വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

വ്യാപാര-സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി 19-ാമത് ഇന്ത്യ–ബെൽജിയം–ലക്സംബർഗ് സാമ്പത്തിക യൂണിയൻ (BLEU) സംയുക്ത കമ്മീഷൻ സമ്മേളനം ലക്സംബർഗിൽ നടന്നു

പോസ്റ്റഡ് ഓണ്‍: 30 OCT 2026 12:45PM by PIB Thiruvananthpuram
19-ാമത് ഇന്ത്യ–ബെൽജിയം–ലക്സംബർഗ് സാമ്പത്തിക യൂണിയൻ (BLEU) സംയുക്ത സാമ്പത്തിക കമ്മീഷൻ (JEC) സമ്മേളനം 2026 ഒക്ടോബർ 29-ന് ലക്സംബർഗിൽ നടന്നു. ഇന്ത്യ, ബെൽജിയം, ലക്സംബർഗ് എന്നീ രാജ്യങ്ങൾക്ക് ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധങ്ങൾ അവലോകനം ചെയ്യുന്നതിനും പ്രധാന മേഖലകളിലെ സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനുമുള്ള വേദിയായി ഈ യോഗം മാറി.


ഇന്ത്യൻ വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ, ബെൽജിയൻ കാര്യ വിദേശ കാര്യ, വിദേശ വ്യാപാര& വികസന വകുപ്പിന്റെ ജിയോ-ഇക്കണോമി ആൻഡ് ഇക്കണോമിക് ഡിപ്ലോമസി ഡയറക്ടർ ജനറൽ H.E. Mr. ഫിലിപ്പ് വാൻഡൻ ബൾക്കെ, ലക്സംബർഗിലെ വിദേശകാര്യ-യൂറോപ്യൻ കാര്യ, പ്രതിരോധം, വികസന സഹകരണം, വിദേശ വ്യാപാരം എന്നിവയുടെ മന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ H.E. Mr.  ഹെൻറി ഷൂമാക്കർ എന്നിവർ സംയുക്തമായാണ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത്.

19-ാമത് സമ്മേളനം ഇന്ത്യ, ബെൽജിയം, ലക്സംബർഗ് എന്നീ രാജ്യങ്ങൾ തമ്മിൽ നിലവിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങൾ അവലോകനം ചെയ്യുകയും സാമ്പത്തിക വിനിമയം വർധിപ്പിക്കുക, വ്യാപാര-നിക്ഷേപ പ്രവാഹങ്ങൾ സുഗമമാക്കുക, പരസ്പര താൽപര്യമുള്ള മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ചർച്ചനടത്തുകയും ചെയ്തു.

വ്യോമഗതാഗത ബന്ധവും തുറമുഖങ്ങളും ഉൾപ്പെടുന്ന ലോജിസ്റ്റിക്സ്, പുനരുപയോഗ ഊർജം, ശുദ്ധ സാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങൾ, ഫിൻടെക്, ഡിജിറ്റൽ പരിവർത്തനം, വിവര-വിനിമയ സാങ്കേതികവിദ്യ , ആരോഗ്യപരിചരണം, ലൈഫ് സയൻസസ്, ആയുർവേദം, പരമ്പരാഗത വൈദ്യശാസ്ത്രം, കാർഷിക-ഭക്ഷ്യ സംസ്കരണ വ്യവസായം തുടങ്ങി നിരവധി മുൻഗണനാ മേഖലകളിൽ ചർച്ചകൾ നടന്നു .

വ്യോമയാന-ബഹിരാകാശ മേഖല, ഗവേഷണവും നൂതനാശയങ്ങളും , ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയിൽ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ യോഗം തീരുമാനിച്ചു. വിപണിയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്ത വിഷയങ്ങളിൽ വ്യാപാര ആശങ്കകൾ പരിഹരിക്കുക, വിപണി പ്രവേശനം സുഗമമാക്കുക, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ കണ്ടെത്തുക എന്നിവ ഉൾപ്പെട്ടു.

മൂന്ന് രാജ്യങ്ങൾക്കും സാമ്പത്തിക മുൻഗണനകളെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറാനും വിവിധ മേഖലകളിലെ സഹകരണം അവലോകനം ചെയ്യാനും ബിസിനസ് ഇടപെടലുകളും നിക്ഷേപ പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താനും സംയുക്ത സാമ്പത്തിക കമ്മീഷൻ സമ്മേളനം അവസരമൊരുക്കി. ഇന്ത്യ, ബെൽജിയം, ലക്സംബർഗ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര പ്രയോജനകരമായ സാമ്പത്തിക ബന്ധങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിരന്തര സംവാദത്തിനും സഹകരണത്തിനുമുള്ള പ്രാധാന്യം ചർച്ചകളിൽ പ്രതിഫലിച്ചു.

സംയുക്ത സാമ്പത്തിക കമ്മീഷൻ സമ്മേളനത്തിനു ശേഷം വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുമായി (CEO) ബിസിനസ് കൂടിക്കാഴ്ച നടത്തി.

ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ചയും നിക്ഷേപ സാധ്യതകളും അദ്ദേഹം എടുത്തുപറഞ്ഞു. സാമ്പത്തിക സേവനങ്ങൾ, ആധുനിക ഉൽപ്പാദന രീതികൾ,ലോജിസ്റ്റിക്സ്, ശുദ്ധ ഊർജം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ആരോഗ്യപരിചരണം, ഗവേഷണം, നൂതനാശയങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരണത്തിനുള്ള അവസരങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദീർഘകാല നിക്ഷേപങ്ങൾ, സാങ്കേതികവിദ്യാ പങ്കാളിത്തങ്ങൾ, ഇന്ത്യൻ കമ്പനികളുമായി സഹകരിച്ച് ആഗോള മൂല്യശൃംഖലകളുടെ ഭാഗമായി പ്രവർത്തിക്കുന്നതിനുള്ള സാധ്യതകൾ എന്നിവ പരിശോധിക്കാൻ ലക്സംബർഗ് കമ്പനികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

SKY
 
*******

( റിലീസ് ഐ.ഡി: 2330391) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Punjabi , Gujarati