പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവംബർ 19-ന് 'ഫിക്കി' വാർഷിക പൊതുയോഗവും വാർഷിക കൺവെൻഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

"ഭാരത് 2047" എന്ന പ്രമേയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഫിക്കിയുടെ (FICCI) ശതാബ്ദി വാർഷിക കൺവെൻഷൻ

പോസ്റ്റഡ് ഓണ്‍: 18 NOV 2026 4:01PM by PIB Thiruvananthpuram

2026 നവംബർ 19-ന് രാവിലെ 11 മണിയോടെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി - FICCI) വാർഷിക പൊതുയോഗവും വാർഷിക കൺവെൻഷനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.

"ഭാരത് 2047" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ കൺവെൻഷനിൽ വ്യവസായ പ്രമുഖർ, സി.ഇ.ഒ-മാർ (CEOs), അംബാസഡർമാർ, നയതന്ത്രജ്ഞർ, നയരൂപകർത്താക്കൾ എന്നിവരുൾപ്പെടെ 2,500-ലധികം പ്രതിനിധികൾ പങ്കെടുക്കും. 2027 ഏപ്രിൽ 7-ന് സംഘടന സ്ഥാപിതമായതിന്റെ 100 വർഷം പൂർത്തിയാകുന്നതിനാൽ, 2026-27 വർഷം ഫിക്കിയുടെ (FICCI) ശതാബ്ദി വർഷമായാണ് ആചരിക്കുന്നത്.

1927-ൽ സ്ഥാപിതമായ ഫിക്കി (FICCI), സാമ്പത്തിക നയരൂപീകരണത്തിൽ ഇന്ത്യൻ സംരംഭങ്ങൾക്ക് പരിമിതമായ പ്രാതിനിധ്യം മാത്രം ഉണ്ടായിരുന്ന കാലത്താണ് രൂപീകൃതമായത്. സ്വാതന്ത്ര്യലബ്ധി മുതൽ, ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനവുമായും ആഗോള സമ്പദ്‌വ്യവസ്ഥയുമായുള്ള വർദ്ധിച്ചുവരുന്ന സംയോജനവുമായും ഫിക്കി സഹകരിച്ചു പ്രവർത്തിക്കുന്നു.

ഇന്ന്, പൊതുമേഖല, സ്വകാര്യ മേഖല, ബഹുരാഷ്ട്ര കമ്പനികൾ എന്നിവയിലായി 2.5 ലക്ഷത്തിലധികം കമ്പനികളെ നേരിട്ടും, 300-ലധികം അനുബന്ധ പ്രാദേശിക-സംസ്ഥാനതല വ്യവസായ അസോസിയേഷനുകൾ വഴിയും ഫിക്കി (FICCI) പ്രതിനിധീകരിക്കുന്നു. 
കൂടാതെ,100-ലധികം രാജ്യങ്ങളിലെ 250 ദേശീയ ബിസിനസ് അസോസിയേഷനുകളുമായി ഫിക്കിക്ക് പങ്കാളിത്ത കരാറുകളുമുണ്ട്.

**** 

SK


( റിലീസ് ഐ.ഡി: 2338060) സന്ദര്‍ശക കൗണ്ടര്‍ : 10