രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി നവംബർ 27 മുതൽ ഡിസംബർ 2 വരെ കേരളം, മിസോറാം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 26 NOV 2026 7:06PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2026 നവംബർ 27 മുതൽ ഡിസംബർ 2 വരെ കേരളം, മിസോറാം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും.

നവംബർ 27ന് രാഷ്ട്രപതി കേരളത്തിലെ കാലടിയിലെ വടക്കുംഭാഗം, തലയാട്ടുമ്പിള്ളിയിലെ ആദി ശങ്കരാചാര്യരുടെ ജന്മസ്ഥലം സന്ദർശിക്കും. അന്നേദിവസം തൃശൂരിൽ വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും.

നവംബർ 28ന് കേരളത്തിലെ ഏഴിമലയിലുള്ള ഇന്ത്യൻ നാവിക അക്കാദമിയിൽ നടക്കുന്ന 2026ലെ ശരത് കാലപരിശീലന പാസിംഗ് ഔട്ട് പരേഡ് രാഷ്ട്രപതി വീക്ഷിക്കും .

നവംബർ 29ന് മിസോറാമിലെ കെൽസിഹിലുള്ള റോപുയിലിയാനി ഗോത്ര സ്വാതന്ത്ര്യസമര സേനാനികളുടെ മ്യൂസിയം രാഷ്ട്രപതി സന്ദർശിക്കും.

ഐസ്വാളിൽ നവംബർ 30ന് നടക്കുന്ന മിസോറാം സർവകലാശാലയുടെ 21-ാമത് ബിരുദദാന ചടങ്ങിലും രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും.

നാഗാലാൻഡിലെ കിസാമയിൽ ഡിസംബർ 1ന് ആരംഭിക്കുന്ന 27-ാമത് ഹോൺബിൽ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും.

 

***

 


( റിലീസ് ഐ.ഡി: 2342505) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: Assamese , English , Urdu , हिन्दी , Punjabi , Gujarati , Tamil