പോസ്റ്റഡ് ഓണ്‍:
23 NOV 2026 6:47PM by PIB Thiruvananthpuram
ഗുരു നാനാക്ക് ദേവ് ജിയുടെ ജന്മവാര്‍ഷിക ദിനത്തിന്റെ പൂര്‍വസന്ധ്യയില്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു പുറപ്പെടുവിച്ച തന്റെ ആശംസാ സന്ദേശത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
സന്ദേശത്തില്‍ ശ്രീമതി ദ്രൗപദി മുര്‍മു ഇങ്ങനെ കുറിച്ചു:
ഗുരു നാനാക്ക് ദേവ് ജിയുടെ പ്രകാശ് പര്‍വ് ദിനത്തിന് മുന്നോടിയായി സ്വദേശത്തും വിദേശത്തുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകള്‍ നേരുന്നു.
ഗുരു നാനാക് ദേവ് ജി നല്‍കിയ 'ഇക് ഓങ്കാര്‍' എന്ന സന്ദേശം, സാരാംശത്തില്‍, മുഴുവന്‍ മനുഷ്യരാശിയുടെയും ഐക്യത്തിന്റെ സന്ദേശമാണ്. ജാതി വ്യത്യാസങ്ങള്‍, സാമൂഹിക ശ്രേണികള്‍, വിവേചനങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. മനുഷ്യവര്‍ഗത്തോടുള്ള സ്‌നേഹം, കാരുണ്യം, സേവനം എന്നിവ നമ്മുടെ ജീവിതത്തിന്റെ അടിത്തറയാകണമെന്ന് അദ്ദേഹം പഠിപ്പിച്ചു.
'നാം ജപോ, കിരത് കരോ, വന്ദ് ഛകോ' എന്നീ തത്ത്വങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ദര്‍ശനങ്ങളില്‍ സവിശേഷ സ്ഥാനമുണ്ട്. ഈശ്വരനെ സ്മരിക്കാനും, സത്യസന്ധവും കഠിനവുമായ അധ്വാനത്തിലൂടെ ഉപജീവനം കണ്ടെത്താനും, സമ്പാദ്യം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. 'ലംഗര്‍' എന്ന പാരമ്പര്യത്തിലൂടെ സാമൂഹിക സമത്വവും സാഹോദര്യവും നിസ്വാര്‍ത്ഥ സേവനവും അദ്ദേഹം പ്രായോഗികമായി കാണിച്ചുതന്നു.
ഈ പുണ്യവേളയില്‍ ഗുരു നാനാക്ക് ദേവ് ജിയുടെ ഉപദേശങ്ങള്‍ പിന്തുടരാനും സേവനം, സമത്വം, സൗഹാര്‍ദ്ദം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം.'
***