പോസ്റ്റഡ് ഓണ്‍:
14 NOV 2026 9:30PM by PIB Thiruvananthpuram
ഇന്ത്യൻ ക്രിക്കറ്റിന് ഇതൊരു സവിശേഷ ദിനമാണെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, മികച്ച പ്രകടനം കാഴ്ചവെച്ച് 2026 പുരുഷ അണ്ടർ-19 ഏഷ്യാ കപ്പ് സ്വന്തമാക്കിയ യുവ ക്രിക്കറ്റ് താരങ്ങളിൽ അങ്ങേയറ്റം അഭിമാനിക്കുന്നതായി പറഞ്ഞു.
അവരുടെ ഈ വിജയം നിരവധി യുവാക്കൾക്ക് പ്രചോദനമാകുമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ടീമിന്റെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"ഇന്ത്യൻ ക്രിക്കറ്റിന് ഇതൊരു സവിശേഷ ദിനം!
ഇന്നത്തെ മികച്ച പ്രകടനത്തിലൂടെ 2026 പുരുഷ അണ്ടർ-19 ഏഷ്യാ കപ്പ് നേടിയ നമ്മുടെ യുവ ക്രിക്കറ്റ് താരങ്ങളിൽ അങ്ങേയറ്റം അഭിമാനിക്കുന്നു. അവരുടെ വിജയം നിരവധി യുവാക്കൾക്ക് പ്രചോദനമാകും.
ടീമിന്റെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും."
-SK-