ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഗുരു നാനാക്ക് ജയന്തി ദിനത്തിൽ ഗുരുദ്വാര രകാബ് ഗഞ്ച് സാഹിബിൽ ദർശനം നടത്തി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

പോസ്റ്റഡ് ഓണ്‍: 24 NOV 2026 11:39AM by PIB Thiruvananthpuram

ശ്രീ ഗുരു നാനാക് ദേവ് ജിയുടെ ജന്മവാർഷികദിനത്തോടനുബന്ധിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ന്യൂഡൽഹിയിലെ ഗുരുദ്വാര റകാബ് ഗഞ്ച് സാഹിബ് സന്ദർശിച്ച് പ്രാർത്ഥന നടത്തി. ചടങ്ങിൽ ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ജിയോടുള്ള ആദരസൂചകമായി അദ്ദേഹം 'റുമാല സാഹിബ്' സമർപ്പിക്കുകയും ചെയ്തു.

തൻ്റെ ആശംസാ സന്ദേശത്തിൽ ഉപരാഷ്ട്രപതി ഇപ്രകാരം കുറിച്ചു:

“ശ്രീ ഗുരു നാനാക് ദേവ് ജിയുടെ പ്രകാശ് പുരബ് പുണ്യദിനത്തിൽ ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

സത്യം, സമത്വം, കാരുണ്യം, നിസ്വാർത്ഥ സേവനം, സാർവത്രിക സാഹോദര്യം എന്നിവയെക്കുറിച്ചുള്ള ശ്രീ ഗുരു നാനാക് ദേവ് ജിയുടെ കാലാതീതമായ അധ്യാപനങ്ങൾ മനുഷ്യരാശിക്ക് എന്നും വെളിച്ചം പകരുകയും, സമാധാനത്തിലും ഐക്യത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

'കിരത് കരോ, വന്ദ് ഛക്കോ, നാം ജപോ’ (സത്യസന്ധമായി അധ്വാനിക്കുക, പങ്കുവെക്കുക, ദൈവനാമം ജപിക്കുക) എന്ന അദ്ദേഹത്തിൻ്റെ സന്ദേശം നീതിയിലും അന്തസ്സിലും മനുഷ്യസേവനത്തിലും അധിഷ്ഠിതമായ ഒരു ജീവിതത്തിലേക്ക് നമ്മെ നയിക്കട്ടെ."

കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ ശ്രീ തരൺജിത് സിംഗ് സന്ധു, ഡൽഹി മന്ത്രി ശ്രീ മഞ്ജീന്ദർ സിംഗ് സിർസ എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

****


( റിലീസ് ഐ.ഡി: 2340793) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil