പോസ്റ്റഡ് ഓണ്:
01 NOV 2026 12:39PM by PIB Thiruvananthpuram
ഇന്ന് കേരളപ്പിറവി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ സവിശേഷ ദിനം കേരളത്തിന്റെ ഊർജ്ജസ്വലമായ പാരമ്പര്യങ്ങളെയും അസാധാരണമായ ആത്മവീര്യത്തെയും കൊണ്ടാടുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. സമൃദ്ധമായ പ്രകൃതിസൗന്ദര്യവും സമ്പന്നമായ സാംസ്കാരിക പൈതൃകവും കൊണ്ട് അനുഗ്രഹീതമായ ഈ സംസ്ഥാനത്തിന് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെന്നും ഒരു പ്രിയപ്പെട്ട സ്ഥാനമുണ്ട്.
"കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത് അവിടുത്തെ ജനങ്ങളാണ്, അവരുടെ അർപ്പണബോധവും മികവിനോടുള്ള പ്രതിബദ്ധതയും ഇന്ത്യയുടെ അതിരുകൾക്കപ്പുറത്തും പ്രശംസ നേടിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലെ അവരുടെ നേട്ടങ്ങൾ രാജ്യത്തിന് അഭിമാനകരമാണ്", ശ്രീ മോദി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
കേരളത്തിലെ എന്റെ സഹോദരീസഹോദരന്മാർക്ക് കേരളപ്പിറവി ആശംസകൾ!
കേരളത്തിന്റെ സജീവമായ പാരമ്പര്യങ്ങളെയും അസാധാരണമായ ആത്മവീര്യത്തെയും ആഘോഷിക്കുന്ന സവിശേഷ ദിനമാണിത്. സമൃദ്ധമായ പ്രകൃതിസൗന്ദര്യവും സമ്പന്നമായ സാംസ്കാരിക പൈതൃകവും കൊണ്ട് അനുഗ്രഹീതമായ ഈ സംസ്ഥാനത്തിന് എന്നും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ പ്രിയപ്പെട്ട ഒരു സ്ഥാനമുണ്ട്.
കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത് അവിടുത്തെ ജനങ്ങളാണ്. അവരുടെ സമർപ്പണബോധവും മികവിനോടുള്ള പ്രതിബദ്ധതയും ഇന്ത്യയുടെ അതിരുകൾക്കപ്പുറത്തും ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ശാസ്ത്രം തുടങ്ങി നിരവധി മേഖലകളിൽ കേരളീയർ കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് എന്നും അഭിമാനകരമാണ്.
വരുംവർഷങ്ങൾ കേരളത്തിലെ ഓരോ വ്യക്തിക്കും പുതിയ അവസരങ്ങളും കൂടുതൽ അഭിവൃദ്ധിയും തുടർച്ചയായ പുരോഗതിയും കൊണ്ടുവരട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.