഹങ്ങൾ 2025 ഒക്ടോബർ 13 മുതൽ ഒക്ടോബർ 31 വരെ പോർട്ടലിലെ നിർദിഷ്ട ജാലകത്തിൽ സമർപ്പിക്കണം.

അവാർഡുകൾ 

ഒരു വിദഗ്ദ്ധ പാനൽ എൻട്രികൾ വിലയിരുത്തും, മികച്ച ടീമുകൾക്ക് സമ്മാനങ്ങൾ നൽകും. ഈ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും കോർപ്പറേറ്റ് ഏറ്റെടുക്കൽ, മെന്റർഷിപ്പ്, അവരുടെ നൂതനാശയങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വിഭവങ്ങൾ എന്നിവയിലൂടെ ദീർഘകാല പിന്തുണ ലഭിക്കും. 10 ദേശീയതല വിജയികൾ, 100 സംസ്ഥാനതല വിജയികൾ, 1000 ജില്ലാതല വിജയികൾ എന്നിവർക്കായി ആകെ 1 കോടി രൂപയുടെ അവാർഡ് തുകയാണ് ഉണ്ടായിരിക്കുക.

  • ഏത് അന്വേഷണത്തിനും ബന്ധപ്പെടുക : vbb.mic@aicte-india.org
  • രജിസ്ട്രേഷൻ ലിങ്ക് : vbb.mic.gov.in

Click here to see PDF

SK

(Factsheet ID: 150380) Visitor Counter : 15


Provide suggestions / comments
Link mygov.in
National Portal Of India
STQC Certificate