രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഒക്ടോബർ 31 മുതൽ നവംബർ 1 വരെ മഹാരാഷ്ട്രയും ഹരിയാനയും സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 30 OCT 2026 7:07PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2026 ഒക്ടോബർ 31 മുതൽ നവംബർ 1 വരെ മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും.

ഒക്ടോബർ 31-ന്, മഹാരാഷ്ട്രയിലെ നാസികിൽ നടക്കുന്ന സിംഹസ്ഥ മഹാകുംഭ മേളയുടെ ഭാഗമായുള്ള 'ധ്വജ സ്തംഭ പൂജ', 'ധ്വജ പൂജ', 'ധ്വജാരോഹണം' എന്നീ ചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും. ഈ അവസരത്തിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയെ അവർ അഭിസംബോധന ചെയ്യും.

നവംബർ 1-ന്, ഹരിയാന സംസ്ഥാന രൂപീകരണത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ചുള്ള 'ഹീരക് ജയന്തി' (വജ്ര ജൂബിലി) ആഘോഷങ്ങളിൽ കുരുക്ഷേത്രയിൽ വെച്ച് രാഷ്ട്രപതി പങ്കെടുക്കും. കൂടാതെ, കുരുക്ഷേത്രയിലെ ഗുരുകുലത്തിൽ, സ്വാമി ശ്രദ്ധാനന്ദ് ജിയുടെ ബലിദാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളിലും അവർ സംബന്ധിക്കും.

<><><>
 


( റിലീസ് ഐ.ഡി: 2330607) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: Assamese , English , Urdu , हिन्दी , Marathi , Gujarati , Tamil