ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ആധാർ ഓഫ്‌ലൈൻ പരിശോധനാ സംവിധാനത്തിന്റെ വ്യാപ്തി UIDAI വർധിപ്പിക്കുന്നു;ഓഫ്‌ലൈൻ പരിശോധന ആവശ്യപ്പെടുന്ന 300 സ്ഥാപനങ്ങളെ (OVSEs) ഉൾപ്പെടുത്തി

പോസ്റ്റഡ് ഓണ്‍: 05 NOV 2026 5:29PM by PIB Thiruvananthpuram
പൗരന്മാർക്കിടയിൽ ആധാർ ആപ്പിന്റെ വർധിച്ചുവരുന്ന സ്വീകാര്യതയ്‌ക്ക് അനുബന്ധമായി, ജനുവരിയിൽ ആപ്പ് പുറത്തിറക്കിയതുമുതൽ UIDAI, ഓഫ്‌ലൈൻ പരിശോധന ആവശ്യപ്പെടുന്ന 300 സ്ഥാപനങ്ങളെ (OVSEs) ഉൾപ്പെടുത്തിയിട്ടുണ്ട്.
 
 
 
ഹോട്ടലുകൾ, ഹോസ്പിറ്റാലിറ്റി, ആരോഗ്യപരിചരണം, വിദ്യാഭ്യാസം, പരിപാടികളുടെ സംഘടനം , ഗിഗ് മേഖല , ഉപഭോക്താക്കൾക്ക് നേരിട്ട് സേവനം നൽകുന്ന സ്ഥാപനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ ആധാർ അധിഷ്ഠിത ഓഫ്‌ലൈൻ പരിശോധനയുടെ ഉപയോഗം വിപുലീകരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.  ആധാർ ഓഫ്‌ലൈൻ പരിശോധനാ സംവിധാനത്തിലൂടെ സുരക്ഷിതവും കടലാസ് രഹിതവുമായ പരിശോധന സാധ്യമാക്കുന്നതിലെ വലിയ മുന്നേറ്റമാണ് ഈ നാഴികക്കല്ല്. ഇത് സേവനദാതാക്കളെയും പൗരന്മാരെയും ഒരുപോലെ ശാക്തീകരിക്കുന്നു.
 
ഈ OVSE പങ്കാളികളെ ഉൾപ്പെടുത്തിയതിലൂടെ, ഉപയോക്താവിന്റെ നിയന്ത്രണത്തിൽ,സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന ഡിജിറ്റൽ പരിശോധനാ സംവിധാനങ്ങൾ പ്രാപ്യമാവുന്നു. ഇത് സേവനങ്ങളിലേക്കുള്ള പ്രവേശനം ലളിതമാക്കുന്നതിനും ഡാറ്റ പരമാവധി കുറയ്ക്കുന്നതിനും DPDP നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതവുമായ ആധാർ അധിഷ്ഠിത സംവിധാനത്തിലുള്ള വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നത് 
 
അവശ്യ സേവനങ്ങൾ പൗരന്മാരുടെ സ്മാർട്ട്‌ഫോണുകളിലേക്ക് എത്തിക്കുകയും സ്ഥാപനാടിസ്ഥാനത്തിൽ ഓഫ്‌ലൈൻ പരിശോധന സംവിധാനം വിപുലീകരിക്കുകയും ചെയ്യുന്നതിലൂടെ, ജനങ്ങൾക്കും സ്ഥാപനങ്ങൾക്കുമായി ഡിജിറ്റൽ ഐഡന്റിറ്റി അനുഭവം UIDAI കൂടുതൽ ശക്തിപ്പെടുത്തുകയാണ്.
 
ആധാർ ആപ്പിന് തുടർന്നും വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഏകദേശം 7.5 കോടി ഡൗൺലോഡുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വർധിച്ചുവരുന്ന ഈ ഉപയോഗം, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)യും പൗരന്മാരും തമ്മിലുള്ള പ്രധാന ഡിജിറ്റൽ ഇടപാട് മാധ്യമം എന്ന നിലയിൽ ആപ്പിന്റെ വർദ്ധിക്കുന്ന പങ്കിനെ അടിവരയിടുന്നു. ആധാർ ഉടമകൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിലൂടെ വിവിധ ആധാർ സംബന്ധമായ സേവനങ്ങൾ സൗകര്യപ്രദമായി ലഭ്യമാക്കാനും ഇത് സഹായിക്കുന്നു.
 
ആപ്പ് മുഖേന പ്രധാനപ്പെട്ട സേവനങ്ങളുടെ ഉപയോഗവും ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇതിൽ 86 ലക്ഷത്തിലധികം മൊബൈൽ നമ്പർ അപ്‌ഡേറ്റുകളും, 22.16 ലക്ഷം മേൽവിലാസം പുതുക്കലും , 40.25 ലക്ഷം ഇ-മെയിൽ പരിഷ്കരണവും ഉൾപ്പെടുന്നു. ഒരു കേന്ദ്രത്തിൽ നേരിട്ട് എത്താതെ തന്നെ ആപ്പ് മുഖേന വിവരങ്ങൾ സൗകര്യപ്രദമായി അപ്‌ഡേറ്റ് ചെയ്യാൻ ഈ സേവനങ്ങൾ ജനങ്ങളെ സഹായിക്കുന്നു.
 
പൗരന്മാർക്കാർക്കിടയിൽ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള അവബോധവും സ്വീകാര്യതയും വർധിക്കുന്നതിന്റെ സൂചനയായി, ആപ്പ് മുഖേന 4.6 കോടി ബയോമെട്രിക് ലോക്ക്/അൺലോക്ക് ഇടപാടുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ബയോമെട്രിക് വിവരങ്ങളുടെ ഉപയോഗത്തിൽ ഉപയോക്താവിന് കൂടുതൽ നിയന്ത്രണം നൽകുന്ന സുരക്ഷാ സംവിധാനങ്ങളാണിവ.
 
കൂടാതെ, ആപ്പ് മുഖേന 3.61 ലക്ഷം ആധാർ ലോക്ക്/അൺലോക്ക് ഇടപാടുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ബയോമെട്രിക് ലോക്ക്/അൺലോക്ക്, ആധാർ ലോക്ക്/അൺലോക്ക് സംവിധാനങ്ങൾ ആധാർ ഉടമകൾക്ക് അവരുടെ താല്പര്യം കണക്കിലെടുത്ത് സ്വകാര്യതയുടെ മറ്റൊരു അധിക സംരക്ഷണകവചം കൂടി ഒരുക്കുന്നു.
 
ഈ സംരംഭങ്ങൾ ഗവൺമെന്റിന്റെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിനും സുരക്ഷിതവും എളുപ്പത്തിൽ ലഭ്യമാകുന്നതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പൊതുസേവനങ്ങളിലൂടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുകയെന്ന വിശാലമായ ലക്ഷ്യത്തിനും അനുസൃതമാണ്. ഇത് വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിനും സഹായകരമാണ്.
 
***

( റിലീസ് ഐ.ഡി: 2333496) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Tamil , Telugu , Kannada