പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി എല്ലാ പൗരന്മാർക്കും ധൻതേരസ് ആശംസകൾ നേർന്നു.


ഈ മംഗളകരമായ അവസരത്തിൽ സംസ്കൃത സുഭാഷിതവും അദ്ദേഹം പങ്കുവെച്ചു.

പോസ്റ്റഡ് ഓണ്‍: 06 NOV 2026 10:08AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ധൻതേരസ് വേളയിൽ എല്ലാ പൗരന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

ധന്വന്തരി ഭഗവാന്റെ ദിവ്യാനുഗ്രഹങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ആരോഗ്യവും നൽകി പ്രകാശിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി പ്രാർത്ഥിച്ചു. ഓരോ കുടുംബത്തിലും ശാശ്വതമായ സന്തോഷവും ആവേശവും നിറയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

എല്ലാവരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനുമായി രോഗനിവാരകനായ ധന്വന്തരി മൂർത്തിയോട് ശ്രീ മോദി പ്രാർത്ഥനകൾ അർപ്പിച്ചു.

സംസ്കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട് ശ്രീ മോദി 'എക്സ്' ൽ കുറിച്ചു :

“सभी देशवासियों को धनतेरस की अनंत शुभकामनाएं। भगवान धन्वन्तरि की दिव्य कृपा से सभी का जीवन सुख, शांति और उत्तम स्वास्थ्य से सदैव आलोकित रहे। हर परिवार में उमंग और आनंद का अखंड दीप प्रज्वलित रहे, यही मंगलकामना है।

नमामि धन्वन्तरिमादिदेवं सुरासुरैर्वन्दितपादपद्मम्।

लोके जरारुग्भयमृत्युनाशं दातारमीशं विविधौषधीनाम्॥”

***

NK


( റിലീസ് ഐ.ഡി: 2333455) സന്ദര്‍ശക കൗണ്ടര്‍ : 10