പോസ്റ്റഡ് ഓണ്‍:
10 NOV 2026 1:46PM by PIB Thiruvananthpuram
അനൂജ് ശ്രീവാത്രി അഭിമാനകരമായ ചെസ്സ് ഗ്രാൻഡ്‌മാസ്റ്റർ പദവി കൈവരിച്ചതോടെ , ഇന്ത്യ നൂറ് ഗ്രാൻഡ്‌മാസ്റ്റർമാർ എന്ന ചരിത്രപരമായ നാഴികക്കല്ലിലെത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.
ഈ നേട്ടത്തെ അസാധാരണം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ നൂറാമത്തെ ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററായ അനൂജ് ശ്രീവാത്രിയെ ആശംസകൾ അറിയിക്കുകയും ഇതൊരു മികച്ച നേട്ടമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 100 ഗ്രാൻഡ്‌മാസ്റ്റർമാർ എന്ന നേട്ടത്തിൽ ഇന്ത്യ എത്തിയത് രാജ്യത്തെ കളിക്കാരുടെ അപാരമായ കഴിവിന്റെയും സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്നും, കൂടാതെ യുവാക്കൾക്കിടയിൽ ചെസ്സിനുള്ള വർദ്ധിച്ചുവരുന്ന ജനപ്രീതിയുടെ തെളിവാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവരുന്ന യുവ ചെസ്സ് പ്രതിഭകൾ ആഗോളതലത്തിൽ മുദ്രപതിപ്പിക്കുന്നത് കാണുന്നതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ നേട്ടം കൂടുതൽ യുവാക്കൾക്ക് ചെസ്സ് തിരഞ്ഞെടുക്കാനും മികച്ച നേട്ടങ്ങൾ കൈവരിക്കാനും പ്രചോദനമാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി 'എക്സ്'- ൽ കുറിച്ചു :
"ഇന്ത്യ ചെസ്സിൽ സെഞ്ച്വറി അടിച്ചിരിക്കുന്നു!
അസാധാരണമായ ഒരു നേട്ടം, അല്ലേ?
ഇന്ത്യയിപ്പോൾ നൂറ് ചെസ്സ് ഗ്രാൻഡ്‌മാസ്റ്റർമാരുടെ നാടാണ്!
ഇന്ത്യയുടെ നൂറാമത്തെ ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററായ അനൂജ് ശ്രീവാത്രിക്ക് അഭിനന്ദനങ്ങൾ! എത്ര മികച്ചൊരു നേട്ടമാണിത്.
ഇന്ത്യ 100 ഗ്രാൻഡ്‌മാസ്റ്റർമാർ എന്ന നേട്ടത്തിൽ എത്തിയത് നമ്മുടെ കളിക്കാരുടെ അപാരമായ കഴിവും സമർപ്പണവും കഠിനാധ്വാനവും, ഒപ്പം നമ്മുടെ യുവാക്കൾക്കിടയിൽ ചെസ്സിനുള്ള വർദ്ധിച്ചുവരുന്ന ജനപ്രീതിയും പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവരുന്ന യുവ ചെസ്സ് പ്രതിഭകൾ ആഗോളതലത്തിൽ സ്വന്തം മുദ്ര പതിപ്പിക്കുന്നത് കാണുന്നത് പ്രത്യേകിച്ചും സന്തോഷകരമാണ്.
ഈ നേട്ടം കൂടുതൽ യുവാക്കൾക്ക് ചെസ്സ് തിരഞ്ഞെടുക്കാനും മികച്ച നേട്ടങ്ങൾ കൈവരിക്കാനും പ്രചോദനമാകട്ടെ."
****
-NK-