പോസ്റ്റഡ് ഓണ്‍:
02 NOV 2026 1:04PM by PIB Thiruvananthpuram
ഇന്ത്യയുടെ സംശുദ്ധ ഊർജ്ജ പരിവർത്തനം എങ്ങനെ വേഗത്തിലാകുന്നുവെന്നും, രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സൗരോർജ്ജം എങ്ങനെ കൂടുതൽ നിർണായക പങ്കുവഹിക്കുന്നുവെന്നും പ്രതിപാദിക്കുന്ന, കേന്ദ്രമന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി- ശ്രീ മൈക്ക് ബ്ലൂംബെർഗ് എന്നിവരുടെ സംയുക്തമായി തയ്യാറാക്കിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. പുനരുപയോഗ ഊർജ്ജത്തിന്റെ വളർച്ച, പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങളുടെ വ്യാപനം, ഊർജ്ജ സംഭരണ-പ്രസരണ മേഖലകളിലെ നിക്ഷേപം എന്നിവയെക്കുറിച്ച് ഈ ലേഖനം എടുത്തുകാട്ടുന്നു. ഈ മാറ്റം വൈദ്യുതി ബില്ലുകൾ കുറയ്ക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനും എങ്ങനെ സഹായിക്കുന്നുവെന്നും ഇതിൽ വിവരിക്കുന്നു.
ശ്രീ മോദി 'X'-ൽ ഇങ്ങനെ കുറിച്ചു:
ഇന്ത്യയുടെ ശുദ്ധ ഊർജ്ജ പരിവർത്തനം വേഗത്തിലായിക്കൊണ്ടിരിക്കുകയാണ്; രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സൗരോർജ്ജം വർദ്ധിച്ചുവരുന്ന പങ്കാണ് വഹിക്കുന്നത്.
പുനരുപയോഗ ഊർജ്ജത്തിന്റെ വളർച്ച, പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങളുടെ വ്യാപനം, ഊർജ്ജ സംഭരണ-പ്രസരണ മേഖലകളിലെ നിക്ഷേപം എന്നിവയെക്കുറിച്ച് ശ്രീ @MikeBloomberg ഉം കേന്ദ്രമന്ത്രി ശ്രീ @JoshiPralhad ഉം എഴുതുന്നു.
ഈ മാറ്റം വൈദ്യുതി ബില്ലുകൾ കുറയ്ക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനും എങ്ങനെ സഹായിക്കുന്നുവെന്ന് അവർ എടുത്തുകാട്ടുന്നു.
-SK-